തട്ടിപ്പിന് പുതിയ മുഖം; സിംകാര്*ഡ് പകര്*ത്തല്*
തിരുവനന്തപുരം: മൊബൈല്*ഫോണ്* ക്യാമറയും ഇന്റര്*നെറ്റ് വൈറസുകളും വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറ്റം തുടങ്ങിയതിന് പിന്നാലെ ഒരു പടികൂടിക്കടന്ന്, സിം കാര്*ഡുകര്* അനധികൃതമായി പകര്*ത്തിയെടുത്ത് തട്ടിപ്പ് നടത്തുന്ന വിദ്യ (സിംകാര്*ഡ് ക്ലോണിങ്)യും പടരുന്നു. സ്വകാര്യ വിവരങ്ങള്* ചോര്*ത്താനും മറ്റൊരാളുടെ മൊബൈല്*ഫോണ്* അക്കൗണ്ട് ഉപയോഗിച്ച് ഐ.എസ്.ഡി കോള്* വിളിക്കാനും സൗകര്യമൊരുക്കുന്ന സിംകാര്*ഡ്*ക്ലോണിങ് സംഘങ്ങള്*കേരളത്തിലും സജീവമാകുകയാണ്.ദേശീയവും അന്തര്*ദേശീയവുമായ മൊബൈല്*ഫോണ്* സേവനദാതാക്കള്*ക്ക് ബദലായി സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്* അന്*പതോളം അനധികൃത സമാന്തര മൊബൈല്* ഫോണ്* എക്*സ്*ചേഞ്ചുകള്* പ്രവര്*ത്തിക്കുന്നുണ്ടെന്ന്, ഇതേക്കുറിച്ച് നടത്തിയ അന്വേഷണത്തില്* തെളിയുന്നു. വളരെക്കുറഞ്ഞ ചെലവില്* വിദേശത്തേക്ക് ഫോണ്* വിളിയ്ക്കാനുള്ള സൗകര്യമൊരുക്കുന്ന സംഘങ്ങളാണിവ. ഉപയോക്താവിന് വില്*ക്കുന്നതിന് മുമ്പുതന്നെ കടകളില്* നിന്ന്, സംഘടിപ്പിക്കുന്ന സിംകാര്*ഡുകളുടെ പകര്*പ്പുകളെടുത്താണ് (സിം ക്ലോണുകള്*) ഇവര്* തട്ടിപ്പുനടത്തുന്നത്. (പുതുതായി വാങ്ങുന്ന സിംകാര്*ഡുകള്* പലപ്പോഴും ഇത്തരക്കാരുടെ കൈയിലെത്തി പകര്*പ്പെടുക്കപ്പെട്ടശേഷമാണ് ഉപഭോക്താക്കളുടെ കൈയിലെത്തുന്നത്.)
നിരവധി ചൈനീസ് കമ്പനികള്* സിംകാര്*ഡ് ക്ലോണിങ് യന്ത്രങ്ങള്* നിര്*മിക്കുന്നുണ്ട്. അയ്യായിരം രൂപ മുതല്* എണ്*പതിനായിരം രൂപവരെ മുടക്കിയാല്* ഇത്തരം യന്ത്രങ്ങള്* ഇന്റര്*നെറ്റിലൂടെ ഓര്*ഡര്* ചെയ്യാം. ഓരോ യന്ത്രത്തിനൊപ്പവും നിരവധി ബ്ലാങ്ക് സിംകാര്*ഡുകള്* സൗജന്യമായി ലഭിക്കും. കടകളില്*നിന്ന് സംഘടിപ്പിക്കുന്ന സിംകാര്*ഡുകള്* ഈ യന്ത്രത്തിന്റെ സഹായത്തോടെ പകര്*ത്തിയശേഷം മടക്കിനല്*കുന്നു. ഒരു സമാന്തര എക്*സ്*ചേഞ്ചുകാരന്റെ കൈവശം ഇത്തരത്തില്* നൂറുകണക്കിന് സിംകാര്*ഡ് പകര്*പ്പുകളുണ്ടാകും. നിലവിലെ കോള്* നിരക്കിന്റെ നാലിലൊന്നുമാത്രം ഈടാക്കി, ഐ.എസ്.ഡി കോള്* വിളിക്കാന്* സൗകര്യം ഏര്*പ്പെടുത്തുകയാണ് തട്ടിപ്പിലെ പ്രധാന ഭാഗം. യഥാര്*ത്ഥ സിംകാര്*ഡ് കൈയിലിരിക്കുന്നയാളിന്റെ ചെലവിലായിരിക്കും ഇത്തരം കോളുകള്* ചാര്*ജ് ചെയ്യപ്പെടുന്നത്.

ചെറിയ തുകയുടെ വ്യത്യാസം മൊബൈല്* ഉപയോക്താക്കള്* അറിയാതെപോകുകയാണെങ്കിലും പലപ്പോഴും തങ്ങളറിയാത്ത ഫോണ്*വിളിയ്ക്ക് വന്*തുക നല്*കേണ്ടിവരുമ്പോള്* സേവനദാതാക്കളുമായി വഴക്കുണ്ടാക്കുന്നതും വ്യാപകമാവുകയാണ്. ഇടപാടുകാര്*ക്ക് ഗള്*ഫ് രാജ്യങ്ങളിലേക്ക് വിളിക്കാനാണ് ഇത്തരം സമാന്തരക്കാര്* സൗകര്യം ചെയ്തുകൊടുക്കുന്നത്. ''സിംകാര്*ഡ് ക്ലോണിങ് വര്*ഷങ്ങള്*ക്കുമുമ്പുതന്നെ രംഗത്തുണ്ടെങ്കിലും കേരളത്തില്* സജീവമായത് ഇപ്പോഴാണ്. സിംകാര്*ഡിലെ വിവരങ്ങളുടെ പകര്*പ്പെടുത്ത് ബാക് അപ് സൂക്ഷിക്കാനാണ് ക്ലോണ്* യന്ത്രങ്ങള്* ഉണ്ടാക്കപ്പെട്ടിട്ടുള്ളതെങ്കിലും പല സ്ഥലങ്ങളിലും അത് നിയമവിരുദ്ധ പ്രവര്*ത്തനങ്ങള്*ക്ക് ഉപയോഗിക്കുന്നു.
ചില സ്വകാര്യ ഡിറ്റക്ടീവ് ഏജന്*സികളും ഇത്തരം ക്ലോണിങ് യന്ത്രങ്ങള്* ഉപയോഗിക്കുന്നുണ്ട്'' കൊച്ചിയിലെ ഇന്റഗ്രേറ്റഡ് ബിസിനസ് പ്രൊമോഷന്* എന്ന സ്ഥാപനത്തിന്റെ ചീഫ് എക്*സിക്യൂട്ടീവ് ഓഫീസര്* പി.ശിവശങ്കര്* പറയുന്നു. ഭാര്യയുടെ ഫോണ്*വിളി രഹസ്യങ്ങള്* ചോര്*ത്താന്*, അവരുടെ സിംകാര്*ഡ് ഡിറ്റക്ടീവ് ഏജന്*സിക്ക് നല്*കി ക്ലോണ്* ചെയ്തശേഷം തിരികെ ഫോണിലാക്കുന്ന ഭര്*ത്താവും ക്ലോണ്* ചെയ്ത സിമ്മും പുത്തന്* മൊബൈലും ഭര്*ത്താവിന് സമ്മാനമായി നല്*കി, ഡിറ്റക്ടീവ് ഏജന്*സികളുടെ സഹായത്തോടെ രഹസ്യം ചോര്*ത്തുന്ന ഭാര്യയും കേരളത്തില്* വിരളമല്ല.
സിംകാര്*ഡ് ക്ലോണിങ് യന്ത്രങ്ങള്* വിദേശത്തുനിന്ന് കൊണ്ടുവരുന്നതിന് വിലക്കുണ്ടെങ്കിലും കൊറിയര്* സര്*വീസ് വഴി പലപ്പോഴും കസ്റ്റംസ് പരിശോധനയിലെ പഴുതുകളിലൂടെ ഇവ ആവശ്യക്കാരുടെ കൈയിലെത്തുന്നു. ഏറ്റവും കുറഞ്ഞ യന്ത്രത്തിന് ഒരു പകര്*പ്പെടുക്കാന്* നാലു മുതല്* എട്ടു മണിക്കൂര്*വരെ വേണം. പുത്തന്* യന്ത്രങ്ങള്*ക്ക് മണിക്കൂറില്* നാലും അഞ്ചും കാര്*ഡുകളുടെ പകര്*പ്പെടുക്കാം. വന്*കിട സ്ഥാപനങ്ങളുടെ ജീവനക്കാര്*ക്ക് നല്*കുന്ന പൊതു മൊബൈല്* സംവിധാനത്തിലേക്ക് കടന്നുകയറി അനധികൃത ഐ.എസ്.ഡി കോളുകള്* തരപ്പെടുത്തി നല്*കുന്ന ഏജന്*സികളും സംസ്ഥാനത്ത് പ്രവര്*ത്തിക്കുന്നുണ്ട്.
സിംകാര്*ഡ് പകര്*ത്തല്* അന്വേഷിക്കാന്* പോലീസ് സജ്ജം-ഐ.ജി:
തിരുവനന്തപുരം: സിംകാര്*ഡുകള്* അനധികൃതമായി പകര്*ത്തി ദുരുപയോഗം ചെയ്യുന്ന കേസുകള്* അന്വേഷിക്കാന്* സംസ്ഥാന പോലീസിന്റെ സൈബര്*സെല്* വിഭാഗം സജ്ജമാണെന്ന് ഐ.ജി.ടോമിന്* തച്ചങ്കരി പറഞ്ഞു. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം 'മാതൃഭൂമി'
പ്രസിദ്ധീകരിച്ച വാര്*ത്തയോട് പ്രതികരിക്കുകയായിരുന്നു തച്ചങ്കരി.സിംകാര്*ഡ് ക്ലോണിങ് കേസുകള്* ഇതുവരെ സംസ്ഥാന പോലീസിന്റെ ശ്രദ്ധയില്*പ്പെട്ടിട്ടില്ല. എന്നാല്* സമാന രീതിയില്* എ.ടി.എം കാര്*ഡുകളുടെ പകര്*പ്പുകള്* തയ്യാറാക്കി പണം തട്ടുന്ന നൈജീരിയന്* സംഘത്തെ പിടികൂടാന്* സൈബര്* സെല്ലിന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ സിംകാര്*ഡ് ക്ലോണിങ് നടക്കുന്നതായി ആരെങ്കിലും പരാതിപ്പെട്ടാല്*, അത്തരം കേസ് അന്വേഷിക്കാനുള്ള ഉപാധികള്* സൈബര്* പോലീസിനുണ്ട്. സംശയം തോന്നിയാല്* മൊബൈല്* ഫോണ്* സേവന ദാതാക്കളെയാണ് ആദ്യം ബന്ധപ്പെടേണ്ടത്.
ഒരു സിംകാര്*ഡ് ക്ലോണ്* ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്* അക്കാര്യം വളരെ വേഗം മനസ്സിലാക്കാന്* അവര്*ക്ക് കഴിയുംതച്ചങ്കരി പറഞ്ഞു. കസ്റ്റംസ് പരിശോധനയിലെ പഴുതുകള്* ഉപയോഗിച്ചാണ് ക്ലോണിങ് യന്ത്രങ്ങള്* കടത്തുന്നതെന്നും സൂക്ഷ്മപരിശോധന വേണ്ടിവരുന്ന ഇലക്*ട്രോണിക് ഉപകരണങ്ങളുടെ പട്ടികയില്* ഇത്തരം ഉപകരണങ്ങള്* ഉള്*പ്പെട്ടിട്ടില്ലെന്നും ഐ.ജി. കൂട്ടിച്ചേര്*ത്തു.



