കൊച്ചി: ലാവലിന്* കേസുമായി ബന്ധപ്പെട്ട് കേസിലെ പ്രതികളിലൊരാളായ ദിലീപ് രാഹുലന്* കൊലപാതകം നടത്തിയിട്ടുണ്ടെന്ന് ആരോപണം. കേസിലെ പ്രധാന സാക്ഷികളിലൊരാളായ ദീപക് കുമാറാണ് ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. കൊല്ലപ്പെട്ടത് ആരെന്ന് വെളിപ്പെടുത്തിയില്ലെങ്കിലും ഇയാള്* ഒരു മലയാളിയാണെന്നും നാസര്* എന്നൊരാള്*ക്ക് കൊലപാതകവുമായി ബന്ധമുണ്ടെന്നും ദീപക് പറഞ്ഞു.ലാവലിന്* കേസ് അന്വേഷിക്കുന്ന സംഘത്തില്* നിന്ന് ഡിവൈഎസ്പി അശോക് കുമാറിനെ മാറ്റിയത് കേസ് അട്ടിമറിക്കാനാണെന്ന് ദീപക് ആരോപിച്ചു. ദിലീപ് രാഹുലന്* ഒരു കേന്ദ്രമന്ത്രിയെ സ്വാധീനിച്ചാണ് അശോക് കുമാറിനെ സ്ഥലം മാറ്റിയതെന്ന് ദീപക് ആരോപിക്കുന്നു. ഏഷ്യാനെറ്റ് ടി.വിയ്ക്ക് നല്*കിയ അഭിമുഖത്തിലാണ് ദീപക് ഇക്കാര്യങ്ങള്* വെളിപ്പെടുത്തിയത്. കോണ്*ഗ്രസ് മന്ത്രിയുടെ പേര് വെളിപ്പെടുത്താന്* തയാറായില്ലെങ്കിലും ഇടയ്ക്കിടെ ഗള്*ഫില്* പോകുന്ന മന്ത്രിയാണ് അദ്ദേഹമെന്ന സൂചനകള്* ദീപക് നല്*കുന്നു.
ഇക്കാര്യങ്ങളെല്ലാം മജിസ്*ട്രേറ്റിന് മുമ്പില്* വെളിപ്പെടുത്തുമെന്നും ദീപക് വ്യക്തമാക്കി. നേരത്തെ കേസില്* പിണറായി വിജയനെതിരെ ദീപക് സി.ബി.ഐയ്ക്ക് രേഖാമൂലം മൊഴി നല്*കിയിരുന്നു.
Powered by WizardRSS | Full Text RSS Feeds