
എടപ്പാള്‍*: അനാഥമാകുന്ന ബാല്യത്തിന്റെയും പരിചരിക്കാനാളില്ലാതെ ഒറ്റപ്പെടുന്ന വൃദ്ധരുടെയും കഥപറയുന്ന സിനിമയുമായി യുവാവിന്റെ ബോധവത്കരണ യജ്ഞം.
എടപ്പാള്‍* തുയ്യം സ്വദേശി ഷാജിയാണ് 40 ലക്ഷത്തോളം രൂപ മുടക്കി സിനിമ നിര്*മിച്ച് തിയേറ്ററുകളില്‍* റിലീസ് ചെയ്യാതെ വിദ്യാലയങ്ങള്‍* തോറും സൗജന്യനിരക്കില്‍* പ്രദര്*ശനം സംഘടിപ്പിക്കുന്നത്.
'അതേമഴ, അതേവെയില്‍*' എന്ന പേരില്‍* ജി. മനു കഥയും തിരക്കഥയും സംവിധാനവും നിര്*വഹിച്ച ഒന്നര മണിക്കൂര്‍* ദൈര്*ഘ്യമുള്ള സിനിമയാണ് വര്*ത്തമാനകാലഘട്ടത്തിലെ രണ്ടു സമാന ദുരന്തങ്ങളെ ഒരേചരടില്‍* കോര്‍*ത്തിണക്കി അവതരിപ്പിക്കുന്നത്.
ഉദ്യോഗസ്ഥ ദമ്പതിമാരായ രഘുരാമന്റെയും ശ്രീലക്ഷ്മിയുടെയും തിരക്കിനിടയില്‍* ഒറ്റപ്പെട്ടുപോകുന്ന മകന്* ശ്രീക്കുട്ടന്റെ മനോവ്യഥകളാണ് ചിത്രത്തിന്റെ കഥാതന്തു. സ്വന്തം വേദനകള്‍* ചാലിച്ച് ശ്രീക്കുട്ടനെഴുതിയ കഥയ്ക്ക് സര്*ക്കാര്* പുരസ്*കാരം ലഭിക്കുന്നു. കുട്ടിയുടെ കഴിവുകളെ നാടുമുഴുവന്‍* ആദരിക്കുമ്പോഴാണ് മാതാപിതാക്കള്‍* സ്വന്തം കുട്ടിയെ മനസ്സിലാക്കുന്നതും സ്*നേഹിച്ചു തുടങ്ങുന്നതും.
ജോലിത്തിരക്കുമൂലം മക്കള്‍* വീട്ടിലൊറ്റക്കാക്കി വിദേശത്തുപോയ വൃദ്ധനായ പിതാവിന്റെ വേദനകളും നൊമ്പരങ്ങളും മറ്റൊരു കുടുംബത്തിലൂടെ ചിത്രത്തില്‍* ഇതള്‍* വിരിയുന്നു. സിനിമാ നിര്*മാണം നിര്*വഹിച്ച ഷാജി ചിത്രത്തില്‍* സിനിമാ പ്രൊജക്ടര്‍* ഓപ്പറേറ്ററായി അഭിനയിക്കുന്നുമുണ്ട്.
ജഗതി മേനോന്*, അനൂപ്*മേനോന്*, ലെന, മധുപാല്‍*, മാസ്റ്റര്‍* അശ്വിന്* തുടങ്ങിയവരാണ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിയേറ്ററുകളില്‍* റിലീസ് ചെയ്ത് പണം സമ്പാദിക്കുന്നതിനെക്കാളുപരി സമൂഹം ഇന്ന് നേരിടുന്ന ഒരു നീറുന്ന സമസ്യയെ ഭാവി തലമുറയുടെ ശ്രദ്ധയില്‍*പ്പെടുത്തുന്നതിനാണ് താന്‍* ഊന്നല്‍* നല്*കുന്നതെന്ന് ഷാജി പറയുന്നു. പ്രദേശത്തെ നൂറോളം സ്*കൂളുകളില്* ഇതിനകം ചിത്രം പ്രദര്*ശിപ്പിച്ചു കഴിഞ്ഞു. തവനൂരിലെ വൃദ്ധസദനത്തില്‍* ചൊവ്വാഴ്ച ചിത്രം പ്രദര്*ശിപ്പിക്കാനും ഷാജിക്ക് പരിപാടിയുണ്ട്.

