പൂവാലന്**മാരെ നേരിടാന്‍* എസ്*എം*എസ് സംവിധാനം
<small>തിരുവനന്തപുരം, തിങ്കള്‍*, 1 മാര്‍*ച്ച് 2010( 17:40 IST )</small>
<!--
--> <!--Image-->

<!--endImage--> പൂവാലന്*മാര്‍* സൂക്ഷിക്കുക, കേവലം ഒരു എസ്*എം*എസ് മതി നിങ്ങള്‍* അഴിക്കകത്താകാന്*. അത്തരമൊരു സംവിധാനത്തിനാണ് സംസ്ഥാന വനിതാ കമ്മീഷന്* രൂപം കൊടുക്കുന്നത്.
ഏതെങ്കിലും സ്ത്രീ താന്‍* ശല്യം ചെയ്യപ്പെടുന്നു എന്ന് കണ്ടാല്‍* മൊബൈല്‍* എടുത്ത് ?vanitha" എന്ന് ടൈപ്പ് ചെയ്യണം. തുടര്‍*ന്ന് ഒരു സ്പേസിട്ട് കമ്മീഷന്* ഉടന്‍* തന്നെ പുറത്തുവിടുന്ന ഒരു നമ്പറിലേക്ക് അയയ്ക്കണം. സംഗതി ക്ലോസ്. നിങ്ങളുടെ മെസേജ് കിട്ടിയാലുടന്‍* ഹെല്**പ്ഡെസ്ക് നിങ്ങള്‍* ഇപ്പോള്‍* നില്*ക്കുന്നതിനടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് വിവരം നല്*കും.
എന്നാല്‍* അതിനുമുമ്പായി നിങ്ങള്‍* അയച്ച സന്ദേശം വ്യാജമാണോ എന്നത് സംബന്ധിച്ച് ഒരു പ്രാഥമിക പരിശോധന നടത്തും. പുതിയ സംവിധാനത്തിന്*റെ പ്രാരംഭ നടപടികളെല്ലാം പൂര്*ത്തിയായതായും ഐടി ഡിപ്പാര്*ട്ട്*മെന്‍*റിന്*റെ അനുമതിക്കായി സര്*ക്കാരിന് സമര്*പ്പിച്ചതായും കമ്മീഷന്* സെക്രട്ടറി വിപി രാമചന്ദ്രന്* പറഞ്ഞു. ഈ മാസമവസാനത്തോടെ സംവിധാനം നടപ്പില്‍* വരുത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
ഇത് സംബന്ധിച്ച് ബി*എസ്*എന്‍**എല്‍* അടക്കമുള്ള സേവന ദാതാക്കളുമാ*യി കമ്മീഷന്* ചര്*ച്ച നടത്തിവരികയാണ്. മൊബൈലില്‍* അയയ്ക്കുന്ന സന്ദേശം ഒരേസമയം വനിതാ കമ്മീഷന്*റെ മെയ്ന്‍* സെര്*വറിലും അതാത് ഓഫീസുകളിലെ മൊബൈല്‍* ഫോണുകളിലും ലഭ്യമാകും. ഇത്തരത്തില്‍* രജിസ്റ്റര്‍* ചെയ്യുന്ന കേസുകളുടെ പുരോഗതി സംബന്ധിച്ചും പരാതിക്കാര്‍*ക്ക് എസ്*എം*എസ് വഴി അറിയാനുള്ള സൌകര്യം കമ്മീഷന്* ഒരുക്കുന്നുണ്ട്.



