തിരക്കഥയില്* പാകപ്പെട്ട ഉറുമി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • twinkledt
    • Mar 2011
    • 81

    തിരക്കഥയില്* പാകപ്പെട്ട ഉറുമി

    സന്തോഷ് ശിവന്* സംവിധാനം ചെയ്ത 'ഉറുമി' എന്ന ചിത്രം ശ്രദ്ധേയമാകുന്നതിന്റെ പ്രധാന ഘടകങ്ങളില്* ഒന്ന് അതിന്റെ തിരക്കഥയാണ്. കൃത്യമായ ചരിത്ര പഠനത്തിലൂടെ ലഭിച്ച വസ്തുതകളില്* നിന്ന് സിനിമയുടെ ചേരുവയ്ക്കാവശ്യമായ കൂട്ട് പരുവപ്പെടുത്തി എടുക്കുന്നതില്* ശങ്കര്* രാമകൃഷ്ണ എന്ന യുവ തിരക്കഥാകൃത്ത് വിജയിച്ചിരിക്കുന്നു. രഞ്ജിത്തിന്റെ അസോസിയേറ്റായി ക്യാപിറ്റോള്* ഫിലിംസില്* വര്*ക്ക് ചെയ്ത ശങ്കര്* ആദ്യമായി സംവിധാന മേലങ്കിയണിയുന്നതും രഞ്ജിത്തിന്റെതന്നെ മേല്*നോട്ടത്തില്* പത്ത് സംവിധായകര്* ഒന്നിച്ച കേരളകഫേ എന്ന ചിത്രത്തിലൂടെയാണ്. ഇതില്* ഐലന്*ഡ് എക്*സ്പ്രസ്സ് എന്ന കഥയാണ് ശങ്കര്* തിരക്കഥയെഴുതി സംവിധാനം ചെയ്തത്. ഇന്നിപ്പോള്* ഉറുമിക്കു വേണ്ടി തിരക്കഥയൊരുക്കിയ ശങ്കറിന്റെ യത്*നത്തെ ഒരു നല്ല ശ്രമമായി തന്നെ പ്രേക്ഷകരും അംഗീകരിച്ചുകഴിഞ്ഞു. ശങ്കറുമായി ഒരല്പനേരം.

    ഉറുമി മലയാളത്തില്* മാത്രം ഒതുക്കേണ്ടുന്ന ഒരു ചിത്രമല്ല. മറിച്ച് ഇന്ത്യന്* സിനിമയാണ്. ഈ ചിത്രത്തിന്റെ തിരക്കഥ രൂപപ്പെടുന്ന സാഹചര്യത്തെക്കുറിച്ച് വിശദമാക്കാമോ?
    ഒരുപാട് ഗവേഷണങ്ങള്* ആവശ്യമായ ചിത്രമാണ് ഉറുമി. കൃത്യമായ കാഴ്ചപ്പാടില്*നിന്ന് രൂപപ്പെട്ട ചിത്രം.
    ചരിത്രപ്രാധാന്യമുള്ള വിഷയം ചര്*ച്ച ചെയ്യുന്നതിനാല്* ആവശ്യമായ മെറ്റീരിയലുകള്* ശേഖരിച്ച്, അതില്*നിന്ന് സിനിമയ്ക്കാവശ്യമായ ഘടകങ്ങള്* സ്വീകരിക്കുന്നതായിരുന്നു ശ്രമകരം. ചരിത്രവസ്തുതകളില്* നിന്ന് നാടകീയമായ മുഹൂര്*ത്തങ്ങള്* എങ്ങനെ സൃഷ്ടിക്കാം എന്നതായിരുന്നു ആലോചന. വസ്*കോഡഗാമയുടെ കേരള സന്ദര്*ശനത്തെ അധികരിച്ച് ഞാനൊരു തിരക്കഥ തയ്യാറാക്കുന്നുണ്ടെന്നറിഞ്ഞ് ആ കാലഘട്ടവുമായി ബന്ധപ്പെട്ട പല രേഖകളും പലരും എനിക്ക് ഇ- മെയിലായും പോസ്റ്റലായും ഒക്കെ അയച്ചുതന്നിട്ടുണ്ട്. ചരിത്രം സിനിമയാക്കുമ്പോള്* നമുക്ക് തെറ്റ് പറ്റരുത് എന്നതിനാല്* ചരിത്രവുമായി ബന്ധപ്പെട്ട പല വിദഗ്ദ്ധരുടെയും സഹായവും ഉപദേശങ്ങളും തേടി. മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന കെ.ബാലകൃഷ്ണന്* സാര്*, പ്രൊഫ. എം.ആര്*. രാഘവവാര്യര്*, ഡോ. എന്*.എം.നമ്പൂതിരി, ഡോ.പി.കെ.രാജശേഖരന്*, ചരിത്രാദ്ധ്യാപകനായ വസിഷ്ഠ് എന്നിവര്* തിരക്കഥാ രൂപവത്കരണ സമയത്ത് എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഒന്നിന്റെയും ശിളഹൗലിരല ഇല്ലാത്ത ഒരു േെീൃ്യ ഹശില ഉണ്ടാക്കി അതിലേക്ക് ചരിത്രരേഖകള്* ഘടിപ്പിക്കുകയാണ് ഉറുമിയിലൂടെ നടത്തിയിരിക്കുന്നത്.

    ചിറയ്ക്കല്* കേളുനായനാര്* ഉറുമിയിലെ നായകനാകുന്നത് എങ്ങനെയാണ്?
    പൃഥ്വിരാജ് അവതരിപ്പിച്ച ചിറയ്ക്കല്* കേളുനായനാര്* ഒരു ഭാവനാ സൃഷ്ടിയാണ്. വാസ്*കോഡ ഗാമയുടെ കാലത്ത് നിലനിന്നിരുന്ന പ്രമുഖരായ 10 മലയാളികളുടെ പേരു പറയാന്* പറഞ്ഞാല്* അത് സാധ്യമായ കാര്യമല്ല. എന്നാല്* അക്കാലത്ത് കേരളം സന്ദര്*ശിച്ച വൈദേശികരുടെ പേര് കൊച്ചുകുട്ടികള്*ക്കു പോലും പറയാന്* സാധിക്കും. അപ്പോള്* ആ കാലത്ത് ജീവിച്ചിരുന്ന ഒരാള്*. അയാളുടെ മുഖം വ്യക്തമല്ല, എന്നാല്* ഗാമയുടെ സന്ദര്*ശനവും, തുടര്*ന്ന് ഉണ്ടായ നാശങ്ങളും എല്ലാം പറയാന്* കഴിയുന്ന ഒരാള്*. അയാളുടെയാണ് ചിറയ്ക്കല്* കേളു നായനാരിലൂടെ അവതരിപ്പിച്ചത്. പലരും വയനാടന്* കേളുവായും മുരിക്കഞ്ചേരി കേളുവായും ഒക്കെ ചിറയ്ക്കല്* കേളുനായനാരെ തെറ്റിദ്ധരിക്കുന്നുണ്ട്. മുരിക്കഞ്ചേരി കേളുവാണ് ശക്തമായും പ്രചാരണത്തില്* വരുന്നത്. എന്നാല്* 17-ാം നൂറ്റാണ്ടിന്റെ ഉത്തരാര്*ധത്തില്* ജീവിച്ച മുരിക്കഞ്ചേരി കേളുവിന് ചിറയ്ക്കല്* കേളു നായനാരുമായി ഒരു ബന്ധവുമില്ല.


    ഉറുമിയുടെ പിറവിയില്* സന്തോഷ് ശിവനും പൃഥ്വിരാജും ഭാഗമാകുന്നത് അപ്പോഴാണ്?
    സത്യം പറഞ്ഞാല്* അവര്* രണ്ടുപേരും എന്നെയാണ് തീരുമാനിച്ചത്. അല്ലാതെ ഞാന്* അവരെ തേടി പോയതല്ല. 'ഉറുമി' ചിന്തിക്കുന്നതിനും രണ്ടര വര്*ഷം മുന്*പ് ഞാന്* പൃഥ്വിയോട് 'ചാവേര്*' എന്ന മറ്റൊരു തിരക്കഥ പറഞ്ഞിരുന്നു. കോഴിക്കോട് സാമൂതിരി രാജവംശം പശ്ചാത്തലമാക്കി തയ്യാറാക്കിയ ചാവേറിന്റെ ചര്*ച്ച രഞ്ജിയേട്ടനുമായി നടത്തുകയും ചെയ്തു. എന്നാല്* പ്രൊഡ്യൂസറെ കിട്ടാത്തതിനാല്* അന്നത് നടന്നില്ല. കുറച്ച് മാസങ്ങള്* കഴിഞ്ഞപ്പോള്* 'രാവണി'ന്റെ ലൊക്കേഷനില്*നിന്ന് ഒരിക്കല്* പൃഥ്വി എന്നെ വിളിച്ചു. സന്തോഷ് ശിവനും - പൃഥ്വിയും ചേര്*ന്ന് ഒരു ചരിത്ര സിനിമ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് ആ ചിത്രത്തിന് തിരക്കഥ എഴുതാന്* തന്നെയാണ് ഉദ്ദേശിക്കുന്നതെന്നും അറിയിച്ചു. ഞാനപ്പോള്* പാലേരി മാണിക്യത്തിന്റെ സൗണ്ട് വര്*ക്കായി ബന്ധപ്പെട്ട് വിസ്മയ സ്റ്റുഡിയോവിലായിരുന്നു. കോള്* കിട്ടി രണ്ട് ദിവസത്തിനുശേഷം രാവണിന്റെ ഊട്ടി ലൊക്കേഷനില്* ചെന്ന് സന്തോഷേട്ടനെയും പൃഥ്വിയെയും കണ്ടു. 15-ാം നൂറ്റാണ്ടിലൂടെ കടന്നുപോകുന്ന ഒരു ചിത്രം. വാസ്*കോഡഗാമയുടെ കേരള സന്ദര്*ശനവുമായി ബന്ധപ്പെട്ട കഥ പറഞ്ഞപ്പോള്* രണ്ടുപേര്*ക്കും സമ്മതം. കഥകേട്ട ശേഷം സന്തോഷേട്ടന്* ഒന്നേ പറഞ്ഞുള്ളൂ. ആ ചിത്രം താനെന്ന ഛായാഗ്രാഹകന്റെ ഫോട്ടോഗ്രാഫിയിലെ മിടുക്ക് മാത്രം പ്രൊജക്റ്റ് ചെയ്യുന്ന ചിത്രമാകരുത്. അതിലൊരു തീം ഉണ്ടാകണം. അതുപോലെ പൂര്*ണമായും ചരിത്രപശ്ചാത്തലത്തിലൂടെ പോകാതെ അതിലൊരു ഫിക്ഷണല്* ഋഹലാലി േഉണ്ടായിരിക്കണം '്ശൗെമഹ ൃീമൃ' എന്നാണ് ഉറുമിയുടെ കഥയെ കുറിച്ച് അദ്ദേഹം പറഞ്ഞത്.

    പൃഥ്വിരാജില്*നിന്ന് സജഷനുകള്* ഒന്നുമുണ്ടായില്ലേ?
    ഉറുമിയുടെ പൂര്*ണതയ്ക്ക് പൃഥ്വിരാജ് എന്ന നിര്*മാതാവിന്റെ സംഭാവനകള്* ധാരാളമുണ്ട്. ഈ വിഷയത്തെ ആസ്പദമാക്കിയുള്ള 300 പേജുള്ള 15-ഓളം പുസ്തകങ്ങളാണ് അദ്ദേഹം റഫര്* ചെയ്തത്. ചിത്രത്തിന്റെ മേക്കിങ് തൊട്ട് പോസ്റ്റ് പ്രൊഡക്ഷന്* വരെയുള്ള മേഖലകളില്* തന്റെതായ വീക്ഷണങ്ങളിലൂടെയുള്ള പഠനം പൃഥ്വി നടത്തിയിട്ടുണ്ട്. ചിറയ്ക്കല്* കേളുനായനാര്*, കൃഷ്ണദാസ് എന്നീ കഥാപാത്രങ്ങളെയാണ് രാജു സ്*ക്രീനില്* എത്തുന്നത്. എന്നാല്* തന്റെ കഥാപാത്രങ്ങള്* മാത്രമല്ല, മറിച്ച് മറ്റു താരങ്ങളുടെ കഥാപാത്ര പൂര്*ണതയ്ക്കു വേണ്ട ചേരുവകള്* കണ്ടെത്തുന്നതിലും പൃഥ്വിയുടെ പങ്ക് നിസ്സാരമല്ല. മലയാളത്തില്* മാത്രം ഒതുങ്ങിപ്പോകുന്ന ചിത്രമാകരുത് ഉറുമി എന്ന നിര്*ബന്ധം തുടക്കംമുതല്* തന്നെ പൃഥ്വിക്കുണ്ടായിരുന്നു. പൃഥ്വിക്കൊപ്പം ഷാജി നടേശന്* എന്ന യുവാവും ചിത്രത്തിന്റെ നിര്*മാണപങ്കാളിയാണ്.

    താരനിര്*ണയം പൂര്*ത്തിയായ വഴികളെ പറ്റി?
    സന്തോഷ് ശിവന്* എന്ന ഫിലിം മേക്കറുടെ സിനിമാ ബന്ധങ്ങള്* വേണ്ടവിധം ഉപയോഗിച്ച ചിത്രമായിരുന്നു ഉറുമി. പല പ്രമുഖ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുവാന്* താത്പര്യം കാണിച്ചു. ചിലര്* ഓഡിഷനില്* പങ്കെടുക്കുകയും ചെയ്തു. ഉറുമിക്ക് കൃത്യമായ കാസ്റ്റ് ഡയറക്ടര്* ഉണ്ടായിരുന്നു. കഥാപാത്രങ്ങള്*ക്കനുയോജ്യരായ താരങ്ങള്* തന്നെയാണ് ചിത്രത്തിലെത്തുന്നത്.

    താങ്കളുടെ മറ്റ് പുതിയ പ്രൊജക്ടുകള്* ഏതൊക്കെയാണ്?
    ക്യാപ്പിറ്റോള്* ഫിലിംസിന്റെ ബാനറില്* രഞ്ജിയേട്ടന്* ഒരുക്കുന്ന പൃഥ്വിരാജ് ചിത്രം ഇന്ത്യന്* റുപ്പീ. അതു പോലെ ലീല എന്ന കഥയെ ആസ്പദമാക്കി രഞ്ജിയേട്ടന്* സംവിധാനം ചെയ്യുന്ന ചിത്രത്തില്* കുട്ടിയപ്പനായും വേഷമിടുന്നു
    Ads Not Allowed...

    admin
Working...
X