മമ്മൂട്ടി ഭീരുവല്ല: മോഹന്*ലാല്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ~IronMan~
    Admin
    • Nov 2006
    • 21300

    മമ്മൂട്ടി ഭീരുവല്ല: മോഹന്*ലാല്*

    <!--@@StartArchievePage@@--> <!--This is for Article Text-->

    <!-- google_ad_section_start -->


    മമ്മൂട്ടി ഭീരുവല്ല: മോഹന്*ലാല്*
    <!--@@ArticleSearchStart@@--><!--@@ArticleSearchEnd@@-->
    <small>വ്യാഴം, 18 ഫെബ്രുവരി 2010( 19:31 IST )</small>



    <!--
    --> <!--Image-->



    <!--endImage--> തിലകന്*റെ ആരോപണങ്ങളോടും ആക്ഷേപങ്ങളോടും ഇത്രയും കാലം പ്രതികരിക്കാതെ ഇരുന്നത് മമ്മൂട്ടി ഭീരുവായതുകൊണ്ടാണെന്ന് കരുതരുതെന്ന് യൂണിവേഴ്സല്* സ്റ്റാര്* മോഹന്*ലാല്*. മുതിര്*ന്ന ഒരാളോടു കാണിക്കുന്ന മര്യാദയാണതെന്നും ലാല്* പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് മമ്മൂട്ടിയെ അനുകൂലിച്ച് മോഹന്*ലാല്* സംസാരിച്ചത്.

    തിലകന് ലഭിക്കേണ്ട റോളുകള്* മുടക്കി അത് തട്ടിപ്പറിക്കാന്* മാത്രം ചെറുതല്ല മമ്മൂട്ടി. മലയാള സിനിമയിലെ ഓരോരുത്തരും ഒരിക്കലെങ്കിലും മമ്മൂട്ടി എന്ന മനുഷ്യന്*റെ നന്**മ അനുഭവിച്ചവരാണ്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്* കേള്*ക്കുമ്പോള്* മമ്മൂട്ടിക്കുണ്ടാകുന്ന വേദന ഞങ്ങള്* ഓരോരുത്തരുടെയും വേദനയാണ്. മമ്മൂട്ടിയെ ഒറ്റപ്പെടുത്താന്* ആരു ശ്രമിച്ചാലും നേരിടും - മോഹന്*ലാല്* പറഞ്ഞു.

    മമ്മൂട്ടിയും മോഹന്*ലാലും വന്നതോടെ മലയാള സിനിമയിലെ നന്**മ നഷ്ടമായി എന്നാണ് തിലകന്* ആരോപിക്കുന്നത്. ഞങ്ങളോടൊപ്പം എത്രയോ സിനിമകളില്* അഭിനയിച്ച ആളാണ് തിലകന്*. അദ്ദേഹം അപ്പോഴൊന്നും ഇത്തരം ആരോപണങ്ങള്* ഉന്നയിച്ചിരുന്നില്ല. മമ്മൂട്ടിയുടെ ആവശ്യപ്രകാരമല്ല തിലകന് ?അമ്മ? നോട്ടീസ് നല്*കിയത്. തിലകന്* തുടര്*ച്ചയായി നടത്തുന്ന അച്ചടക്കലംഘനങ്ങള്* മൂലമാണ് അമ്മ നോട്ടീസ് നല്*കിയത്.

    മമ്മൂട്ടിയെ ഉന്നമിട്ട് നടത്തുന്ന ആരോപണങ്ങള്* ?അമ്മ?യുടെ ഒത്തൊരുമ തകര്*ക്കാന്* വേണ്ടിയുള്ളതാണ്. ആരെങ്കിലും ഫോണിലൂടെ തിലകനെ ഭീഷണിപ്പെടുത്തിയാല്* അതിന്*റെ ഉത്തരവാദിത്തം സൂപ്പര്*താരങ്ങളുടെ ഫാന്*സ് അസോസിയേഷന്*റെ മേല്* അടിച്ചേല്*പ്പിക്കുന്നത് അനുവദിക്കില്ലെന്നും മോഹന്*ലാല്* മുന്നറിയിപ്പ് നല്*കി.
    DONATE & SUPPORT US




Working...
X