ശബ്ദത്തിന് കോപ്പിറൈറ്റ് നേടാന്* ബച്ചന്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ശബ്ദത്തിന് കോപ്പിറൈറ്റ് നേടാന്* ബച്ചന്*

    ഇന്ത്യന്* ചലച്ചിത്രലകത്തോ ബിഗ് ബി സ്വന്തം ശബ്ദത്തിന് പകര്*പ്പവകാശം നേടാന്* പോകുന്നു. ഇതിനുള്ള നടപടിക്രമങ്ങളും ബിഗ് ബി തുടങ്ങിയിട്ടുണ്ടത്രേ. സ്വന്തം ബ്ലോഗിലൂടെ അമിതാഭ് ബച്ചന്* തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബച്ചന്റെ ശബ്ദം അനുകരിച്ച് ഒട്ടേറെ പരസ്യങ്ങള്* പുറത്തിറങ്ങുന്നുണ്ട്. ഗുഡ്ക നിര്*മാതാക്കളുടെ പരസ്യത്തിന് ബച്ചന്റെ ശബ്ദം ഉപയൊഗിച്ചതിനെ ബ്ലോഗിലൂടെ ഒരു വായനക്കാരന്* വിമര്*ശിച്ചിരുന്നു.

    ഇതു വായിച്ചതിനുശേഷമാണ് സ്വന്തം ശബ്ദം അനുമതിയില്ലാതെ മറ്റാരെങ്കിലും ഉപയോഗിക്കുന്നത് തടയാനുള്ള നടപടികളെക്കുറിച്ച് ആലോചിച്ച് തുടങ്ങിയതെന്ന് ബച്ചന്* പറയുന്നു.

    ഇത്തരം വികലാനുകരണങ്ങള്* തന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്*പ്പിക്കുമെന്നും ഇത് തടയാനാണ് ഇപ്പൊള്* ശബ്ദത്തിന് പകര്*പ്പാവകാശം നേടുന്നതെന്നും ബച്ചന്* പറയുന്നു.

    ലഹരിപദാര്*ത്ഥങ്ങള്* ഉപയോഗിക്കാത്ത ഒരാളുടെ ശബ്ദം ഇത്തരം ഉല്*പ്പങ്ങളുടെ പരസ്യത്തിനായി ഉപയോഗിക്കുന്നത് നീതിക്ക് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

    ബോളിവുഡില്* താരമാകുന്നതിന് മുമ്പേ കരിയറിന്റെ തുടക്കത്തില്* ആള്* ഇന്ത്യാ റേഡിയോയില്* അനൗണ്*സറുടെ ജോലിക്ക് അപേക്ഷിച്ച ബച്ചന്* അപേക്ഷ നല്*കിയിരുന്നു.

    എന്നാല്* ശബ്ദപരിശോധനയില്* മുഴക്കം കൂടിപോയി എന്ന് പറഞ്ഞ് അദ്ദേഹത്തിന് ആ പോസ്റ്റ് നല്*കിയില്ല. ആ ശബ്ദമാണ് പിന്നീട് പൗരുഷത്തിന്റെ അടയാളമായി ഇന്ത്യ കാതോര്*ത്തിരുന്നത്.





    Powered by WizardRSS | Full Text RSS Feeds
Working...
X