മിഷേലിനെ സ്പര്*ശിക്കണമെന്ന? ?? കരുതിയതല്ല: മന്ത്രി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മിഷേലിനെ സ്പര്*ശിക്കണമെന്ന? ?? കരുതിയതല്ല: മന്ത്രി

    ജക്കാര്*ത്ത: അമേരിക്കയുടെ പ്രസിഡന്റ് ബരാക് ഒബാമയും ഭാര്യ മിഷേല്* ഒബാമയും ഇന്ത്യയില്* നിന്നും നേരേ പോയത് ഇന്തോനേഷ്യയിലേയ്ക്കാണ്. ഇവരുടെ ഇവിടുത്തെ ഔദ്യോഗിക പരിപാടികളും പുരോഗമിക്കുകയാണ്. ഇതിനിടെ ഒബാമയുടെ പത്*നിയെ സ്പര്*ശിക്കേണ്ടിവന്നതില്* അസ്വസ്ഥത പ്രകടിപ്പച്ച് ഇന്തോനേഷ്യയിലെ വാര്*ത്താവിനിമയ മന്ത്രി രംഗത്തെത്തി. മിഷേല്* ഇസ്ലാം മതമര്യാദകള്* പാലിക്കാതെ ഹസ്തദാനം ചെയ്യാന്* തന്നെ നിര്*ബ്ബന്ധിതനാക്കിയതാണ് മന്ത്രി ടിഫാടുള്* സെബിറിങിനെ ചൊടിപ്പിച്ചിരിക്കുന്നത്.

    ഇദ്ദേഹമൊരു യാഥാസ്ഥിതിക മുസ്ലീമാണ്. മതശാസനങ്ങളെല്ലാം ചിട്ടയായി പാലിക്കുന്ന ഒരാള്*. അങ്ങനെയൊരാള്*ക്കെങ്ങനെ അന്യസ്ത്രീയുടെ ശരീരത്തില്* സ്പര്*ശിക്കാന്* കഴിയും?

    ഒബാമയെയും മിഷേലിനെയും സ്വീകരിക്കുന്ന അവസരത്തില്* അവര്*ക്ക് ഹസ്തദാനം നല്*കരുതെന്ന് ടിഫാടുള്* തീരുമാനിച്ചിരുന്നതാണത്രേ. എന്നാല്* എന്തുചെയ്യാം മിഷേല്* കൈ നീട്ടിയേടത്തുതന്നെ വച്ചുകൊണ്ടിരുന്നു ഒടുക്കം ടിഫാടുളിന് കൈകൊടുക്കാതെ വയ്യെന്നായി.

    അതിഥിയല്ലേ മിഷേല്* എങ്ങനനെ പറയും ഹസ്തദാനം നല്*കാന്* പറ്റില്ലെന്ന്. ഇത് ചില്ലറയൊന്നുമല്ല ടിഫാടുളിനെ സംഘര്*ഷഭരിതനാക്കിയത്. ഇക്കാര്യം അദ്ദേഹം ട്വിറ്ററില്* വരെ പ്രസിദ്ധീകരിച്ചുകഴിഞ്ഞു.

    താന്* മിഷേലിനെ സ്പര്*ശിക്കരുതെന്ന് കരുതിയതാണെന്നും എന്നാല്* അതിനവര്* സമ്മതിച്ചില്ലെന്നുമാണ് മന്ത്രി ട്വീറ്റില്* പറഞ്ഞിരിക്കുന്നത്. ടിഫാടുള്* പറയുന്നതിനങ്ങനെയൊക്കെയാണെങ്കിലും യുട്യൂബില്* കാണുന്ന വീഡിയോയില്* കാര്യങ്ങള്* തലതിരിച്ചാണ്. വളരെ സന്തോഷവാനായിട്ടാണ് ഒബാമയെയും പത്*നിയെയും സ്വീകരിക്കാന്* ടിഫോടുള്* നില്*ക്കുന്നത്. മാത്രമല്ല മിഷേല്* കൈനീട്ടുമ്പോള്* തന്റെ രണ്ടുകൈകളും നീട്ടിയാണ് ഇദ്ദേഹം ഹസ്തദാനം നല്*കുന്നതും.





    Powered by WizardRSS | Full Text RSS Feeds
Working...
X