കേരള ഐ.പി.എല്*. ടീം വമ്പന്മാരെ അണിനിരത്തും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ~IronMan~
    Admin
    • Nov 2006
    • 21300

    കേരള ഐ.പി.എല്*. ടീം വമ്പന്മാരെ അണിനിരത്തും

    കേരള ഐ.പി.എല്*. ടീം വമ്പന്മാരെ അണിനിരത്തും


    മുംബൈ: കേരളത്തിന്റെ ഐ.പി.എല്*. ടീമില്* ലോകത്തിലെ മികച്ച കളിക്കാരെ അണിനിരത്തി ഇന്ത്യന്* പ്രീമിയര്* ലീഗിലെ ശക്തമായ ടീമാക്കി മാറ്റിയെടുക്കുമെന്ന് റോന്ദേവൂ സ്*പോര്*ട്*സ് വേള്*ഡ് പ്രൈവറ്റ് ലിമിറ്റഡ് അധികൃതര്* വ്യക്തമാക്കി.
    മുംബൈയില്* കേരള ഐ.പി.എല്*. ടീമിന്റെ ഔദ്യോഗിക പ്രഖ്യാപനച്ചടങ്ങില്* ചെയര്*മാനും ചീഫ് എക്*സിക്യൂട്ടീവ് ഓഫീസറുമായ ശൈലേന്ദ്രഗെയ്ക്*വാദാണ് ഇക്കാര്യമറിയിച്ചത്.

    കേരള ഐ.പി.എല്*. ടീമിന്റെ ബ്രാന്*ഡ് അബോഡഡറായി ബോളിവുഡ് താരം പരിഗണനയിലുണ്ടെന്ന് റോന്ദേവുവിലെ മലയാളി സാന്നിധ്യമായ വിവേക് വേണുഗോപാല്* പറഞ്ഞു.

    ഐ.പി.എല്*. കേരളടീമിന്റെ പേരും ജേഴ്*സിയും പിന്നീട് നിശ്ചയിക്കും. ടീമിന്റെ ഭാഗമാകാന്* സംവിധായകന്* പ്രിയദര്*ശനുമായും മോഹന്* ലാലുമായും ഔദ്യോഗികമായി ചര്*ച്ച നടത്തിയിട്ടില്ല.

    എന്നാല്* അവര്* കേരളടീമിന്റെ ഭാഗമാകുന്നതില്* തങ്ങള്*ക്ക് സന്തോഷമേയുള്ളൂവെന്ന് വിവേക് പറഞ്ഞു.
    ഗള്*ഫ് മലയാളികളെയും ടീമിന്റെ ഭാഗമാക്കും. അതുകൊണ്ടുതന്നെ കേരള ടീമിന്റെ മത്സരം കേരളത്തിന്റെ മണ്ണില്* നടത്തുന്നതോടൊപ്പം ഗള്*ഫ് നാടുകളിലും നടത്താന്* ഉദ്ദേശിക്കുന്നുണ്ട്.
    കേരള ഐ.പി.എല്*. ടീമില്* മികച്ച കളിക്കാരോടൊപ്പം കേരളത്തിലെ താരങ്ങളെയും ഉള്*പ്പെടുത്തും. പുറത്തുനിന്നുള്ള മലയാളി താരങ്ങളുടെ സാധ്യതയും ആരായുമെന്ന് ശൈലേന്ദ്രഗെയ്ക്*വാദ് വ്യക്തമാക്കി.

    മഹാരാഷ്ട്രയിലെ സോലാപ്പുരില്* കഴിഞ്ഞ പതിനഞ്ചു വര്*ഷമായി പ്രവര്*ത്തിക്കുന്ന ക്രിക്കറ്റ് അക്കാദമി റോന്ദേവു സ്*പോര്*ട്*സ്*വേള്*ഡ് പ്രൈവറ്റ് ലിമിറ്റഡിന് കീഴിലാണ് പ്രവര്*ത്തിക്കുന്നത്.

    ഇന്ത്യന്* ക്രിക്കറ്റിലെ സഹീര്*ഖാന്* ഈ അക്കാദമിയുടെ സംഭാവനയാണ്. ഐ.പി.എല്*. കേരള ടീമിന്റെ ഏകോപനം സുനില്* ഗാവസ്*കര്* നടത്തുമെന്ന വാര്*ത്തയെപ്പറ്റി പ്രതികരിക്കാന്* കൂട്ടാക്കിയില്ല.
    DONATE & SUPPORT US




Working...
X