ചര്*ച്ചയില്ലെങ്കില്* ഇന്ത്യയുമായി യുദ്ധം: സയീദ് <!--@@ArticleSearchStart@@--><!--@@ArticleSearchEnd@@-->
<small>ഇസ്ലാമബാദ്, തിങ്കള്*, 1 മാര്*ച്ച് 2010( 11:03 IST )</small>
<!--
--> ഇന്ത്യ ചര്*ച്ചയ്ക്ക് തയ്യാറല്ല എങ്കില്* യുദ്ധമല്ലാതെ മറ്റു വഴിയില്ല എന്ന് ജമാത്ത്-ഉദ്-ദാവ തലവന്* ഹഫീസ് സയീദ്. കശ്മീര്*, നദീജലം പങ്കുവയ്ക്കല്* തുടങ്ങിയ കാര്യങ്ങളില്* ചര്*ച്ചയ്ക്ക് സമ്മതിച്ചില്ലെങ്കില്* യുദ്ധത്തിനു തയ്യാറെടുത്തുകൊള്ളാനാണ് 26/11 ആക്രമണത്തിന്റെ സൂത്രധാരന്* ഭീഷണി മുഴക്കുന്നത്.
മുംബൈ ഭീകരാക്രമണത്തിനു ശേഷം പാകിസ്ഥാന്റെ ദൌര്*ബല്യത്തെ മുതലെടുക്കുന്ന രീതിയാണ് ഇന്ത്യ പിന്തുടരുന്നത്. ഇന്ത്യ ഡാമുകള്* നിര്*മ്മിക്കുകയും പാകിസ്ഥാന് ജലം നിഷേധിക്കുകയും ചെയ്തു. ഇതെ കുറിച്ച് ചര്*ച്ചയ്ക്ക് വിസമ്മതിച്ചാല്* യുദ്ധമല്ലാതെ പാകിസ്ഥാനു മറ്റുവഴികളില്ല. ഇന്ത്യയുമായി യുദ്ധം നടന്നാല്* ജമാത്ത്-ഉദ്-ദാവ പാകിസ്ഥാന്* സൈന്യത്തെ പിന്തുണയ്ക്കുമെന്നും സയീദ് പറഞ്ഞു.
എക്സ്പ്രസ് വാര്*ത്തയ്ക്ക് നല്*കിയ അഭിമുഖത്തിലാണ് സയീദ് ഇന്ത്യക്കെതിരെ ആഞ്ഞടിച്ചത്. ഇന്ത്യ യുദ്ധം ആഗ്രഹിക്കുന്നത് കാരണമാണ് ചര്*ച്ചയ്ക്ക് വിമുഖത കാണിക്കുന്നത്. ഒരിക്കല്* യുദ്ധം ആരംഭിച്ചാല്* കശ്മീര്* മാത്രമല്ല പ്രശ്നമെന്ന് ഇന്ത്യക്ക് മനസ്സിലാകും.
മുംബൈ ആക്രമണത്തില്* തനിക്ക് പങ്കില്ലെന്നും ആരോപണം ഇന്ത്യ കെട്ടിച്ചമച്ചതാണെന്നും പറഞ്ഞ സയീദ് ജിഹാദ് മുസ്ലീങ്ങളുടെ മതപരമായ കടമയാണെന്നും അഭിപ്രായപ്പെട്ടു. കശ്മീരിലെ എല്ലാ ജനതയ്ക്കും വേണ്ടിയാണ് ആദ്യ ജിഹാദ് നടത്തേണ്ടത്.
പാകിസ്ഥാന്* സര്*ക്കാര്* ഭീരുത്വമാണ് കാണിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളുടെ സമ്മര്*ദ്ദത്തിനു വഴങ്ങിയാണ് പാകിസ്ഥാന്* നയങ്ങള്* രൂപീകരിക്കുന്നത് എന്നും സയീദ് കുറ്റപ്പെടുത്തി.



