ദാമ്പത്യം സുന്ദരമെങ്കില്* പുരുഷന് ആയുസ്സ് കൂടും!!

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ദാമ്പത്യം സുന്ദരമെങ്കില്* പുരുഷന് ആയുസ്സ് കൂടും!!

    ലൈംഗികതയെന്നത് ജീവിതത്തില്* തള്ളിക്കളയാന്* കഴിയാത്ത കാര്യമാണ്. അത് ആരോഗ്യദായകമാണെന്നും സമ്മര്*ദ്ദം അകറ്റി ജീവിതം ആസ്വാദ്യമാക്കുമെന്നും ഒട്ടേറെ പഠനങ്ങളില്* കണ്ടെത്തിയിട്ടുണ്ട്. സെക്*സിന്റെ ഗുണങ്ങള്* പഠിക്കാനായി അനുദിനം ശാസ്ത്രലോകത്ത് നടക്കുന്ന പഠനങ്ങള്*ക്കും ഗവേഷണങ്ങള്*ക്കും കണക്കില്ല. ഇപ്പോഴിതാ പുതിയൊരു പഠനറിപ്പോര്*ട്ടുകൂടി പുറത്തുവന്നിരിക്കുന്നു.

    ഈ പഠനത്തില്* സജീവമായ ലൈംഗിക ജീവിതം പുരുഷന്മാര്*ക്ക് ആയുസ്സുകൂട്ടുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പക്ഷേ ലൈംഗികത പവിത്രമായിരിക്കണമെന്നും പുരുഷന്* തന്റെ പങ്കാളിയോട് വിശ്വസ്തത കാത്തുസൂക്ഷിക്കുന്നയാളായിരിക്കണമെന്നുമൊരു നിബന്ധനയുണ്ടെന്ന് മാത്രം.

    ഇറ്റലിയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനങ്ങള്* നടത്തിയത്. സജീവവും വിശ്വസ്തവുമായ ദാമ്പത്യ ബന്ധം പുലര്*ത്തുന്നവരിലെല്ലാം ഹൃദ്രോഗങ്ങള്* പോലെ മരണത്തിന് കൂടുതല്* കാരണമാകുന്ന രോഗങ്ങള്* കുറവാണെന്നാണ് കണ്ടെത്തിയത്.

    നല്ല സജീവമായ ലൈംഗികജീവിതം നിലനിര്*ത്തുകയും പങ്കാളിയുമായി സംതൃപ്തവും വിശ്വസ്തവുമായ ബന്ധം നിലനിര്*ത്തുകയും ചെയ്യുന്ന പുരുഷന്മാര്* ഹൃദ്രോഗങ്ങളില്* നിന്നും സുരക്ഷിതരായിരിക്കുമെന്നാണ് ഗവേഷകര്* പറയുന്നത്.

    സജീവമായ ലൈംഗിക പിക്രിയകള്* പുരുഷ ഹോര്*മോണ്* ആയ ടെസ്റ്റാസ്*റ്റെറോണിന്റെ നിര്*മ്മാണം ശരീരത്തില്* വര്*ധിപ്പിക്കും. ഇത് മാനസികോല്ലാസം നല്*കുകയും സമ്മര്*ദ്ദം, വിഷാദം തുടങ്ങിയ അവസ്ഥകള്* അകറ്റുകയും ചെയ്യുന്നു.

    അതിനാല്*ത്തന്നെ ഹൃദയസംബന്ധമായ പ്രവര്*ത്തനങ്ങള്* വളരെ ആരോഗ്യപരമാവുകയും ഇതിനോട് ബന്ധപ്പെട്ട് ശരീരം ചിട്ടയായി പ്രവര്*ത്തിക്കുകയും ചെയ്യുമത്രേ. മാത്രമല്ല ടെസ്റ്റാസ്റ്റെറോണിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ശേഷിയുണ്ട്.

    എന്നാല്* ഇതിന് നേരെ തിരിച്ചാണ് പങ്കാളികളോട് വിശ്വസ്തത പുലര്*ത്താത്ത പുരുഷന്മാരുടെ കാര്യമെന്നാണ് ഗവേഷകര്* പറയുന്നത്. ഇത്തരക്കാര്* എത്ര സജീവമായ ലൈംഗിക ജീവിതമുള്ളവരാണെങ്കിലും ആരോഗ്യത്തിന്റെ കാര്യത്തില്* മോശമായിരിക്കുമെന്നാണ് പറയുന്നത്. ഇത്തരക്കാരില്* മാനസിക സമ്മര്*ദ്ദവും അധികമായിരിക്കും. നല്ല ദാമ്പത്യജീവിതം നയിക്കുന്നവരില്* പ്രമേഹം അകന്നുനില്*ക്കുകയും പ്രോസ്*ട്രേറ്റുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്*നങ്ങള്* കുറഞ്ഞിരിക്കുകയും ചെയ്യും. ഈ പഠനത്തിന്റെ പൂര്*ണമായ റിപ്പോര്*ട്ട് ഇറ്റാലിയന്* സൊസൈറ്റി ഓഫ് സെക്ഷ്വല്* മെഡിസിനില്* പ്രിസദ്ധീകരിച്ചിട്ടുണ്ട്.





    Powered by WizardRSS | Full Text RSS Feeds
Working...
X