പാകിസ്ഥാനക്കുറിച?? ?ച് കൃത്യ മറുപടി നല്*കാതെ ഒബൊമ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പാകിസ്ഥാനക്കുറിച?? ?ച് കൃത്യ മറുപടി നല്*കാതെ ഒബൊമ

    മുംബൈ: പാകിസ്ഥാനെക്കുറിച്ചുകുള്ള ചോദ്യത്തിന് കൃത്യമായ ഒരു മറുപടി നല്*കി മുംബൈ സെന്റ് സേവിയേഴ്സ് കോളജ് വിദ്യാര്*ത്ഥികളെ തൃപ്തിപ്പെടുത്താന്* ഒബാമയ്ക്ക് ആയില്ല. പകരം പതിവ് ഒഴുക്കന്* മറുപടി നല്*കി തടി തപ്പി. മാത്രമല്ല പാകിസ്ഥാനുമായി കശ്മീരിനെക്കുറിച്ച് ചര്*ച്ച നടത്തണമെന്ന ധ്വനിപ്പിയ്ക്കുകയും ചെയ്തു. പാകിസ്ഥാന്റെ തീവ്രവാദ ബന്ധത്തെക്കുറിച്ച് പറയാന്* യുഎസ് എന്തിന് മടിയ്ക്കുന്നു എന്നായിരുന്നു ഒരു വിദ്യാര്*ത്ഥിയുടെ ചോദ്യം. താന്* ഈ ചോദ്യം പ്രതീക്ഷിയ്ക്കുകായിരുന്നെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഒബാമയുടെ മറുപടി. പാകിസ്ഥാന്* യു എസിന് മാത്രമല്ല മറിച്ച് എല്ലാ ലോക രാഷ്ട്രങ്ങള്*ക്കും പ്രാധാന്യമുള്ള രാജ്യമാണ്. പാകിസ്ഥാന്റെ രൂപീകരണം തന്നെ വന്* ദുരന്തത്തിലൂടെയും അക്രമത്തിലൂടെയുമായിരുന്നു. പാകിസ്ഥാന്റെ വിജയത്തിനും സ്ഥിരതയ്ക്കും ഏറ്റവും സഹായകമാകാവുന്നത് ഇന്ത്യയ്ക്കാണ്. പ്രധാനപ്പെട്ട വിഷയങ്ങളില്* ചര്*ച്ച തുടങ്ങേണ്ട സമയമായി കശ്മീരിനെ ധ്വനിപ്പിച്ചുകൊണ്ടായിരുന്നു ഒബാമയുടെ ഈ മറുപടി.

    ഏഷ്യന്* രാജ്യങ്ങള്* വലിയ വിപണിയെന്ന് ഒബാമ. ഈ വിപണികളില്* മികച്ച യു എസ് ഉല്പന്നം എത്തിയ്ക്കും. ഇത് യു എസിനും ഇന്ത്യയ്ക്കും ഗുണകരമായിരിയ്ക്കും. 1960, 70കളില്* യു എസ് വളരെ തുറന്ന സാമ്പത്തിക മേഘലയായിരുന്നു. സൗഹൃദ രാജ്യങ്ങളുടെ സാമ്പത്തിക മേഘല തുറന്നതല്ലായിരുന്നെങ്കില്* പോലും യു എസിന്റെ നിലപാട് മാറിയില്ല.

    അഫ്ഗാനിസ്ഥാനില്* ഇന്ത്യ നിക്ഷേപം നടത്തുന്നതിനെ ഒബാമ പ്രകീര്*ത്തിച്ചു. പാകിസ്ഥാനും ഇതില്* പങ്ക് ചേരണം. ഇത് ഒറ്റയ്ക്ക് ചെയ്യാവുന്ന കാര്യമല്ല. സുസ്ഥിരമായ അഫ്ഗാനിസ്ഥാന്* സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.

    മുബൈയിലെ ടൗണ്* ഹാളില്* വച്ചായിരുന്നു വിദ്യാര്*ത്ഥികളുമായി ഒബാമ സംവദിച്ചത്. ഇത് തുറന്ന മൈതാനത്ത് വച്ചായിരുന്നു. മുംബൈയിലെ ചൂടില്* ഒബാമയും മിഷേല്* ഒബാമയും യു എസ് അംബാസ*ഡറും ചുട്ടു പൊള്ളുന്നുണ്ടായിരുന്നു.





    Powered by WizardRSS | Full Text RSS Feeds
Working...
X