മമ്മൂട്ടി മികച്ച നടന്*, ശ്വേത മികച്ച നടി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ~IronMan~
    Admin
    • Nov 2006
    • 21300

    മമ്മൂട്ടി മികച്ച നടന്*, ശ്വേത മികച്ച നടി


    മമ്മൂട്ടി മികച്ച നടന്*, ശ്വേത മികച്ച നടി
    <!--@@ArticleSearchStart@@--><!--@@ArticleSearchEnd@@-->
    <small>തിരുവനന്തപുരം, ചൊവ്വ, 6 ഏപ്രില്* 2010( 17:05 IST )</small>


    <!--
    --> <!--Image-->



    <!--endImage--> 2009ലെ സംസ്ഥാന ചലച്ചിത്ര അവാര്*ഡുകള്* പ്രഖ്യാപിച്ചു. മികച്ച സിനിമയായി രഞ്ജിത്ത് സംവിധാനം ചെയ്ത ?പാലേരി മാണിക്യം: ഒരു പാതിരാ*കൊലപാതകത്തിന്*റെ കഥ? തെരഞ്ഞെടുക്കപ്പെട്ടു. ഈ ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടനായും ശ്വേത മേനോന്* മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. ?കേരളവര്*മ്മ പഴശ്ശിരാജ? സംവിധാനം ചെയ്ത ഹരിഹരന്* ആണ് മികച്ച സംവിധായകന്*. എം പി സുകുമാരന്* നായര്* സംവിധാനം ചെയ്ത രാമാനം മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്*ഡ് നേടി.

    പഴശ്ശിരാജയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനായി മനോജ് കെ ജയനും, മികച്ച രണ്ടാമത്തെ നടിയായി പത്മപ്രിയയും തെരഞ്ഞെടുക്കപ്പെട്ടു. പഴശ്ശിരാജയ്ക്ക് തിരക്കഥയൊരുക്കിയ എം ടി വാസുദേവന്* നായരാണ് മികച്ച തിരക്കഥാകൃത്ത്. ?സൂഫി പറഞ്ഞ കഥ?യുടെ ഛായാഗ്രഹണം നിര്*വ്വഹിച്ച കെ ജി ജയന്* ആണ് മികച്ച ഛായാഗ്രാഹകനുള്ള പുരസ്ക്കാരം. ജഗതി ശ്രീകുമാര്* പ്രത്യേക ജൂറി പുരസ്കാരത്തിന് അര്*ഹനായി. സായ് പരാഞ്ജ്പെയുടെ അധ്യക്ഷതയിലുള്ള ജൂറിയാണ് അവാര്*ഡുകള്* നിര്*ണയിച്ചത്.

    മറ്റ് അവാര്*ഡുകള്*

    മികച്ച സിനിമാ ലേഖനം - ചെമ്മീന്*: ദേശഭാവനയുടെ എതിരൊലികള്*(ടി എസ് രാധാകൃഷ്ണന്*), അപഹരിക്കപ്പെട്ട കലാപങ്ങള്*(കെ പി ജയകുമാര്*)
    മികച്ച സിനിമാ ഗ്രന്ഥം - മലയാള സിനിമ: ദേശം ഭാഷ സംസ്കാരം(ജി പി രാമചന്ദ്രന്*)
    മികച്ച ഡോക്യുമെന്*ററി - എഴുതാത്ത കത്തുകള്*(സംവിധാനം - വിനോദ് മങ്കര, രചന - എം എന്* കാരശ്ശേരി)
    കുട്ടികളുടെ ചിത്രം - കേശു (സംവിധാനം - ശിവന്*)
    മികച്ച നവാഗതസംവിധായകന്* - പി സുകുമാര്*(സ്വന്തം ലേഖകന്*)
    ജനപ്രീതി നേടിയ കലാമൂല്യമുള്ള ചിത്രം - ഇവിടം സ്വര്*ഗമാണ്(സംവിധാനം - റോഷന്* ആന്*ഡ്രൂസ്)
    കോറിയോഗ്രഫി - ദിനേഷ് കുമാര്*(സാഗര്* ഏലിയാസ് ജാക്കിയിലെ വെണ്ണിലവേ വെണ്ണിലവേ എന്ന ഗാനത്തിന്*റെ നൃത്തസംവിധാനത്തിന്)
    ഡബ്ബിങ് - ഷോബി തിലകന്*(പഴശ്ശിരാജ)
    വസ്ത്രാലങ്കാരം - നടരാജന്*, ജോര്*ജ്(പാലേരി മാണിക്യം)
    മേയ്ക്കപ്പ് മാന്* - രഞ്ജിത്ത് അമ്പാടി(പാലേരി മാണിക്യം)
    പ്രോസസിംഗ് ലാബോറട്ടറി - ചിത്രാഞ്ജലി സ്റ്റുഡിയോ(സൂഫി പറഞ്ഞ കഥ)
    ശബ്ദലേഖകന്* - എന്* ഹരികുമാര്*(പത്താം നിലയിലെ തീവണ്ടി)
    കലാസംവിധായകന്* - മുത്തുരാജ് (പഴശ്ശിരാജ)
    ചിത്രസംയോജനം - ശ്രീകര്* പ്രസാദ്(പഴശ്ശിരാജ)
    പിന്നണി ഗായിക - ശ്രേയ ഗോഷാല്* (ബനാറസ് എന്ന ചിത്രത്തിലെ ചാന്തു തൊട്ടില്ലേ എന്ന ഗാനത്തിന്)
    ഗായകന്* - കെ ജെ യേശുദാസ്(മധ്യവേനല്* എന്ന ചിത്രത്തിലെ സ്വന്തം സ്വന്തം ബാല്യത്തിലൂടെ എന്ന ഗാനത്തിന്)
    പശ്ചാത്തലസംഗീതം - രാഹുല്* രാജ്(ഋതു)
    മികച്ച സംഗീതസംവിധായകന്* - മോഹന്* സിതാര(സൂഫി പറഞ്ഞ കഥ)
    ഗാനരചയിതാവ് - റഫീഖ് അഹമ്മദ്(സൂഫി പറഞ്ഞ കഥയിലെ തെക്കിനിക്കോലായില്* എന്ന ഗാനത്തിന്)
    ഹാസ്യനടന്* - സുരാജ് വെഞ്ഞാറമൂട്(ഇവര്* വിവാഹിതരായാല്*)
    ബാലതാരം - ബേബി നിവേദിത(ഭ്രമരം)
    കഥാകൃത്ത് - ശശി പരവൂര്*(കടാക്ഷം)

    ശാസ്ത്രീയ സംഗീതാധിഷ്ഠിതമായ ഗാനത്തിനുള്ള അവാര്*ഡ് മേഘതീര്*ത്ഥം എന്ന ചിത്രത്തിലെ ?ഭാവയാമി പാടുമെന്*റെ...? എന്ന ഗാനത്തിലൂടെ ശരത് സ്വന്തമാക്കി.

    സായ് പരാഞ്ജ്പെ അധ്യക്ഷയായ ജൂറിയില്* വിധുബാല, അജയന്*, കെ മധു, ഡോ. ശാരദക്കുട്ടി, കെ ജി സോമന്*, ഡോ. കെ എസ് ശ്രീകുമാര്*, മുഖത്തല ശിവജി എന്നിവരായിരുന്നു അംഗങ്ങള്*.
    DONATE & SUPPORT US




Working...
X