"സച്ചിന്* vs ധോനി" : ഐ.പി.എല്* അഞ്ചാംസീസണിന് തുടക്കം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ~IronMan~
    Admin
    • Nov 2006
    • 21300

    "സച്ചിന്* vs ധോനി" : ഐ.പി.എല്* അഞ്ചാംസീസണിന് തുടക്കം

    "സച്ചിന്* VS ധോനി" : ഐ.പി.എല്* അഞ്ചാംസീസണിന് തുടക്കം


    ചെന്നൈ: ഇന്ത്യന്* പ്രീമിയര്* ലീഗിന്റെ (ഐ.പി.എല്*) അഞ്ചാംസീസണിന് ബുധനാഴ്ച തുടക്കം കുറിക്കും. ഇന്ത്യന്* ക്രിക്കറ്റിന്റെ രണ്ട് മഹാരഥന്മാരാണ് ആദ്യമത്സരത്തില്* നേര്*ക്കുനേര്*. നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പര്* കിങ്*സ് ചാമ്പ്യന്*സ്*ലീഗ് ജേതാക്കളായ മുംബൈ ഇന്ത്യന്*സിനെ നേരിടുമ്പോള്*, അത് ഇന്ത്യന്* നായകന്* മഹേന്ദ്ര സിങ് ധോനിയുടെയും ക്രിക്കറ്റ് ഇതിഹാസം സച്ചിന്* തെണ്ടുല്*ക്കറുടെയും പോരാട്ടംകൂടിയാകും.



    ഹാട്രിക് കിരീടമാണ് ചെന്നൈ സൂപ്പര്* കിങ്*സ് ഐ.പി.എല്ലില്* ലക്ഷ്യമിടുന്നത്. ഇന്ത്യന്* ക്രിക്കറ്റിന് ലോകകപ്പ് നേടിയതിനുശേഷമുള്ള ഒരു വര്*ഷം പ്രതീക്ഷയ്*ക്കൊത്തുയരാന്* സാധിച്ചില്ലെന്ന് ചൊവ്വാഴ്ച പത്രസമ്മേളനത്തില്* സമ്മതിച്ച ധോനി, ആരാധക മനസ്സുകളിലെ മുറിവുണക്കുന്ന പ്രകടനമായിരിക്കും ഐ.പി.എല്ലില്* കാഴ്ചവെക്കുകയെന്ന് സൂചിപ്പിച്ചു. ചെന്നൈയുടെ സിംഹങ്ങള്* ഉജ്ജ്വല ഫോമിലാണ്. പരിക്കിന്റെ വേവലാതികളും ടീമിനില്ല. ഹോം ടീമെന്ന ആനുകൂല്യം മുതലാക്കാനാവും ശ്രമിക്കുക.

    രവീന്ദ്ര ജഡേജയുടെ വരവ് ടീമിന് കൂടുതല്* കരുത്ത് പകര്*ന്നതായും ബാറ്റിങ്ങിലും ബൗളിങ്ങിലും താരത്തിന്റെ സാന്നിധ്യം ഗുണകരമാകുമെന്നും ക്യാപ്റ്റന്* പറഞ്ഞു. സച്ചിന്* തെണ്ടുല്*ക്കറിന് പകരം ഹര്*ഭജന്*സിങ്ങിന്റെ നേതൃത്വത്തിലിറങ്ങുന്ന മുംബൈ ഇന്ത്യന്*സിനെ കടുത്ത എതിരാളികളായിട്ടുതന്നെയാണ് കാണുന്നതെന്നും ധോനി പറഞ്ഞു. ക്രിക്കറ്റിലെ തന്റെ ആരാധനാമൂര്*ത്തിയായ സച്ചിന്*തെണ്ടുല്*ക്കറുടെ സാന്നിധ്യംപോലും മുംബൈയെ പേടിക്കേണ്ട ടീമുകളുടെ തലത്തിലേക്കുയര്*ത്തുണ്ടെന്നാണ് ധോനിയുടെ വിലയിരുത്തല്*.

    സുശക്തമാണ് ചെന്നൈ നിര. ആല്*ബി മോര്*ക്കല്*, ഡ്വെയ്ന്* ബ്രാവൊ, സ്*കോട്ട് സ്റ്റൈറിസ്, രവീന്ദ്ര ജഡേജ എന്നീ ഓള്*റൗണ്ടര്*മാരും ആര്*.അശ്വിന്*, ഡൗഗ് ബോളിഞ്ജര്*, ബെന്* ഹില്*ഫനോസ് എന്നിവരുള്*പ്പെടുന്ന ബൗളിങ് നിരയും ചെന്നൈയെ കരുത്തുറ്റ സംഘമാക്കുന്നു. ക്യാപ്റ്റന്* ധോനി, സുരേഷ് റെയ്*ന, മുരളി വിജയ്, ബദരീനാഥ്, അഭിനവ് മുകുന്ദ് എന്നിവര്* ബാറ്റിങ്ങിലും ടീമിന് പ്രതീക്ഷ നിലനിര്*ത്തുന്നു.

    കരിയറില്* നൂറ് സെഞ്ച്വറികള്* തികച്ചതിന്റെ തിളക്കത്തിലെത്തുന്ന സച്ചിന്* തെണ്ടുല്*ക്കറിന് കിട്ടാക്കിരീടമാണ് ഐ.പി.എല്*. ഈ മോഹം സഫലമാക്കുന്നതിനായി കളിയില്* ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് നായകസ്ഥാനംപോലും സച്ചിന്* വേണ്ടെന്നുവെച്ചത്. ട്വന്റി 20യിലെ സൂപ്പര്*താരമായ കീറണ്* പൊള്ളാര്*ഡ്, അതിവേഗ സെഞ്ച്വറിക്കാരന്* റിച്ചാര്*ഡ് ലെവി, റിഡ്*ലി ജേക്കബ്*സ്, ഐഡന്* ബ്ലിസാര്*ഡ്, ഡേവി ജേക്കബ്*സ് തുടങ്ങിയ ബാറ്റ്*സ്മാന്മാരും മിച്ചല്* ജോണ്*സണ്*, ലസിത് മലിംഗ, ആര്*.പി. സിങ് തുടങ്ങി പരിചയസമ്പന്നരായ ബൗളിങ് നിരയും മുംബൈയെയും സന്തുലിതമായ ടീമാക്കുന്നു.

    ഐ.പി.എല്ലിന്റെ പകിട്ടും ജനപ്രീതിയും കുറഞ്ഞുതുടങ്ങിയെന്ന റിപ്പോര്*ട്ടുകള്*ക്കിടയിലാണ് അഞ്ചാം സീസണ്* എത്തുന്നത്. 2010 -ല്* ഐ.പി.എല്ലിന്റെ ടെലിവിഷന്* റേറ്റിങ് 5.2 ആയിരുന്നെങ്കില്* 2011-ല്* ഇത് 3.94 ആയി കുറഞ്ഞിരുന്നു. പ്രേക്ഷകരുടെ എണ്ണവും അവര്* ടി.വിക്കുമുന്നില്* ചെവലിടുന്ന സമയവും അടിസ്ഥാനപ്പെടുത്തിയുള്ള കണക്കാണിത്. പ്രമുഖ നഗരങ്ങളിലെ റേറ്റിങ്ങില്* ഐ.പി.എല്* പിന്നോട്ടുപോകുന്നതിനിടെയാണ് സ്*പോണ്*സര്*മാരിലും ചോര്*ച്ചയുണ്ടായത്. പല പ്രമുഖ സ്*പോണ്*സര്*മാരും ഇക്കുറി ഐ.പി.എല്ലിനെ കൈയാഴിഞ്ഞു.

    ജനം ടി.വിക്കുമുന്നില്* കുത്തിയിരിക്കില്ലെന്ന ഉറപ്പില്*ഐ.പി.എല്ലിനെ വകവെക്കാതെ പ്രമുഖ ഹോളിവുഡ് ബാനറുകള്* പുതിയ സിനിമകളുടെ റിലീസുകളുമായി എത്തുന്നതും ശ്രദ്ധേയമാണ്.എന്നാല്*, ഐ.പി.എല്ലിന്റെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്ന വിശ്വാസത്തിലാണ് ധോനി. ലോകകപ്പ് ക്രിക്കറ്റിലെ കിരീടനേട്ടമാണ് കഴിഞ്ഞ സീസണില്* ആരാധകരെ ഐ.പി.എല്ലില്*നിന്ന് അകറ്റിയത്. എന്നാല്* ഇക്കുറി ഐ.പി.എല്*. പ്രഭാവം വീണ്ടെടുക്കുമെന്നും ആരാധകര്* കൂട്ടത്തോടെ ടി.വി. സ്*ക്രീനിന് മുന്നിലേക്ക് തിരിച്ചെത്തുമെന്നും ധോനി പറയുന്നു.
    DONATE & SUPPORT US




Working...
X