സച്ചിന് ബ്രാഡ്മാനേക്കാള് കേമനെന്ന് ഹുസ&#

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ~IronMan~
    Admin
    • Nov 2006
    • 21300

    സച്ചിന് ബ്രാഡ്മാനേക്കാള് കേമനെന്ന് ഹുസ&#


    സച്ചിന് ബ്രാഡ്മാനേക്കാള് കേമനെന്ന് ഹുസൈന്

    ലണ്ടന്*, വ്യാഴം, 25 ഫെബ്രുവരി 2010( 14:49 IST )






    ഇന്ത്യയുടെ ബാറ്റിംഗ് ഇതിഹാസം സച്ചിന്* ടെന്*ഡുല്*ക്കര്* ഓസ്ട്രേലിയന്* ബാറ്റിംഗ് ഇതിഹാസം ഡോണ്* ബ്രാഡ്മാനേക്കാള്* കേമനാണെന്ന് മുന്* ഇംഗ്ലീഷ് നായകന്* നാസര്* ഹുസൈന്*. ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച കളിക്കാരനാണ് സച്ചിനെന്നും ഹുസൈന്* പറഞ്ഞു. പല താരങ്ങളും സച്ചിനെ ബ്രാഡ്*മാനുമായി താരതമ്യം ചെയ്തിട്ടുണ്ടെങ്കിലും ഇതാദ്യമായാ*ണ് ഒരു മുന്* താരം സച്ചിന്* ബ്രാഡ്മാനേക്കാള്* കേമനാണെന്ന് അഭിപ്രായപ്പെടുന്നത്.

    ?ഇതിഹാസ താരങ്ങളെ താരതമ്യം ചെയ്യാന്* ഞാന്* ഒരിക്കലും ആഗ്രഹിക്കാറില്ല. എന്നാല്* കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയ്ക്കെതിരെ സച്ചിന്* നടത്തിയ പ്രകടനം കണ്ടശേഷം ഞാന്* പറയുന്നു സച്ചിനാണ് ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്*സ്മാന്*. സമകാലീനരായ ബ്രയാന്* ലാറ, റിക്കി പോണ്ടിംഗ് എന്നിവരെക്കാള്* സച്ചിന്* കേമനാണ്. അതു പോലെ മുന്* തലമുറയിലെ വിവിയന്* റിച്ചാര്*ഡ്സും സുനില്* ഗവാസ്കര്*, അലന്* ബോര്*ഡര്* തുടങ്ങിയവരും സച്ചിന്*റെ പിന്നിലേ വരികയുള്ളു.

    16 വയസ്സുള്ളപ്പോള്* ക്രിക്കറ്റില്* അരങ്ങേറ്റം കുറിച്ചപ്പോഴുള്ള അതേ അഭിനിവേശമാണ് 20 വര്*ഷത്തിനു ശേഷം ഗ്വാളിയാറിലും സച്ചിനില്* എനിക്ക് കാണാന്* കഴിഞ്ഞത്. 2011ലെ ലോകകപ്പില്* ഇന്ത്യയെ കിരീടമണിയിക്കാനായാലേ സച്ചിന്*റെ കരിയറിന് പൂര്*ണത കൈവരുകയുള്ളു.

    നിര്*ണായക മത്സരങ്ങളില്* തിളങ്ങാറില്ലെന്ന് സച്ചിനെക്കുറിച്ച് ചിലര്* ആരോപണം ഉന്നയിക്കാറുണ്ട്. എന്നാല്* അടുത്ത ലോകകപ്പിന്*റെ ഫൈനലില്* സ്വന്തം കാണികള്*ക്ക് മുന്നില്* ഓസ്ട്രേലിയക്കെതിരെയോ ഒരു പക്ഷെ ഇംഗ്ലണ്ടിനെതിരെയോ ഒരു സെഞ്ച്വറിയുമായി സച്ചിന്* കപ്പ് സ്വന്തമാക്കില്ലെന്ന് ആര്*ക്ക് പറയാനാവും. അങ്ങനെ സംഭവിച്ചാല്* സച്ചിന്*റെ കരിയര്* പൂര്*ണമാവുമെന്നും ഹുസൈന്* പറഞ്ഞു.
    DONATE & SUPPORT US




Working...
X