ത്രിരാഷ്ട്ര കപ്പ് ശ്രീലങ്കയ്ക്ക്
ധാക്ക, ബുധന്*, 13 ജനുവരി 2010( 22:02 IST )

കളി തുടങ്ങിയപ്പൊഴേ ഫലം നിശ്ചയിക്കപ്പെട്ടു. ഇത് ശ്രീലങ്കയുടെ ദിവസം. ഇന്ത്യയുടെ ബാറ്റ്സ്മാന്**മാരും ബൌളര്*മാരും ഒരുപോലെ പരാജയപ്പെട്ട ദിനം. ത്രിരാഷ്ട്ര ഐഡിയ കപ്പ് ശ്രീലങ്കയ്ക്ക്. ഇന്ത്യയെ നാലു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ലങ്ക കിരീടം ചൂടിയത്. കുലശേഖരയാണ് മാന്* ഓഫ് ദി മാച്ച്. മാന്* ഓഫ് ദി സീരീസ് സംഗക്കാരയും.
സ്കോര്*: ഇന്ത്യ - 245(48.2 ഓവര്*)
ശ്രീലങ്ക - 249/6(48.3 ഓവര്*)
നാല്*പ്പത്തൊമ്പതാം ഓവറില്* ലങ്കയ്ക്ക് ജയിക്കാന്* ഒമ്പത് റണ്*സ് മാത്രം. പന്തെറിയാന്* വന്നത് ശ്രീശാന്ത്. ആദ്യത്തെ മൂന്നു പന്തുകളും ബൌണ്ടറി കടത്തി മഹേല ജയവര്*ദ്ധനെ ഇന്ത്യയുടെ മേല്* വിജയത്തിന്*റെ കൊടി നാട്ടി. 71 റണ്*സുമായി പുറത്താകാതെ നിന്നു ജയവര്*ദ്ധനെ. കൂട്ടാളി പെരേര(6*).
മുന്**നിരക്കാരുടെ കൂട്ടത്തകര്*ച്ചയോടെയാണ് ഇന്ത്യയുടെ ബാറ്റിംഗ് ആരംഭിച്ചത്. ഗംഭീര്*(0), വിരാട് കൊഹ്*ലി(2), യുവരാജ് സിംഗ്(0), നായകന്* മഹേന്ദ്ര സിംഗ് ധോണി(14) എന്നീ പ്രമുഖര്* ബാറ്റിംഗ് മറന്ന് കൂടാരം കയറിയപ്പോള്* ഇന്ത്യ ഞെട്ടിവിറച്ചു. നാലു വിക്കറ്റ് നേടിയ കുലശേഖരയും മൂന്നു വിക്കറ്റ് വീഴ്ത്തിയ വെലെഗെദെരയുമാണ് ഇന്ത്യയെ എറിഞ്ഞൊതുക്കിയത്. ഓപ്പണര്* വീരേന്ദര്* സേവാഗിന്*റെ വെടിക്കെട്ട്(27 പന്തില്* 42) മാത്രമായിരുന്നു തുടക്കത്തില്* ഇന്ത്യയ്ക്ക് ആശ്വസിക്കാനുണ്ടായിരുന്നത്.
പിന്നീട് പതിയെ ചുവടുറപ്പിച്ചത് റെയ്നയാണ്. ലങ്കയുടെ മാരക ബൌളിംഗിനെ പക്വതയോടെ നേരിട്ട റെയ്ന സെഞ്ച്വറി തികച്ചു. 115 പന്തില്* 106 റണ്*സാണ് റെയ്ന നേടിയത്. 64 പന്തുകളില്* 38 റണ്*സെടുത്ത് രവീന്ദ്ര ജഡേജയും വിക്കറ്റ് കൊഴിച്ചിലിന് താല്*ക്കാലിക ശമനമുണ്ടാക്കി. എന്നാല്* ഏറെനേരം നീണ്ടില്ല ഇന്ത്യയുടെ ചെറുത്തുനില്*പ്പ്. 48.2 ഓവറില്* 245ന് എല്ലാവരും ഗ്രൌണ്ട് വിട്ടു.
ഉപുല്* തരംഗയെ പൂജ്യത്തിന് പുറത്താക്കി നെഹ്*റ ഇന്ത്യയ്ക്ക് മികച്ച ബൌളിംഗ് തുടക്കമാണ് കണ്ടത്. ഇന്ത്യ തകര്*ന്നതു പോലെ ശ്രീലങ്കയും വീഴുമോ എന്ന് തോന്നിപ്പിച്ച നിമിഷങ്ങള്*. എന്നാല്* ദില്**ഷ(49)നും, സംഗക്കാര(55)യും ചേര്*ന്ന് ഇന്ത്യയുടെ പ്രതീക്ഷകളെ തകിടം മറിച്ചു. ശ്രീശാന്താണ് ഏറ്റവുമധികം തല്ലുവാങ്ങിയത്. 9.3 ഓവര്* എറിഞ്ഞ ശ്രീശാന്ത് വിട്ടുകൊടുത്തത് 72 റണ്*സ്.
ജയവര്*ദ്ധനെയ്ക്കൊപ്പം സമരവീര(27), കണ്ടംബി(18), സുരാജ് രണ്**ദിവ്(17) എന്നിവര്* ലങ്കയെ വിജയത്തിലേക്ക് നയിക്കുന്നതില്* നിര്*ണ്ണായക പങ്കു വഹിച്ചു. ഹര്*ഭജന്* സിംഗ് രണ്ടു വിക്കറ്റും, യുവരാജ്, ജഡേജ, നെഹ്*റ എന്നിവര്* ഓരോ വിക്കറ്റും വീഴ്ത്തി.



