ജെഎസ്എസ് തോറ്റത് കോണ്*ഗ്രസ് കാരണം: ഗൗരിയമ്മ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ജെഎസ്എസ് തോറ്റത് കോണ്*ഗ്രസ് കാരണം: ഗൗരിയമ്മ

    ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പില്* ജെഎസ്എസ് സ്ഥാനാര്*ഥികളുടെ തോല്*വിക്കു കാരണം കോണ്*ഗ്രസിന്റെ റിബലുകള്* ആണെന്നു കെ.ആര്* ഗൗരിയമ്മ. ജെഎസ്എസിനു കിട്ടിയ സീറ്റുകളില്* പലയിടത്തും കോണ്*ഗ്രസിന്റെ റിബല്* സ്ഥാനാര്*ഥികള്* മത്സരിച്ചു. പലയിടങ്ങളിലും കോണ്*ഗ്രസിന്റെ ഭാഗത്തു നിന്ന് സഹകരണം ഉണ്ടായിരുന്നില്ല. കാലുവാരുന്ന സ്വഭാവം ജെഎസ്എസിനില്ല- ഗൗരിയമ്മ പറഞ്ഞു.

    അതേസമയം, ഗൗരിയമ്മയുടെ ആരോപങ്ങള്* കോണ്*ഗ്രസ് നേതൃത്വം നിഷേധിച്ചു. കോണ്*ഗ്രസിന്റെ ഭാഗത്തു നിന്നു നിസഹകരണം ഉണ്ടായിട്ടില്ലെന്നും .റിബലുകളുടെ ഭീഷണി കൂടുതല്* ഉണ്ടായത് കോണ്*ഗ്രസിനാണെന്നുമാണ് നേതൃത്വം പറയുന്നത്.

    സംഘടനാ വിരുദ്ധ പ്രവര്*ത്തനം നടത്തിയവര്*ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും ആലപ്പുഴ ഡിസിസി അറിയിച്ചു.

    അതിനിടെ, ജെഎസ്എസ് സംസ്ഥാന ജനറല്* സെക്രട്ടറി താമരാക്ഷന്* പ്രതിപക്ഷ നേതാവ് ഉമ്മന്* ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച ജെഎസ്എസ് നേതാക്കളുടെ അറിവോടെയെന്നാണു സൂചന. ഗൗരിയമ്മ ഉന്നയിച്ച വിഷയങ്ങള്* കോണ്*ഗ്രസ് ചര്*ച്ച ചെയ്യുമെന്ന് ഉമ്മന്*ചാണ്ടി അറിയിച്ചു.





    Powered by WizardRSS | Full Text RSS Feeds
Working...
X