
ഡബിള്*സ്-ഇരട്ടകള്* ഗിരിയും ഗൗരിയും. മമ്മൂട്ടിയും മലയാളികളുടെ പ്രിയതാരമായിരുന്ന നാദിയാമൊയ്തുവും ഇരട്ടകളാകുന്ന ചിത്രമാണ് 'ഡബിള്*സ്.' സിദ്ധിഖ്, റാഫി, ഷാഫി എന്നിവരുടെ സഹസംവിധായകനായി പ്രവര്*ത്തിച്ചുപോന്നിരുന്ന സോഹന്* സീനുലാല്* ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പോണ്ടിച്ചേരിയില്* പൂര്*ത്തിയായി.
പോണ്ടിച്ചേരിയുടെ പശ്ചാത്തലത്തിലാണ് കഥാവികസനം. പോണ്ടിച്ചേരിയിലെ ഫ്രഞ്ച് സംസ്*കാരവും ഈ ചിത്രത്തിന് പശ്ചാത്തലമൊരുക്കുന്നു. വളരെ ചെറുപ്പത്തില്* ഒരു കാര്* അപകടത്തില്*പ്പെട്ട്, മാതാപിതാക്കള്* നഷ്ടപ്പെട്ട് ഒറ്റപ്പെട്ടുപോയ ഇരട്ടകളാണ് ഗിരിയും ഗൗരിയും. പിന്നീട് ഇവരെ ഫ്രഞ്ച് ഇന്*ഡ്യനായ പിയറി സായ്പ്പാണ് വളര്*ത്തിയത്.
ഇരട്ടകള്* രണ്ടുവിധത്തിലുണ്ടെന്നാണ് ശാസ്ത്രം പറയുന്നത്. സൈഗോട്ടിക്, ഡിസൈഗോട്ടിക് എന്നിങ്ങനെയാണത്. സൈഗോട്ടിക് വിഭാഗത്തില്*പ്പിറന്നവര്* സാധാരണ സ്വഭാവവിശേഷങ്ങളുള്ളവര്*. ഡി സൈഗോട്ടിക് വിഭാഗത്തില്* പിറന്നവരാകട്ടെ, അവരുടെ ബന്ധം ഏറെ തീവ്രമാണ്. അത്തരത്തിലുള്ളവരുടെ സ്വഭാവങ്ങളും ഏകദേശം ഒരുപോലെയുള്ളതായിരിക്കും. ഇങ്ങനെയുള്ളവര്* തമ്മിലുള്ള ബന്ധത്തില്* വിള്ളലുണ്ടായാല്* ഇതേറെ ബാധിക്കും. അതുകൊണ്ടുതന്നെ അങ്ങനെ ഉണ്ടാകാതിരിക്കുവാന്* അവര്* ഏറെ പരിശ്രമിക്കുകയും ചെയ്യും. ഇവിടെ ഗിരിയുടെയും ഗൗരിയുടെയും ജീവിതത്തില്* അവര്* മൂന്നാമതൊരാളുടെ സാന്നിധ്യം ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് അവര്* വിവാഹം കഴിക്കാതെ ജീവിക്കുന്നു. വിവാഹം കഴിച്ച് മൂന്നാമതൊരാള്* വന്നാല്*, തങ്ങള്* തമ്മിലുള്ള ബന്ധത്തിന് അത് വിലങ്ങുതടിയാകുമെന്നവര്* കരുതുന്നു.
അപകടത്തില്*പ്പെടുന്നവരെ രക്ഷപ്പെടുത്തുകയെന്നത് ഗിരി-ഗൗരിമാരുടെ സേവനമാണ്. കാരണം, ആരും രക്ഷപ്പെടുത്താനില്ലാതിരുന്നതുകൊണ്ടാണ് തങ്ങളുടെ മാതാപിതാക്കള്* അപകടത്തില്* മരിച്ചതെന്ന സത്യം അവരെ ഇന്നും വിഷമിപ്പിക്കുന്നു. അതുകൊണ്ടുതന്നെ അപകടത്തില്*പ്പെടുന്ന വാഹനത്തേയും അതിലെ ആള്*ക്കാരേയും രക്ഷിക്കുകയെന്നത്, ഇവര്* ഒരു പുണ്യപ്രവര്*ത്തിയായിക്കാണുന്നു. ഒരിക്കല്* അകപടത്തില്*പ്പെട്ട ഒരു വാഹനം രക്ഷിക്കുന്നതോടൊപ്പം അതിലുണ്ടായിരുന്ന ഒരു പെണ്*കുട്ടിയെക്കൂടി രക്ഷപ്പെടുത്തി, സൈരാബാനു. ഉറ്റവരും ഉടയവരുമില്ലാത്ത ഒരു പെണ്*കുട്ടി. അവളുടെ സംരക്ഷണം ഇവരിലായി. ഇവരുടെ ജീവിതത്തിലേക്ക് മൂന്നാമതൊരാള്* കടന്നുവന്നതോടെയുണ്ടാകുന്ന സംഭവങ്ങളുടെ അത്യന്തം രസകരമായ ചലച്ചിത്രാവിഷ്*കാരമാണീ ചിത്രം.

പ്രശസ്ത നടി തപസി സൈരാബാനുവിനെ പ്രതിനിധീകരിക്കുന്നു. സലിംകുമാര്*, സുരാജ് വെഞ്ഞാറമ്മൂട്, അനൂപ് ചന്ദ്രന്*, അബുസലിം, നാരായണന്*കുട്ടി, സുരേഷ്*കുമാര്* (തമിഴ്), അഭയ് ഭാര്*ഗവ് (തമിഴ്), സൈജു കുറുപ്പ്, അവിനാഷ്, മുകുന്ദന്*, ജയാമേനോന്*, സജീവന്*
എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
സച്ചി സേതുവാണ് കഥയും തിരക്കഥയും സംഭാഷണവും രചിക്കുന്നത്. വയലാര്* ശരത്ചന്ദ്രവര്*മയുടെ ഗാനങ്ങള്*ക്ക് പ്രശസ്ത തമിഴ് സംഗീത സംവിധായകന്* ജയിംസ് വസന്താണ് സംഗീതം നല്*കുന്നത്.
പി. സുകുമാറാണ് ഛായാഗ്രാഹകന്*. എഡിറ്റിങ്-വി. സാജന്*, കലാസംവിധാനം-ഗോകുല്*ദാസ്. മേക്കപ്പ്-രഞ്ജിത് അമ്പാടി, വസ്ത്രാലങ്കാരം-അസീസ് പാലക്കാട്, ചീഫ് അസോസിയേറ്റ് ഡയറക്ടര്*- ഷാജി പാടൂര്*, അസോസിയേറ്റ് ഡയറക്*ടേഴ്*സ്-അജയ് വാസുദേവ്, റിയാസ് കെ.എം., എക്*സിക്യൂട്ടീവ് പ്രൊഡ്യൂസര്*-സഫീര്* സേഠ്, പ്രൊഡക്ഷന്* കണ്*ട്രോളര്*-അലക്*സ് ഇ. കുര്യന്*, പ്രൊഡക്ഷന്* എക്*സിക്യൂട്ടീവ്-രാജേഷ് മേനോന്*, പ്രൊഡക്ഷന്* മാനേജര്*-നോബിള്* കോട്ടയം.
റീല്* ഓണ്* വീലിന്റെ ബാനറില്* കെ.കെ. നാരായണദാസ് നിര്*മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. പ്ലാസാ ഗ്രുപ്പ് റിലീസ് പ്രദര്*ശനത്തിനെത്തിക്കുന്നു.

