കൊച്ചിക്ക് ഐ.പി.എല്*. ടീം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ~IronMan~
    Admin
    • Nov 2006
    • 21300

    കൊച്ചിക്ക് ഐ.പി.എല്*. ടീം

    കൊച്ചിക്ക് ഐ.പി.എല്*. ടീം


    ചെന്നൈ: കേരളത്തിലെ കായികപ്രേമികളുടെ സ്വപ്ന സാക്ഷാത്കാരമെന്നോണം, ഇന്ത്യന്* പ്രീമിയര്* ലീഗ് (ഐ.പി.എല്*.) ക്രിക്കറ്റില്* പുതുതായി ഉള്*പ്പെടുത്തുന്ന രണ്ട് ടീമുകളിലൊന്ന് കേരളത്തിന് ലഭിച്ചു. കൊച്ചിയാണ് കേരള ഐ.പി.എല്* ടീമിന്റെ ആസ്ഥാനം. അടുത്ത സീസണ്* മുതല്*ക്കാണ് കൊച്ചി ഐ.പി.എല്*. ടീം രംഗത്തെത്തുക. ഉത്തരേന്ത്യന്* വ്യവസായി ശൈലേന്ദ്ര ഗെയ്ക്ക്*വാദ് നേതൃത്വം നല്*കുന്ന റോന്ദേവു സ്*പോര്*ട്*സ് വേള്*ഡ് എന്ന ഗ്രൂപ്പാണ് 1533.32 കോടി രൂപയ്ക്ക് കൊച്ചി ടീമിനെ സ്വന്തമാക്കിയത്. 1702 കോടി രൂപയ്ക്ക് സഹാര ഗ്രൂപ്പ് പുണെ ആസ്ഥാനമായുള്ള ടീമിനെയും സ്വന്തമാക്കി.

    വീഡിയോകോണ്*, അദാനി ഗ്രൂപ്പ് തുടങ്ങിയ വന്*കിട കമ്പനികളെയും ബോളിവുഡ് താരങ്ങളെയും പിന്നിലാക്കിയാണ് റോന്ദേവു കണ്*സോര്*ഷ്യം ഐ.പി.എല്*. ടീം സ്വന്തമാക്കിയത്. മലയാളി വ്യവസായിയും എലൈറ്റ് ഗ്രൂപ്പ് ഡയറക്ടറുമായ വിവേക് വേണുഗോപാലും പരിനി ഡെവലപ്പേഴ്*സ്, ആനന്ദ് ഷാ എസ്റ്റേറ്റ്, ആങ്കര്* എര്*ത്ത് പ്രൈവറ്റ് ലിമിറ്റഡ്, ഫിലിം വേവ്*സ് തുടങ്ങിയ സ്ഥാപനങ്ങളും ഉള്*പ്പെടുന്നതാണ് റോന്ദേവു കണ്*സോര്*ഷ്യം. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശശി തരൂരാണ് ഈ ഗ്രൂപ്പുകളെ ഒന്നിപ്പിച്ചതും കേരളത്തിന് ഐ.പി.എല്*. ടീം ലഭ്യമാക്കുന്നതില്* മുന്നില്*നിന്ന് പ്രവര്*ത്തിച്ചതും.

    കൊച്ചിയില്* കേരള ക്രിക്കറ്റ് അസോസിയേഷന്റെ സ്വന്തം സ്*റ്റേഡിയമില്ലെന്നതാണ് ഐ.പി.എല്*. ടീം നേരിടുന്ന ആദ്യ വെല്ലുവിളി. കെ.സി.എ.യുടെ സ്റ്റേഡിയം പൂര്*ത്തിയാകുന്നതുവരെ പകരം വേദി ഏര്*പ്പെടുത്തുമെന്ന സൂചനയും ഐ.പി.എല്*. കമ്മീഷണര്* ലളിത് മോഡി നല്കിയിട്ടുണ്ട്. കൊച്ചിയിലെ ജവാഹര്*ലാല്* നെഹ്രു സ്റ്റേഡിയത്തില്* മത്സരങ്ങള്* നടത്താനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.
    DONATE & SUPPORT US




Working...
X