വിദ്യാര്*ഥിയുടെ മൃതദേഹം കെട്ടിത്താഴ്ത്തി?? ? നിലയില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വിദ്യാര്*ഥിയുടെ മൃതദേഹം കെട്ടിത്താഴ്ത്തി?? ? നിലയില്*

    ചേര്*ത്തല: വീട്ടില്*നിന്ന് കാണായ വിദ്യാര്*ഥിയെ ദുരൂഹസാഹചര്യത്തില്* തോട്ടില്* മരിച്ചനിലയില്* കണ്ടെത്തി. ഞായറാഴ്ച രാത്രി വീട്ടില്* ഉറങ്ങാന്* കിടന്ന വിദ്യാര്*ഥിയെയാണ് വീടിന് 500 മീറ്റര്* അകലെ ആറാട്ടുപുഴ പാലത്തിനടിയില്* ചൊവ്വാഴ്ചരാവിലെ കണ്ടത്. മൃതദേഹത്തിന്റെ മുഖത്ത് പരിക്കുകള്* ഉണ്ട്.പട്ടണക്കാട് തൈവേലിക്കകത്ത് റ്റി.ജെ. മാത്യുവിന്റെ മകന്* അരുണ്*മാത്യു (18)വാണ് മരിച്ചത്. ചേര്*ത്തല എസ്എന്* കോളജ് ബി.കോം. വിദ്യാര്*ഥിയാണ്.

    പള്ളിയില്* പോകാനായി രാവിലെ അരുണിനെ വിളിച്ചുണര്*ത്താന്* മുറിയിലെത്തിയപ്പോഴാണ് അരുണ്* ഇല്ലെന്ന കാര്യം വീട്ടുകാരറിഞ്ഞത്. തുടര്*ന്ന് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്* അന്വേഷിച്ചു. എന്നാല്* ഒരു വിവരവും ലഭിയ്ക്കാഞ്ഞതിനെ തുടര്*ന്ന് പൊലീസില്* പരാതി നല്*കി.

    ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെ അന്ധകാരനഴി പൊഴിച്ചാലില്* മത്സ്യബന്ധനത്തിനു പോയ ഒരു തൊഴിലാളിയാണ് മൃതദേഹം കണ്ടത്. ഒരു കോണ്*ക്രീറ്റ് സ്ലാബ് ബാഗിനുള്ളിലാക്കി കഴുത്തില്* കെട്ടിയ നിലയിലായിരുന്നു മൃതദേഹം. അരുണിന്റെ മൃതദേഹമാണിതെന്ന് പിന്നീട് തിരിച്ചറിഞ്ഞു.ഡോഗ് സ്*ക്വാഡും വിരലടയാള വിദഗ്ദ്ധരും തെളിവുകള്* ശേഖരിച്ചു. ഇതിന്റെ വിവരങ്ങള്* ലഭിച്ചതിനുശേഷമേ കൊലപാതകമാണെന്നത് സ്ഥിരീകരിക്കൂ.

    ബാഗില്* കല്ല് കെട്ടി വിദ്യാര്*ഥി സ്വയം ചാടി മരിച്ചതാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ബാഗില്* കണ്ടെത്തിയത് വാര്*ക്കയ്ക്ക് ഉപയോഗിക്കുന്ന സ്ലാബാണെന്ന് കൂടുതല്* സംശയങ്ങള്*ക്ക് വഴിവയ്ക്കുന്നുണ്ട്. അരുണിനെക്കുറിച്ചു പൊതുവേ നല്ല അഭിപ്രായമാണ് നാട്ടുകാര്*ക്കുള്ളത്. മോളിയാണ് അരുണിന്റെ മാതാവ്. ആശ, അനിത എന്നിവര്* സഹോദരങ്ങളും.





    Powered by WizardRSS | Full Text RSS Feeds
Working...
X