ചാര്*മി വീണ്ടും വരുന്നു; പ്രേതമായി
തെലുങ്കിന്റെ തിരക്കുകള്*ക്കിടയില്* വല്ലപ്പോഴുമാണ് നടി ചാര്*മിയെ തമിഴില്* കാണാന്*കിട്ടാറ്. വര്*ഷങ്ങള്*ക്കുമുമ്പ് പ്രഭുസോളമന്* സംവിധാനംചെയ്ത 'ലാടം' എന്ന ചിത്രത്തിലാണ് ഒടുവില്* അവരെ തമിഴില്* കണ്ടത്. ഇപ്പോഴിതാ വീണ്ടും ഈ സുന്ദരി കോളിവുഡിലേക്കെത്തുന്നു.ഇക്കുറി പ്രേതമായാണ് വരവ്. തെലുങ്കില്* ഈയിടെ പുറത്തിറങ്ങിയ 'മംഗള' എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പിലാണ് അവര്* പ്രേതമായി അഭിനയിക്കുന്നത്. പ്രേതമായാണ് വരുന്നതെങ്കിലും ഗ്ലാമറിനു കുറവുണ്ടാകില്ലെന്നാണ് ആരാധകര്*ക്ക് താരം നല്*കുന്ന ഉറപ്പ്.
കഴിഞ്ഞ ചിത്രമായ 'ലാട'വും തെലുങ്കിന്റെ തമിഴ് പുനരാവിഷ്*കാരമായിരുന്നു. വ്യത്യസ്തതയുള്ള ചിത്രമായിരുന്നെങ്കിലും അത് പ്രേക്ഷകര്* അത്ര നന്നായി സ്വീകരിച്ചില്ല. ചലച്ചിത്രാഭിനയത്തില്* ദശകം തികയ്ക്കുന്ന താരം വലിയ പ്രതീക്ഷയോടെയാണ് 'മംഗള'യുടെ തമിഴ്പുനരാവിഷ്*കാരവുമായെത്തുന്നത്. തമിഴ്പതിപ്പിന്റെ നിര്*മാണവും വിതരണവും നിര്*വഹിക്കുന്നത് ചാര്*മിതന്നെയാണെന്നതുതന്നെ ഇതിന്റെ തെളിവ്.
അഭിനയത്തിനു തുടക്കംകുറിച്ച വര്*ഷത്തില്*ത്തന്നെ വിനയന്* സംവിധാനം ചെയ്ത കാട്ടുചെമ്പകത്തിലൂടെ മലയാളത്തിലെത്തിയ ചാര്*മി അക്കാലം മുതല്* കേരളീയപ്രേക്ഷകര്*ക്ക് പരിചിതയാണ്. പിന്നീട് തമിഴിലും ഒരുകൈ നോക്കിയ ശേഷമാണ് അവര്* തെലുങ്കിലേക്ക് ശ്രദ്ധതിരിച്ചത്. പിശുക്കില്ലാത്ത ഗ്ലാമര്*പ്രദര്*ശനത്തിലൂടെ അവിടെ അവര്* താരസിംഹാസനം ഉറപ്പാക്കി. കഴിഞ്ഞ വര്*ഷം കമല്* സംവിധാനം ചെയ്ത ആഗതന്* എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി ചാര്*മി വീണ്ടും മലയാളത്തിലെത്തിയെങ്കിലും ബോക്*സ്ഓഫീസ് ഫലം നിരാശാജനകമായിരുന്നു. വീണ്ടും തെലുങ്കില്* ശ്രദ്ധകേന്ദ്രീകരിച്ച ചാര്*മി ഹിന്ദിചിത്രത്തിലും അഭിനയിക്കുന്നുണ്ട്.