റഹ്*മാനും ഗുല്**സാറിനും ഗ്രാമി നോമിനേഷന്*
<!--@@ArticleSearchStart@@--><!--@@ArticleSearchEnd@@-->
മുംബൈ, വ്യാഴം, 3 ഡിസംബര്* 2009
<!--@@ArticleSearchStart@@--><!--@@ArticleSearchEnd@@-->
മുംബൈ, വ്യാഴം, 3 ഡിസംബര്* 2009
<!--
--> <!--Image-->

<!--endImage--> എ ആര്* റഹ്*മാന്* തന്*റെ ?ജയ് ഹോ? മാജിക് തുടരുകയാണ്. സ്ലം*ഡോഗ് മില്യണയര്* എന്ന ഹോളിവുഡ് ചിത്രത്തിന് നല്*കിയ മാന്ത്രിക സംഗീതത്തിന് ഓസ്കര്* പുരസ്കാരം ലഭിച്ചതിന് പിന്നാലെ സംഗീതരംഗത്ത് ലോകത്തിലെ ഏറ്റവും വലിയ ബഹുമതിയായ ഗ്രാമി പുരസ്കാരത്തിനുള്ള നോമിനേഷനും റഹ്*മാന് ലഭിച്ചിരിക്കുന്നു. ?ജയ്* ഹോ? ഗാനം രചിച്ച ഗുല്**സാറിനും നോമിനേഷന്* ലഭിച്ചിട്ടുണ്ട്.
?ബെസ്റ്റ് സോംഗ് റിട്ടണ്* ഫോര്* മോഷന്* പിക്ചര്*? എന്ന വിഭാഗത്തിലും മികച്ച സൌണ്ട് ട്രാക്ക് സമാഹരണത്തിനുമായി രണ്ട് ഗ്രാമി നോമിനേഷനുകളാണ് റഹ്*മാന് ലഭിച്ചിരിക്കുന്നത്. ക്വന്*റിന്* ടൊറാന്*റിനോയുടെ ഇംഗ്ലോറിയസ് ബാസ്റ്റാര്*ഡ്*സിലെ സൌണ്ട് ട്രാക്കുമായാണ് റഹ്*മാന്* മത്സരിക്കുന്നത്. സംഗീതലോകത്തെ ഇതിഹാസമായ ബ്രൂസ് സ്പ്രിംഗ്സ്റ്റീനും ഗ്രാമിയില്* റഹ്*മാന്*റെ എതിരാളിയാണ്.
മികച്ച ഗാനത്തിനും മികച്ച ഒറിജിനല്* സ്കോറിനുമുള്ള രണ്ട് ഓസ്കറുകളാണ് സ്ലംഡോഗ് മില്യണയറിലൂടെ റഹ്*മാന്* നേടിയത്. മികച്ച സംഗീത സംവിധായകനുള്ള ബാഫ്ത പുരസ്കാരവും റഹ്*മാനെത്തേടി എത്തിയിരുന്നു.
മിശ്രസംസ്കാര സിനിമയായ സ്ട്രീറ്റ് ഡാന്*സിംഗിന് സംഗീതം നല്*കാനായി എ ആര്* റഹ്*മാന്* ഇപ്പോള്* ലോസ് ഏഞ്ചല്**സിലാണുള്ളത്. ജനുവരി 31നാണ് ഗ്രാമി അവാര്*ഡുകള്* പ്രഖ്യാപിക്കുന്നത്.



