മഴ: കൊച്ചി ഏകദിനം ഉപേക്ഷിച്ചു (17/10/10)

കൊച്ചി: കനത്ത മഴ മൂലം കലൂര്‍* സ്റ്റേഡിയത്തിലെ ഇന്ത്യ-ഓസ്*ട്രേലിയ ഏകദിന മത്സരം ഉപേക്ഷിച്ചു. പുലര്*ച്ചെ പെയ്ത മഴയ്ക്ക് ശേഷം ഔട്ട് ഫീല്‍*ഡ് ഉണങ്ങാന്‍* കാത്തുനില്*ക്കുന്നതിനിടെ വീണ്ടും കനത്ത മഴ പെയ്തതാണ് മത്സരം ഉപേക്ഷിക്കാന്‍* കാരണം. രാവിലെ മാച്ച് റഫറിയും അമ്പയര്‍*മാരും പിച്ചും ഗ്രൗണ്ടും പരിശോധിച്ച ശേഷമാണ് വീണ്ടും കനത്ത മഴ പെയ്തത്. മത്സരം നടക്കാത്തതിനാല്‍* ടിക്കറ്റ് തുക പൂര്*ണ്ണമായും തിരിച്ച് നല്*കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്* ഭാരവാഹികള്‍* അറിയിച്ചു. 20 മുതല്‍* 27 വരെയുള്ള തിയതികളില്‍* ഫെഡറല്‍* ബാങ്ക് വഴിയാണ് തുക തിരിച്ച് നല്*കുക.
കഴിഞ്ഞ ദിവസം മഴ വിട്ടുനിന്നതിനാല്‍* സംഘാടകരും ക്രിക്കറ്റ്*പ്രേമികളും ആവേശത്തിലായിരുന്നു. ഇതനുസരിച്ച് വന്‍*തോതില്‍* ടിക്കറ്റുകള്‍* വിറ്റുപോവുകയുംചെയ്തു. ഗ്രൗണ്ടും സ്റ്റേഡിയവും മത്സരത്തിന് പരിപൂര്*ണമായും സജ്ജമായിരുന്നു. ഇതിനിടെയാണ് വീണ്ടും മഴപെയ്തത്.
രാവിലെ അഞ്ചുമുതല്‍* കാണികളെ സ്*റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കാന്‍* തുടങ്ങിയിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തുംനിന്ന് ആയിരക്കണക്കിന് ക്രിക്കറ്റ് പ്രേമികളാണ് കൊച്ചിയിലേക്ക് പ്രവഹിച്ചത്. രണ്ടാം ഏകദിനം ഒക്ടോബര്‍* 20 ന് വിശാഖപട്ടണത്താണ്.



