മാനഭംഗത്തിനിരയായ നഴ്*സുമാരെ പുറത്താക്കി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മാനഭംഗത്തിനിരയായ നഴ്*സുമാരെ പുറത്താക്കി

    പെഷവാര്*: മാനഭംഗത്തിനിരയായ രണ്ട് നഴ്*സുമാരെ ഹോസ്റ്റലില്* നിന്നും പുറത്താക്കി. പാകിസ്താനിലെ പെഷവാറിലുള്ള ആശുപത്രി അധികൃതരാണ് ലൈംഗിക പീഡനത്തിരകളായ നഴ്*സിങ് വിദ്യാര്*ഥിനികളെ പുറത്താക്കിയത്. നഴ്*സുമാര്* നിയമം ലംഘിച്ചുവെന്നാരോപിച്ചാണ് പുറത്താക്കല്*. ഖൈബര്* ടീച്ചിങ് ഹോസ്പിറ്റലിലാണ് സംഭവം നടന്നത്. നഴ്*സുമാര്* പീഡനാരോപണം ഉന്നയിച്ചതിന് പിന്നാലെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്* രൂപികരിച്ച മൂന്നംഗ സമിതിയാണ് നഴ്*സുമാര്* നിയമം ലംഘിച്ചുവെന്ന് കണ്ടെത്തുകയും പുറത്താക്കാന്* ശുപാര്*ശ ചെയ്യുകയും ചെയ്തിരിക്കുന്നത്.

    ഞായറാഴ്ചയാണ് നാലു പേര്* ചേര്*ന്ന് നഴ്*സുമാരെ സദര്* ബസാറില്* നിന്നും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. മാനഭംഗത്തിന് ശേഷം ഇവര്* നഴ്*സുമാരെ അബോധാവസ്ഥയില്* റോഡില്* ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

    രക്തസ്രാവത്തെത്തുടര്*ന്ന് ഗുരുതരമായ നിലയിലായിരുന്നു ഇവരെ ആശുപത്രിയില്* പ്രവേശിപ്പിച്ചത്. ഷോപ്പിങ് കഴിഞ്ഞ് ആശുപത്രിയിലേയ്ക്ക് വരാന്* ഓട്ടോറിക്ഷയില്* കയറിയ ഇവര്* വഴിയില്* ഇറങ്ങി ജ്യൂസ് വാങ്ങിച്ച് കഴിയ്ക്കുയായിരുന്നു.

    ഇതിന് പിന്നാലെ തങ്ങളുടെ ബോധം നഷ്ടപ്പെട്ടെന്നും ഉണര്*ന്നപ്പോള്* ഒരു മുറിയില്* അടച്ചിട്ട നിലയിലായിരുന്നുവെന്നും അപ്പോഴാണ് പീഡനകാര്യം ബോധ്യപ്പെട്ടതെന്നും നഴ്*സുമാര്* മൊഴി നല്*കിയിരുന്നു. എന്നാല്* ഹോസ്റ്റലിലെ നിയമങ്ങള്* ലംഘിച്ചാണ് ഇവര്* പുറത്തുപോയതെന്നാണ് അന്വേഷണ കമ്മിറ്റിയുടെ കണ്ടെത്തല്*.





    Powered by WizardRSS | Full Text RSS Feeds
Working...
X