പിഡിപിയില്* അഴിച്ചുപണി; സിറാജിനെ മാറ്റി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പിഡിപിയില്* അഴിച്ചുപണി; സിറാജിനെ മാറ്റി

    കൊച്ചി: അബ്ദുള്* നാസര്* മദനിയുടെ അധ്യക്ഷതയിലുള്ള പിഡിപിയില്* അഴിച്ചുപണി. വര്*ക്കിംഗ് ചെയര്*മാന്* സ്ഥാനത്തു നിന്ന് പൂന്തുറ സിറാജിനെ ഒഴിവാക്കി. ജയിലില്* നിന്ന് പിഡിപി ചെയര്*മാന്* അബ്ദുള്* നാസര്* മദനി അയച്ച കത്തില്* ആണ് ഇക്കാര്യങ്ങള്* വ്യക്തമാക്കിയിരിക്കുന്നത്. സിറാജിനു പകരം വര്*ക്കല രാജ് ആയിരിക്കും പി ഡി പിയുടെ പുതിയ വര്*ക്കിംഗ് ചെയര്*മാന്*.

    പിഡിപി ജനറല്* സെക്രട്ടറി നേതാവ് ഗഫൂര്* പുതുപ്പാടിയെയും തല്*സ്ഥാനത്തുനിന്നും നീക്കിയിട്ടുണ്ട്.

    പിഡിപിയില്* നേരത്തേ തന്നെ ഭിന്നതകള്* ഉണ്ടായിരുന്നു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പു ഫലം വന്നതിനു ശേഷം അത് കൂടുതല്* രൂക്ഷമാകുകയായിരുന്നു.

    മദനിയെ സ്*നേഹിക്കുന്നവരെല്ലാം യു ഡി എഫിനായിരുന്നു വോട്ടുനല്*കിയതെന്ന് സിറാജ് പറഞ്ഞിരുന്നു. എന്നാല്*, സിറാജിന്റെ പ്രസ്താവനകള്* പാര്*ട്ടിയുടേതല്ലെന്നും യു ഡി എഫിന് വോട്ടുനല്*കാന്* മദനിയെ സ്*നേഹിക്കുന്നവര്* മന്ദബുദ്ധികളല്ലെന്നും ഗഫൂര്* പുതുപ്പാടി പ്രത്യാക്രമണവുമായി രംഗത്തെത്തിയിരുന്നു. ഇതോടെ പി ഡി പിയിലെ ഭിന്നത കൂടുതല്* ശക്തമാകുകയായിരുന്നു.

    യു ഡി എഫിനൊപ്പം നില്*ക്കണമെന്നായിരുന്നു വര്*ക്കിംഗ് ചെയര്*മാന്* പൂന്തുറ സിറാജ് നേതൃത്വം നല്*കുന്ന വിഭാഗത്തിന് താല്പര്യമെങ്കില്* എല്* ഡി എഫിനോട് തുടര്*ന്നും സഹകരിക്കണമെന്നാണ് ഗഫൂര്* പുതുപ്പാടി നേതൃത്വം നല്*കുന്ന വിഭാഗത്തിന്റെ നിലപാട്.

    ഗഫൂര്* പുതുപ്പാടിയുടെ അഭിപ്രായത്തോട് മദനിക്കും യോജിപ്പാണെന്നായിരുന്നു റിപ്പോര്*ട്ടുകള്*. ഏതായാലും നേതൃത്വത്തില്* തന്നെ ഭിന്നത ഉടലെടുത്ത സാഹചര്യത്തില്* പുതിയ നേതൃത്വത്തെ നിയമിക്കാന്* മദനി തീരുമാനിക്കുകയായിരുന്നു.






    Powered by WizardRSS | Full Text RSS Feeds
Working...
X