തിലകന് ?അമ്മ?യുടെ സസ്പെന്*ഷന്*
<small>തിരുവനന്തപുരം, തിങ്കള്‍*, 1 മാര്‍*ച്ച് 2010( 16:00 IST )</small>
<!--
--> <!--Image-->

<!--endImage--> നടന്* തിലകനെ ചലച്ചിത്ര താരസംഘടനയായ ?അമ്മ?യില്‍* നിന്ന് സസ്പെന്*ഡ് ചെയ്തു. ഇന്നു ചേര്*ന്ന ?അമ്മ? അച്ചടക്കസമിതി യോഗത്തിലാണ് തീരുമാനം. പ്രഥമദൃഷ്ട്യാ തിലകനെ അംഗത്വ അവകാശങ്ങളില്‍* നിന്ന് മാറ്റിനിര്*ത്തുകയാണെന്ന് അമ്മ അച്ചടക്കസമിതി അധ്യക്ഷന്‍* ടി പി മാധവന്* അറിയിച്ചു. തിരുവനന്തപുരത്ത് ?അമ്മ? അച്ചടക്കസമിതിയുടെ തീരുമാനങ്ങള്‍* മാധ്യമപ്രവര്*ത്തകരെ അറിയിക്കുകയായിരുന്നു അദ്ദേഹം.
മാര്‍*ച്ച് എട്ടാം തീയതിക്കു മുമ്പായി തിലകന്* അമ്മയ്ക്കു മറുപടി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. തിലകന്*റെ പരസ്യപ്രസ്താവനകള്‍* അസഹനീയമാണെന്ന് യോഗം വിലയിരുത്തി. പ്രശ്നങ്ങള്‍* അമ്മയുടെ വേദിയില്‍* തിലകന്* ഇതുവരെ അവതരിപ്പിച്ചിട്ടില്ലെന്ന് ?അമ്മ? പ്രസിഡന്*റ് ഇന്നസെന്*റ് പറഞ്ഞു.
തിലകന്* സഹകരിക്കാതെ പ്രശ്നങ്ങള്‍* അവസാനിപ്പിക്കാനാകില്ല. നടന്മാര്*ക്ക് അവസരങ്ങള്‍* കുറയുന്നത് സ്വാ*ഭാവികമാണെന്നും ഇന്നസെന്*റ് പറഞ്ഞു. സുകുമാര്‍* അഴീക്കോടിനെക്കുറിച്ച് താന്‍* പറഞ്ഞതെല്ലാം സത്യമാണെന്നും അഴീക്കോടിന്*റെ വിമര്*ശനങ്ങളില്* അദ്ഭുതമില്ലെന്നും ഇന്നസെന്*റ് പറഞ്ഞു. ഇടവേള ബാബു, ജനാര്‍*ദ്ദനന്* എന്നിവരും വാര്*ത്താസമ്മേളനത്തില്* പങ്കെടുത്തു.



