മുംബൈ: മൂന്നുദിവസത്തെ ഇന്ത്യാ സന്ദര്*ശനത്തിനായി അമേരിക്കയുടെ പ്രസിഡന്റ് ബരാക് ഒബാമ ശനിയാഴ്ച ഉച്ചതിരിഞ്ഞ് മുംബൈയിലെത്തും. സന്ദര്*ശനത്തിന്റെ ഭാഗമായി കനത്ത സുരക്ഷാസന്നാഹമാണ് മുംബൈ, ദില്ലി നഗരങ്ങളില്* ഏര്*പ്പെടുത്തിയിട്ടുള്ളത്.ഇന്ത്യ-അമേരിക്ക സാമ്പത്തിക സഹകരണം ശക്തമാക്കുക, ഭീകരവിരുദ്ധപോരാട്ടം സജീവമാക്കുക തുടങ്ങിയവയാണ് ഒബാമയുടെ സന്ദര്*ശനത്തിന്റെ മുഖ്യലക്ഷ്യങ്ങള്*. 26/11 ഭീകരാക്രമണത്തിനിരയായ മുംബൈയോട് ഐക്യദാര്*ഢ്യം പ്രകടിപ്പിച്ചാണ് അദ്ദേഹം മഹാനഗരത്തില്* നിന്ന് സന്ദര്*ശനത്തിന് തുടക്കം കുറിക്കുന്നത്.
ഭാര്യ മിഷേലും ഉന്നതോദ്യോഗസ്ഥരുമുള്*പ്പെടുന്ന ഒബാമയുടെ സംഘത്തിനൊപ്പം വ്യവസായലോകത്തെ 200 പ്രമുഖരും ഇന്ത്യയിലെത്തും. പെപ്*സികോ മേധാവി ഇന്ദ്രനൂയിയും വ്യവസായപ്രമുഖരിലുള്*പ്പെടുന്നു.
മുംബൈ ഭീകരാക്രമണത്തില്* മരണമടഞ്ഞവര്*ക്ക് അനുശോചനം അര്*പ്പിക്കല്*, ഗാന്ധി മ്യൂസിയം സന്ദര്*ശനം, വ്യവസായ തലവന്മാരുമായി കൂടിക്കാഴ്ച എന്നിവയാണ് ശനിയാഴ്ച മുംബൈയില്* ഒബാമയുടെ ഔദ്യോഗിക പരിപാടികള്*.
മുംബൈ വിമാനത്താവളത്തിലെ ഔദ്യോഗിക സ്വീകരണത്തിനുശേഷം ഒബാമ യു.എസ്. നാവികസേനയുടെ മറീന്* വണ്* ഹെലികോപ്റ്ററില്* ദക്ഷിണമുംബൈയിലെ കൊളാബയിലുള്ള നാവികസേന ആസ്ഥാനമായ ഐ.എന്*.എസ്. ശിക്രയിലേക്ക് തിരിക്കും.
അവിടെ നിന്ന് താജ് ഹോട്ടലിലേക്ക് പോകും. അവിടെ നടക്കുന്ന ചടങ്ങില്* മുംബൈ ഭീകരാക്രമണത്തില്* അനുശോചിച്ചുകൊണ്ടുള്ള സന്ദേശം വായിക്കും. തുടര്*ന്ന് ഗാന്ധി മ്യൂസിയമായ മണിഭവന്* സന്ദര്*ശിച്ച് പ്രണാമം അര്*പ്പിക്കും.
വൈകിട്ട് ഹോട്ടല്* െ്രെടഡന്റില്* വ്യവസായികളുമായുള്ള കൂടിക്കാഴ്ച നടക്കും. ഞായറാഴ്ച ടൗണ്*ഹാള്* യോഗത്തെ അഭിസംബോധന ചെയ്യുന്ന അദ്ദേഹം മുംബൈ സെന്റ് സേവ്യേഴ്*സ് കോളേജ് സന്ദര്*ശിക്കുകയും ഒരു സംഘം െ്രെപമറി സ്*കൂള്* കുട്ടികള്*ക്കൊപ്പം ദീപാവലി ആഘോഷിക്കുകയും ചെയ്യും.
മുംബൈയില്* നിന്ന് ഞായറാഴ്ച ഉച്ചഭക്ഷണത്തിന് ശേഷം ദില്ലിയ്ക്ക് പുറപ്പെടും. ഹുമയൂണ്* ശവകുടീരസന്ദര്*ശനമാണ് ഞായറാഴ്ചത്തെ പ്രധാനപരിപാടി. രാത്രി പ്രധാനമന്ത്രി മന്*മോഹന്*സിങ്ങിനും ഭാര്യ ഗുര്*ശരണ്* കൗറിനുമൊപ്പം ഒബാമയും മിഷേലും അത്താഴമുണ്ണും.
തിങ്കളാഴ്ച രാഷ്ട്രപതി ഭവനിലെ സ്വീകരണത്തിനുശേഷം ഒബാമ രാഷ്ട്രപിതാവിന്റെ സ്മൃതിമണ്ഡപമായ രാജ്ഘട്ട് സന്ദര്*ശിച്ച് ആദരാഞ്ജലി അര്*പ്പിക്കും. അതിനുശേഷം മന്*മോഹന്*സിങ്ങുമായി ഔദ്യോഗിക ചര്*ച്ച.
ധനമന്ത്രി പ്രണബ് മുഖര്*ജി, പ്രതിരോധ മന്ത്രി എ.കെ. ആന്റണി, കൃഷിമന്ത്രി ശരദ്പവാര്*, ആഭ്യന്തരമന്ത്രി പി. ചിദംബരം, വിദേശകാര്യമന്ത്രി എസ്.എം കൃഷ്ണ തുടങ്ങിയ പ്രമുഖരും ചര്*ച്ചയില്* പ്രധാനമന്ത്രിക്കൊപ്പം ഉണ്ടാകും.
ഒബാമയുടെ കന്നി ഇന്ത്യാ സന്ദര്*ശനമാണിത്. 2006ല്* ജോര്*ജ് ബുഷിനുശേഷം ആദ്യമായാണ് അമേരിക്കയുടെ പ്രസിഡന്റ് ഇന്ത്യയിലെത്തുന്നത്.
Powered by WizardRSS | Full Text RSS Feeds