ദില്ലി: ഇന്ത്യ അമേരിക്കയില്* തൊഴില്* സൃഷ്ടിയ്ക്കുമെന്ന് അമേരിക്കന്* പ്രസിഡണ്ട് ബാരക് ഒബാമ. ദില്ലിയില്* ഹൈദരബാദ് ഹൗസില്* പ്രധാനമന്ത്രി മന്*മോഹന്* സിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സംയുക്ത വാര്*ത്താ സമ്മേളനത്തില്* സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുമായുള്ള ബന്ധം അമേരിക്കയ്ക്ക് പരമപ്രധാനമാണ്. അതാണ് ഈ സന്ദര്*ശനത്തിന് താന്* ഏറെ പ്രാധാന്യം കല്*പ്പിക്കുന്നതെന്നും ഒബാമ പറഞ്ഞു. കഴിഞ്ഞ പല സന്ദര്*ഭങ്ങളിലും പുറം ജോലി കരാറിനെക്കുറിച്ച് എതിരഭിപ്രായം പറഞ്ഞിരുന്ന ഒബാമ അതിനെക്കുറിച്ച് കാര്യമായി ഒന്നും പറഞ്ഞില്ല. എങ്കിലും ആ നിലപാടുകളെ ന്യായീകരിച്ചു. ഇരു രാജ്യങ്ങളുടേയും സഹകരണം രണ്ട് രാജ്യങ്ങളിലും തൊഴില്* സൃഷ്ടിയ്ക്കുമെന്ന് ഒബാമ പറഞ്ഞു. അമേരിക്കയുടെ ജോലി സാധ്യതകള്* മോഷ്ടിക്കുന്ന രാജ്യമല്ല ഇന്ത്യയെന്നായിരുന്നു മന്*മോഹന്* സിങ്ങിന്റെ പ്രതികരണം.
വെല്ലുവിളികള്* നേരിടാന്* കൂടുതല്* സഹകരിച്ച് പ്രവര്*ത്തിക്കും. ഇന്ത്യ-അമേരിക്ക ബന്ധം കാലഘട്ടത്തിന്റെ പ്രശ്*നങ്ങള്* പരിഹരിക്കുന്നതിന് ഒഴിച്ചുകൂടാനാകാത്തതാണ്. വിപണി നിയന്ത്രണം കുറയ്ക്കാനുള്ള തുടര്* നടപടികളുണ്ടാകുമെന്നും ഒബാമ പറഞ്ഞു
തന്ത്രപ്രധാന മേഖലകളില്* സഹകരണം മെച്ചപ്പെടുത്തുന്നതിനും കൂടിക്കാഴ്ചയില്* തീരുമാനമായതായി പ്രധാനമന്ത്രി മന്*മോഹന്* സിങ് പറഞ്ഞു. ആണവരംഗത്ത് സഹകരണം വ്യാപിപ്പിക്കും. കാര്*ഷിക, വിദ്യാഭ്യാസ മേഖലകളിലും ഇരുരാജ്യങ്ങളും കൂടുതല്* സഹകരിച്ച് പ്രവര്*ത്തിക്കും. ആണവ തീവ്രവാദം തടയുന്നതിന് ഇരുരാജ്യങ്ങളും മുന്തിയ പരിഗണ നല്*കും. ആണവസുരക്ഷയ്ക്കായി പഠനകേന്ദ്രം തുടങ്ങും. ഒബാമയെ ഇന്ത്യയുടെ ഉത്തമ സുഹൃത്തായാണ് മന്*മോഹന്* സിങ് വാര്*ത്താ സമ്മേളനത്തില്* വിശേഷിപ്പിച്ചത്.രാവിലെ രാഷ്ട്രപതി ഭവനില്* ഔപചാരികമായ സ്വീകരണം ഏറ്റുവാങ്ങിയ ഒബാമ മഹാത്മാഗാന്ധി അന്ത്യവിശ്രംകൊള്ളുന്ന രാജ്ഘട്ടിലെത്തി പുഷ്പാര്*ച്ചന നടത്തി.
Powered by WizardRSS | Full Text RSS Feeds