ലങ്കാദഹനം പൂര്*ണം; 'ശ്രീ?മാന്* ഓഫ് ദ മാച്ച്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ~IronMan~
    Admin
    • Nov 2006
    • 21300

    ലങ്കാദഹനം പൂര്*ണം; 'ശ്രീ?മാന്* ഓഫ് ദ മാച്ച്


    ലങ്കാദഹനം പൂര്*ണം; 'ശ്രീ?മാന്* ഓഫ് ദ മാച്ച്

    കാണ്*പൂര്*, വെള്ളി, 27 നവം*ബര്* 2009( 14:49 IST )






    കാണ്*പൂര്* ക്രിക്കറ്റ് ടെസ്റ്റില്* ശ്രീലങ്കയെ ഇന്നിംഗ്സിനും 144 റണ്*സിനും കിഴടക്കി ടെസ്റ്റ് ക്രിക്കറ്റില്* ഇന്ത്യ നൂറാം ജയം പൂര്*ത്തിയാക്കി. വിജയത്തോടെ ഐ സി സി റാങ്കിങ്ങിലും ഇന്ത്യ ഒരു ഒന്നാമത്തെത്തി. റണ്*സിന്*റെ അടിസ്ഥാനത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാം ജയമാണിത്. ശ്രീലങ്കയ്ക്കെതിരായ ഏറ്റവും മികച്ച വിജയവും.

    ആദ്യ ഇന്നിംഗ്സില്* 75 റണ്*സ് നല്*കി അഞ്ച് ലങ്കന്* ബാറ്റ്*സ്മാന്*മാരെ പവലിയനില്* എത്തിച്ച ശ്രീശാന്ത് കളിയിലെ താരമായി. മത്സരത്തിലാകെ 122 റണ്*സ് വഴങ്ങി ശ്രീശാന്ത് ആറു വിക്കറ്റെടുത്തു. തോ*ല്**വിക്കയത്തില്* നിന്ന് നാലാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ശ്രീലങ്കയ്ക്ക് അപ്രതീക്ഷിതാമായതൊന്നും കരുതിവെക്കാനുണ്ടായിരുന്നില്ല. ഹര്*ഭജന്* സിംഗും പ്രഗ്യാന്* ഓജയും ലങ്കന്* സിംഹങ്ങളെ പൂ*ട്ടിയിട്ടതൊടെ വിജയത്തിനായി ഇന്ത്യക്ക് അധികം വിയര്*പ്പൊഴുക്കേണ്ടിയും വന്നില്ല.

    അദ്യ സെഷനില്* തന്നെ സഹീര്* ഖാന്* എയ്ഞ്ചലോ മാത്യൂസിനെ (15) ദ്രാവിഡിന്*റെ കൈകളില്* എത്തിച്ചിരുന്നു. പിന്നീട് സമരവീരയും പ്രസന്ന ജയവര്*ധനെയും ചേര്*ന്ന് ലങ്കയുടെ പ്രതിരോധക്കോട്ടകെട്ടി അല്**പനേരം പ്രതിരോധിച്ചു നിന്നെങ്കിലും ഹര്*ഭജന്*റെ പന്തില്* ജയവര്*ധനെ (29) വീണതോടെ ലങ്കന്* സിംഹങ്ങള്* വാലു ചുരുട്ടി.

    മെന്*ഡിസിനെയും (29),മുരളിയെയും (27) കൂട്ടുപിടിച്ച് സമരവീര പരാജയം രണ്ടാം സെഷനിലേക്ക് നിട്ടിയെടുത്തു. വെലഗേദരയെ സ്വന്തം ബൌളിംഗില്* പിടിച്ച് പ്രഗ്യാന്* ഓജ ലങ്കാദഹനം പൂര്*ത്തിയാക്കി. 78 റണ്*സുമായി സമരവീര പുറത്താവാതെ നിന്നു. ഇന്ത്യക്ക് വേണ്ടി ഹര്*ഭജന്* മൂന്നും ഓജ രണ്ടും ശ്രീശാന്ത്, സഹീര്* ഖാന്*, യുവരാജ്, സേവാഗ് എന്നിവര്* ഓരോ വിക്കറ്റും നേടി.
    DONATE & SUPPORT US




Working...
X