മമ്മൂട്ടിക്കെതിരെ അമ്മയില്* പ്രതിഷേധം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ~IronMan~
    Admin
    • Nov 2006
    • 21300

    മമ്മൂട്ടിക്കെതിരെ അമ്മയില്* പ്രതിഷേധം


    മമ്മൂട്ടിക്കെതിരെ അമ്മയില്* പ്രതിഷേധം
    <!--@@ArticleSearchStart@@--><!--@@ArticleSearchEnd@@-->


    <small>തിങ്കള്*, 1 മാര്*ച്ച് 2010( 16:01 IST )</small>


    <!--
    --> <!--Image-->



    <!--endImage--> പോക്കിരിരാജ സിനിമയുടെ ലൊക്കേഷനില്* വച്ച് മാധ്യമങ്ങള്*ക്ക് അനുവദിച്ച അഭിമുഖത്തില്* അമ്മയുടെ അഭിപ്രായമെന്ന തരത്തില്* സ്വന്തം അഭിപ്രായമാണ് മമ്മൂട്ടി പറഞ്ഞതെന്ന് അമ്മയില്* മുറുമുറുപ്പ്. അമ്മയിനി തിലകന്* വിഷയത്തില്* ഒരു വിവാദത്തിനില്ല എന്ന് പ്രസ് മീറ്റില്* വച്ച് മമ്മൂട്ടി വ്യക്തമാക്കിയിരുന്നു. എന്നാല്* അമ്മയുടെ വെറും എക്സിക്യൂട്ടീവ് അംഗമായ മമ്മൂട്ടിക്കെങ്ങിനെ അമ്മയെ പ്രതിനിധീകരിക്കാന്* കഴിയുമെന്നാണ് അമ്മയിലെ ഒരു വിഭാഗം അംഗങ്ങള്* ചോദിക്കുന്നത്.

    തിലകന്* വിവാദത്തില്* പങ്കെടുത്ത് മമ്മൂട്ടിക്ക് മുഴുവന്* പിന്തുണയും നല്**കിയ മോഹന്**ലാല്* അടക്കമുള്ള താരങ്ങളെ കൊച്ചാക്കുന്ന തരത്തിലാണ് മമ്മൂട്ടി പ്രസ് മീറ്റില്* സംസാരിച്ചതെന്നും ആരോപണമുണ്ട്. തിലകനെയും അഴീക്കോടിനെയും നഖശിഖാന്തം എതിര്*ത്തതിനാല്* വിമര്*ശനശരങ്ങള്* ഏറ്റുവാങ്ങുകയായിരുന്നു ഇന്നസെന്റും മോഹന്**ലാലും അടക്കമുള്ള പല താരങ്ങളും. ഇന്നസെന്റിന് ?വിഡ്ഡി? എന്ന പേരാണ് ലഭിച്ചതെങ്കില്* മോഹന്**ലാലിന് കിട്ടിയത് ?കഴുത? എന്നാണ്.

    മമ്മൂട്ടിയുടെ പ്രസ് മീറ്റ് കഴിഞ്ഞതോടെ ?സംസ്കാരസമ്പന്നതയുടെ സ്വര?മാണ് താന്* കേട്ടതെന്ന് സുകുമാര്* അഴീക്കോട് പ്രസ്താവിക്കുകയുണ്ടായി. ഇതിന് കാരണം, പ്രസ് മീറ്റിലുടനീളം അഴീക്കോടിനോടും തിലകനോടും മമ്മൂട്ടി പുലര്*ത്തിയ മൃദുസമീപനമാണെന്ന് അമ്മയിലെ ഒരുപക്ഷം അഭിപ്രായപ്പെടുന്നു. ചുരുക്കത്തില്*, തനിക്ക് വേണ്ടി തിലകനോടും സുകുമാര്* അഴീക്കോടിനോടും കയര്*ത്തുസംസാരിച്ച മോഹന്**ലാലിനെ പോലുള്ള താരങ്ങളെ ബലിയാടാക്കുകയാണ് മമ്മൂട്ടി ചെയ്തത് എന്നാണ് ആരോപണം.

    ?തിലകന്* ചേട്ടന്*? എന്നും ?സുകുമാര്* അഴീക്കോട് മാഷ്? എന്നും ബഹുമാനപൂര്**വം സംബോധനചെയ്തുകൊണ്ടാണ് മമ്മൂട്ടി സംസാരിച്ചത്. മറ്റുള്ളവരെക്കൊണ്ട് ?തെറി? പറയിപ്പിച്ച്, താന്* തലോടിക്കൊടുക്കുന്നത് ?വെടക്കാക്കി തനിക്കാക്കുന്നത് പോലെയുള്ള പരിപാടി?യാണെന്ന് പിന്നാമ്പുറ സംസാരം ഉയരുന്നുണ്ട്.

    അമ്മയുടെ അഭിപ്രായം സിനിമയുടെ ലൊക്കേഷനില്* ഇരുന്ന് വിളിച്ചുപറയേണ്ടതാണോ എന്നും ചോദ്യമുണ്ട്. പ്രസ് മീറ്റിലുടനീളം പൃഥ്വിരാജും മമ്മൂട്ടിയുടെ കൂടെ ഇരുന്നിരുന്നു. എന്നാല്* ഒരക്ഷരം പോലും പൃഥ്വിരാജിനെക്കൊണ്ട് സംസാരിപ്പിച്ചില്ല. നോക്കുകുത്തിയെപ്പോലെ മമ്മൂട്ടിയുടെ ഇടത് ഭാഗത്ത് പൃഥ്വിരാജിനെ ഇരുത്തിയതിന് എതിരെയും വിമര്*ശനമുയരുന്നുണ്ട്. എന്തായാലും, ഏറെ ശ്രദ്ധയോടെ മമ്മൂട്ടി നടത്തിയ പ്രസ് മീറ്റ് മമ്മൂട്ടിയെ തന്നെ തിരിഞ്ഞുകൊത്തുകയാണ്.
    DONATE & SUPPORT US




Working...
X