ത്രിഡി പ്രപഞ്ചം!

സിനിമാലോകം ത്രിമാനയുഗത്തിലേക്ക് കടന്നതിന്റെ കഥകള്‍* അവസാനിക്കുന്നില്ല. 'അവതാര്‍*' തുടക്കമിട്ട ആ യുഗത്തില്‍* പുതിയതായി എത്തിയിരിക്കുന്നത് സാക്ഷാല്‍* 'പ്രപഞ്ചം' തന്നെയാണ് ! 20 വര്*ഷമായി പ്രപഞ്ചത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഹബ്ബിള്‍* സ്*പേസ് ടെലിസ്*കോപ്പ് പകര്*ത്തിയ പ്രപഞ്ചദൃശ്യങ്ങള്‍*, ബഹിരകാശദൗത്യത്തിന്റെ പിന്നണി രഹസ്യങ്ങള്‍*ക്കൊപ്പം ത്രിമാനരൂപത്തിലെത്തിയിരിക്കുന്നു.
നാസയും (NASA) ഐമാക്*സും (IMAX) വാര്*ണര്* ബ്രദേഴ്*സും (Warner Bros) ചേര്*ന്ന് നിര്*മിച്ച 'ഐമാക്*സ് ഹബ്ബിള്‍* ത്രിഡി (Imax Hubble 3D), ത്രിമാനദൃശ്യങ്ങളുടെ സാധ്യതകള്‍* എങ്ങനെയൊക്കെ ചൂഷണം ചെയ്യാം എന്നതിന് മികച്ച ഉദാഹരമായി ചൂണ്ടിക്കാട്ടപ്പെടുന്നു. കഴിഞ്ഞ ദിവസമാണ് അമേരിക്കയില്‍* ചിത്രം പ്രദര്*ശനത്തിനെത്തിയത്.

സാധാരണ മനുഷ്യനെ സംബന്ധിച്ചിടത്തോളം, ബഹിരാകാശ ദൗത്യങ്ങളെന്ന് പറയുന്നത് കൈയെത്തിപ്പിടിക്കാനാവാത്തത്ര ഉയര്*ന്ന തലത്തില്‍* നടക്കുന്ന സംഗതികളാണ്. ആ പ്രവര്*ത്തനങ്ങളുടെ ആകാംക്ഷയും ത്രില്ലുമെല്ലാം പ്രേക്ഷകനെ അനുഭവിപ്പിക്കാനാണ് സംവിധായകന്* ടോണി മയേഴ്*സ് ശ്രമിക്കുന്നത്. പക്ഷേ, അതില്‍* അദ്ദേഹം അത്രത്തോളം വിജയിച്ചു എന്ന് പറയാനാകില്ലെന്ന് നിരൂപകര്‍* അഭിപ്രായപ്പെടുന്നു.
40 മിനിറ്റോളം ദൈര്*ഘ്യമുള്ള ഈ ത്രിഡി ചിത്രം രണ്ട് ഡോക്യുമെന്ററികളെ കൂട്ടിയിണക്കിയ രൂപത്തിലാണ് നിര്*മിച്ചിരിക്കുന്നത്. ആദ്യത്തേത് ബഹിരാകാശദൗത്യന്റെ വിശദാംശങ്ങളും രണ്ടാമത്തേത് ഹബ്ബിള്‍* പകര്*ത്തിയ പ്രാപഞ്ചിക ദൃശ്യങ്ങളിലൂടെയുള്ള ത്രിമാനയാത്രയുമാണ്.
ഹബ്ബിള്‍* ടെലിസ്*കോപ്പിന്റെ നവീകരണം നടത്തിയപ്പോള്‍* പകര്*ത്തിയ ത്രിമാനദൃശ്യങ്ങളും, ആധുനിക ജ്യോതിശ്ശാസ്ത്രത്തിന് ആ സ്*പേസ് ടെലിസ്*കോപ്പ് നല്*കിയ സംഭാവനകളുമാണ് 40 മിനിറ്റുകൊണ്ട് ഹബ്ബിള്‍* ത്രിഡിയില്‍* പറയാന്‍* ശ്രമിച്ചിരിക്കുന്നത്. ഒരുപക്ഷേ, ചലച്ചിത്രചരിത്രത്തില്‍* തന്നെ ഇത്തരമൊരു ദൃശ്യാനുഭവം ആദ്യമായിട്ടാകാമെന്ന് നിരൂപകര്‍* പറയുന്നു.
[YOUTUBE]http://www.youtube.com/watch?v=NvlbAItBdK4[/YOUTUBE]



