ഡല്*ഹിയെ സൈമണ്ട്*സ് എറിഞ്ഞിട്ടു

കട്ടക്ക്: വിജയത്തിലേക്ക് കുതിക്കുകയായിരുന്ന ഡല്*ഹി ഡെയര്*ഡെവിള്*സിനെ ആന്*ഡ്രു സൈമണ്ട്*സ് എറിഞ്ഞിട്ടു. ജയിക്കാന്* ഒമ്പതു പന്തില്* 16 റണ്*സ് എന്ന നിലയ്ക്ക് മുന്നേറുകയായിരുന്ന ഡല്*ഹിയുടെ ദിനേഷ് കാര്*ത്തിക്കിനെ(46) അവിശ്വസനീയമായ റിട്ടേണ്* ക്യാച്ചിലൂടെ പുറത്താക്കുകയും തൊട്ടടുത്ത പന്തില്* അമിത് മിശ്രയെ ക്യാപ്റ്റന്* ഗില്*ക്രിസ്റ്റിന്റെ കൈകളിലെത്തിക്കുകയും ചെയ്ത സൈമണ്ട്*സിന്റെ മികവാണ് ഡെക്കാണ്* ചാര്*ജേഴ്*സിന് തകര്*പ്പന്* ജയം സമ്മാനിച്ചത്. ഉറപ്പായും ജയിക്കേണ്ടിയിരുന്ന മത്സരത്തില്* 10 റണ്*സിനാണ് ഡല്*ഹി തോല്*വി വഴങ്ങിയത്. ഡല്*ഹിയുടെ മൂന്നാം തോല്*വിയാണിത്. ഡെക്കാണിന്റെ മൂന്നാം ജയവും. 35 റണ്*സെടുക്കുകയും ഡല്*ഹിയുടെ മൂന്ന് വിക്കറ്റ് പിഴുതെടുക്കുകയും ചെയ്ത സൈമണ്ട്*സിന്റെ ഓള്* റൗണ്ട് മികവ് മാന്* ഓഫ് ദ മാച്ച് പുരസ്*കാരത്തിന് അര്*ഹമായി.
സ്*കോര്*ബോര്*ഡ്
ഡെക്കാണ്* ചാര്*ജേഴ്*സ്: മനീഷ് മിശ്ര ബി അമിത് മിശ്ര 1, ഗില്*ക്രിസ്റ്റ് സി കാര്*ത്തിക് ബി ലദ്ദ 24 (14,4,1), ഗിബ്*സ് സി ഹെന്റിക്*സ് ബി നാഗര്* 31 (26, 2,2), സൈമണ്ട്*സ് സി ഡി വില്ലിയേഴ്*സ് ബി ഹെന്റിക്*സ് 35(24,3,2), രോഹിത് ശര്*മ ബി ഡി വില്ലിയേഴ്*സ് ബി നാനസ് 45 (30,3,3), സുമന്* നോട്ടൗട്ട് 29 (19, 3,1), വേണുഗോപാല്* റാവു റണ്ണൗട്ട് 1, ചാമിന്ദ വാസ് നോട്ടൗട്ട് 3, എക്*സ്ട്രാസ് 2, ആകെ 20 ഓവറില്* ഏഴിന് 171. വിക്കറ്റ് വീഴ്ച: 1-3, 2-44, 3-72, 4-103, 5-163, 6-168. ബൗളിങ്: അമിത് മിശ്ര 3-0-12-1, നാനസ് 4-0-39-1, നാഗര്* 3-0-28-1, ലദ്ദ 2-0-20-1, ഉമേഷ് യാദവ് 4-0-36-0, ഹെന്റിക്*സ് 4-0-35-1.
ഡല്*ഹി ഡെയര്*ഡെവിള്*സ്: ഡേവിഡ് വാര്*നര്* റണ്ണൗട്ട് 57 (33,4,4), സെവാഗ് സി ഗിബ്*സ് ബി ഓജ 3 (7,0,0), ഡിവില്ലിയേഴ്*സ് ബി രാഹുല്* ശര്*മ 27 (26,2,0), ദിനേഷ് കാര്*ത്തിക്് സി ആന്*ഡ് ബി സൈമണ്ട്*സ് 46 (27,4,2), മിഥുന്* മന്*ഹാസ് സി സുമന്* ബി രാഹുല്* ശര്*മ 8 (8,1,0), ഹെന്റിക്*സ് സി ആര്*.പി.സിങ് ബി സൈമണ്ട്*സ് 11, നാഗര്* ബി വാസ് 1, അമിത് മിശ്ര സി ഗില്*ക്രിസ്റ്റ് ബി സൈസണ്ട്*സ് 0, ഉമേഷ് യാദവ് നോട്ടൗട്ട് 3, ലദ്ദ റണ്ണൗട്ട് 0, നാനസ് നോട്ടൗട്ട് 1 എക്*സ്ട്രാസ് 3, ആകെ 20 ഓവറില്* ഒമ്പതിന് 161. വിക്കറ്റ് വീഴ്ച: 1-34, 2-85, 3-98, 4-112, 5-132, 6-156, 7-156, 8-158, 9-158. ബൗളിങ്: വാസ് 4-0-21-1, ആര്*.പി.സിങ് 3-0-31-0, പ്രഗ്യാന്* ഓജ 4-0-36-1, രോഹിത് ശര്*മ 1-0-7-0, രാഹുല്* ശര്*മ 4-0-42-2, ആന്*ഡ്രു സൈമണ്ട്*സ് 4-0-21-3.



