എന്റെ ടീം, എന്റെ സ്വപ്നം-ശ്രീശാന്ത്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ~IronMan~
    Admin
    • Nov 2006
    • 21300

    എന്റെ ടീം, എന്റെ സ്വപ്നം-ശ്രീശാന്ത്*

    എന്റെ ടീം, എന്റെ സ്വപ്നം-ശ്രീശാന്ത്*

    ഇതൊരു വലിയ സ്വപ്നമായിരുന്നു. നമ്മുടെ നാട്ടില്*, എന്റെ സ്വന്തം കൊച്ചിയില്* ഒരു ഐ.പി.എല്*. ടീമുണ്ടാവുക! സത്യത്തില്* എനിക്കിപ്പോഴും വിശ്വസിക്കാനാവുന്നില്ല. നേരത്തേതന്നെ കേട്ടിരുന്നു, പ്രിയദര്*ശന്* സാറും ലാലേട്ടനും ചേര്*ന്ന് ഒരു ടീമിനു വേണ്ടി ശ്രമിക്കുന്നുവെന്ന്. പിന്നീടവര്*ക്കു പിന്*മാറേണ്ടിവന്നപ്പോള്* കേരളത്തിലെ എല്ലാ ക്രിക്കറ്റ് ആരാധകരെയുംപോലെ ഞാനും നിരാശനായി.

    എനിക്കൊരു ഭാഗ്യമുണ്ട്. ഞാന്* കണ്ട സ്വപ്നങ്ങള്* മിക്കതും ഫലിച്ചിട്ടുണ്ട്. സച്ചിന്* തെണ്ടുല്*ക്കര്*ക്കൊപ്പം ഇന്ത്യക്കു വേണ്ടി കളിക്കുന്നത്, ഞാന്* കളിക്കുന്ന ഇന്ത്യന്* ടീം ലോകകപ്പ് ജയിക്കുന്നത്... ഇതെല്ലാം എന്റെ സ്വപ്നങ്ങളായിരുന്നു. ഒക്കെയും ഫലിച്ചു. ഇപ്പോഴിതാ കൊച്ചിക്ക് സ്വന്തമായി ഒരു ഐ.പി.എല്*. ടീമും. ആ ടീമിനു വേണ്ടി കളിക്കുക എന്ന സ്വപ്നവും ഫലിക്കുമെന്ന് ഇപ്പോള്* എനിക്കു തോന്നുന്നു. ഞാനിപ്പോഴേ അതിനു തയ്യാറെടുത്തുകഴിഞ്ഞു.

    ശശി തരൂര്* സാറിനോടും കേരള ക്രിക്കറ്റ് അസോസിയേഷനോടുമെല്ലാം ഈ നേട്ടത്തില്* നമ്മള്* കടപ്പെട്ടിരിക്കുന്നു. ക്രിക്കറ്റിനെ വല്ലാതെ സ്*നേഹിക്കുന്ന വലിയ നേതാവാണ് തരൂര്*. അദ്ദേഹം മുന്നിട്ടിറങ്ങിയതുകൊണ്ടു മാത്രമാണല്ലോ നമുക്ക് ഇങ്ങനെയൊരു ടീമിനെ കിട്ടിയത്. പഞ്ചാബിന് വേണ്ടി ഐ.പി.എല്ലില്* കളിക്കുമ്പോള്* ഞാന്* ചിന്തിച്ചിരുന്നു, നമ്മുടെ കേരളത്തില്* എത്രയോ മികച്ച താരങ്ങളുണ്ട്.
    അവര്*ക്കൊക്കെ ഐ.പി.എല്ലില്* കളിക്കാന്* കഴിയാത്തത് നമുക്കു സ്വന്തമായി ഒരു ടീമില്ലാത്തതുകൊണ്ടല്ലേ ? ഇനി റെയ്ഫി വിന്*സെന്റും നിയാസും രോഹനുമെല്ലാം ഐ.പി.എല്ലില്*കളിക്കുമെന്ന് നമുക്കു പ്രതീക്ഷിക്കാം. അവര്*ക്കൊപ്പം ഈ ഞാനും. ഓര്*ക്കുമ്പോള്*ത്തന്നെ വലിയ ആവേശവും അഭിമാനവും തോന്നുന്നു. നമ്മുടെ എല്ലാ ക്രിക്കറ്റര്*മാര്*ക്കും മുന്നോട്ടു കുതിക്കാനും പുതിയൊരുണര്*വോടെ, ലക്ഷ്യത്തോടെ പരിശീലിക്കാനും കളിക്കാനുമുള്ള പ്രചോദനവുമാവും നമ്മുടെ ഈ പുതിയ ടീം, ഉറപ്പ്!
    കേരളാ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം വലിയൊരു കുതിച്ചുചാട്ടമാണിത്. നമ്മുടെ കൂടുതല്* കളിക്കാര്*ക്ക് ഇന്ത്യന്* ടീമിലേക്ക് ഐ.പി.എല്*. വഴിതുറക്കുമെന്ന് എനിക്കുറപ്പുണ്ട്. ഇനി ഒരു വര്*ഷത്തിനുള്ളില്* ഒരുപാട് കാര്യങ്ങള്* നമുക്ക് ചെയ്തുതീര്*ക്കാനുണ്ട്. കൊച്ചിയില്* ഒരു തകര്*പ്പന്* സ്റ്റേഡിയം, മികച്ച ഗ്രൗണ്ട് ... അങ്ങനെ കുറേ കാര്യങ്ങള്*. ക്രിക്കറ്റിനേയും സ്*പോര്*ട്*സിനേയും സ്*നേഹിക്കുന്ന മലയാളികള്* ഒരുമിച്ചുനിന്നാല്* ഒന്നും നടക്കാതെ വരില്ല. കേരളത്തിന്റെ ടീമിനുവേണ്ടി ഐ.പി.എല്ലില്* കളിക്കുകയെന്നതിന്റെ ആവേശം ഒരു മലയാളിയെന്ന നിലയ്ക്ക് ഏറെ വലുതാണ്. ഇനിയുള്ള എന്റെ എല്ലാ ശ്രമവും അതു ഫലവത്താക്കാന്* വേണ്ടിയുള്ളതാണ്. ഞാന്* ഇപ്പോഴേ മനസ്സില്*ക്കാണുന്നു, കൊച്ചി ടീമിന്റെ ജഴ്*സിയണിഞ്ഞ് പാട്ടുപാടി കലൂരിലെ റോഡരികിലൂടെ ഐ.പി.എല്*. മാച്ച് കാണാന്* സ്റ്റേഡിയത്തിലേക്ക് നടക്കുന്ന ഒരു വലിയ സംഘത്തെ; അവരില്* എന്റെ പ്രിയപ്പെട്ട എല്ലാ നാട്ടുകാരെയും.
    DONATE & SUPPORT US




Working...
X