പോലീസ് വേഷത്തിലൂടെ വീണ്ടും ലാല്* ബോളിവുഡിലേക്ക്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • twinkledt
    • Mar 2011
    • 81

    പോലീസ് വേഷത്തിലൂടെ വീണ്ടും ലാല്* ബോളിവുഡിലേക്ക്





    മലയാളസിനിമയ്ക്ക് ഇടവേള നല്*കി വീണ്ടും ലാല്* ബോളിവുഡിലേക്ക്. 'കമ്പനി'ക്കും 'ആഗി'നും ശേഷം മൂന്നാം വരവിലും പോലീസ് വേഷം തന്നെയാണ് ലാലിനെ കാത്തിരിക്കുന്നത്. ആത്മമിത്രം പ്രിയദര്*ശനാണ് ഇത്തവണ ലാലിനെ ഹിന്ദി പ്രേക്ഷകര്*ക്ക് മുമ്പാകെ അവതരിപ്പിക്കുന്നത്. ബുള്ളറ്റ് ട്രെയിന്* എന്നാണ് ആദ്യം ചിത്രത്തിന്റെ പേര് കേട്ടിരുന്നതെങ്കില്* ഇപ്പോള്* അത് 'തേസ്' എന്നായി മാറി.

    അജയ് ദേവ്ഗണ്*, അനില്* കപൂര്*, സയീദ് ഖാന്*, സോനു സൂദ് തുടങ്ങി വന്* താരനിര തന്നെ ഈ ബിഗ് ബജറ്റ് ചിത്രത്തിലുണ്ട്. സ്*കോട്ട്*ലന്*ഡില്* ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്* പൂര്*ത്തിയായി. ബ്രിട്ടീഷ് നാര്*ക്കോട്ടിക് ബ്യൂറോ മേധാവി ശിവമേനോന്* എന്ന കഥാപാത്രത്തെയാണ് ലാല്* തേസില്* അവതരിപ്പിക്കുന്നത്. ബോണ്ട് ചിത്രങ്ങള്*ക്ക് ആക്ഷന്* രംഗങ്ങള്* ഒരുക്കിയ ഗാര്*ഡ് മില്ലറാണ് തേസിന്റെ ആക്ഷന്* കോറിയോഗ്രാഫര്*.

    1994 ല്* പുറത്തിറങ്ങിയ പണംവാരി പടമായ 'സ്​പീഡ്' എന്ന ഇംഗ്ലീഷ് ചിത്രമാണ് 'തേസ'ിനും ആധാരം. സ്​പീഡില്* ബസ്സിലായിരുന്നു പ്രധാന രംഗങ്ങളെങ്കില്* തേസില്* അത് ട്രെയിനിലാണെന്ന വ്യത്യാസമുണ്ട്. ട്രെയിനില്* ബോംബ് വെക്കുന്ന തീവ്രവാദിയായി അജയ് ദേവ്ഗണും കാമുകിയായി കങ്കണ റാവത്തും അഭിനയിക്കുമെന്നാണ് വാര്*ത്തകള്*. അജയ് ദേവ്ഗണിന്റെ സഹായിയുടെ റോളില്* സമീറ റെഡ്ഡിയും ട്രെയിന്റെ വേഗം നിയന്ത്രിക്കാന്* ശ്രമിക്കുന്ന എഞ്ചിനീയറായി ബോമന്* ഇറാനും അഭിനയിക്കുന്നു.

    മലയാളികള്*ക്ക് എക്കാലവും ഓര്*മ്മിക്കാവുന്ന ഒരുപിടി ചിത്രങ്ങള്* സമ്മാനിച്ച പ്രിയന്*-ലാല്* കൂട്ടുകെട്ടില്* നിന്ന് ഒരു മലയാള സിനിമ ഏറെക്കാലമായി പറഞ്ഞുകേള്*ക്കുന്നതാണ്. ബോളിവുഡിലെ തിരക്ക് കാരണം ഇത് നീണ്ടുപോകുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഒരു ഹിന്ദി ചിത്രത്തിലൂടെയുള്ള ഈ ഒരുമിക്കല്* സംഭവിച്ചത്. റോഷന്* ആന്*ഡ്രൂസിന്റെ കാസനോവയുടെ ആദ്യ ഷെഡ്യൂള്* പൂര്*ത്തിയാക്കിയാണ് ലാല്* പ്രിയന്* ചിത്രത്തില്* അഭിനയിക്കാന്* സ്*കോട്ട്*ലന്*ഡിലെത്തിയത്.
    Ads Not Allowed...

    admin
Working...
X