വിമാനം തിരിച്ചിറക്കിയ സംഭവം: അന്വേഷണം തുടങ്ങി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വിമാനം തിരിച്ചിറക്കിയ സംഭവം: അന്വേഷണം തുടങ്ങി

    ദില്ലി: തിരുവനന്തപുരം വിമാനത്താവളത്തില്*നിന്ന് പറന്നുയര്*ന്ന വിമാനം തിരിച്ചിറക്കിയതുമായി ബന്ധപ്പെട്ട സംഭവത്തില്* ഉന്നതതല അന്വേഷണം നടത്തി മൂന്നു ദിവസത്തിനകം പ്രാഥമിക റിപ്പോര്*ട്ട് സമര്*പ്പിക്കാന്* കേന്ദ്ര വ്യോമയാന മന്ത്രി പ്രഫുല്* പട്ടേല്* എയര്*ഇന്ത്യ ഡയറക്ടര്* ജനറലിനോട് ആവശ്യപ്പെട്ടു.സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൈലറ്റിനോടും, ജീവനക്കാരോടും ജോലിയില്* നിന്ന് മാറി നില്*ക്കാന്* എയര്*ഇന്ത്യ നിര്*ദ്ദേശം നല്*കിയിട്ടുണ്ട്.

    വിമാനം തിരിച്ചിറക്കിയ സംഭവം ഗൗരവമായാണ് കാണുന്നതെന്നും, പൈലറ്റിന്റെയോ, ജീവനക്കാരുടെയോ ഭാഗത്ത് പിഴവ് സംഭവിച്ചിട്ടുണ്ടെങ്കില്* ശക്തമായ നടപടികള്* സ്വീകരിക്കുമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

    ബുധനാഴ്ച വൈകിട്ട് ആറു മണിക്ക് തിരുവനന്തപുരത്ത് നിന്ന് ദമാമിലേക്ക് പോകേണ്ട എയര്*ഇന്ത്യ- 315 വിമാനത്തിന്റെ വാതില്* ശരിയായി അടക്കാതെ പറന്നുയുര്*ന്നതോടെയാണ് കുഴപ്പങ്ങളുണ്ടായത്.

    പറന്നുയര്*ന്ന് അരമണിക്കൂറിനുശേഷം തകരാര്* കണ്ടെത്തിയെന്നാണു ക്യാബിന്* ക്രൂ യാത്രക്കാരെ അറിയിച്ചത്. തുടര്*ന്ന് വിമാനത്തിലെ ഇന്ധനം കടലില്* ഒഴുക്കിയ ശേഷമാണു ലാന്*ഡ് ചെയ്തത്. ലാന്*ഡിങിനിടെ ടയര്* പൊട്ടിയിരുന്നുവെന്നും ഇന്ധന ചോര്*ച്ചയുണ്ടായിരുന്നെന്നും യാത്രക്കാര്* പറഞ്ഞു. ഇടിച്ചിറക്കിയ വിമാനം കാരിയിങ് വാഹനമുപയോഗിച്ചാണു വലിച്ചു നീക്കിയത്. രണ്ട് കുട്ടികളടക്കം 82 യാത്രക്കാരാണ് വിമാനത്തില്* ഉണ്ടായിരുന്നത്.

    വിമാനം റദ്ദാക്കിയതിനെത്തുടര്*ന്നു താമസസൗകര്യമൊരുക്കാന്* അധികൃതര്* തയാറായില്ലെന്നു യാത്രക്കാര്* പരാതിപ്പെട്ടു.





    Powered by WizardRSS | Full Text RSS Feeds
Working...
X