യന്തിരന്* മോഷണമെന്ന് പരാതി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    യന്തിരന്* മോഷണമെന്ന് പരാതി

    കോളിവുഡിലെ എക്കാലത്തെയും വന്* വിജയമായി മാറിയ യന്തിരന്റെ കഥ മോഷണമാണെന്ന് പരാതി. എഴുത്തുകാരനായ അമുദ തമിഴാനന്ദനാണ് യന്തിരന്റെ അണിയറപ്രവര്*ത്തകര്*ക്കെതിരെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിയ്ക്കുന്നത്. അമുദയുടെ പരാതി ഫയലില്* സ്വീകരിച്ച കോടതി ചിത്രത്തിന്റെ പിന്നണിക്കാര്*ക്ക് നോട്ടീസും അയച്ചുകഴിഞ്ഞു. തന്റെ ചെറുകഥയായ ജുഗിബാ കോപ്പിയടിച്ചതെന്നാണ് അമുദ ആരോപിയ്ക്കുന്നത്.

    ചിത്രത്തിന്റെ സംവിധായകന്* ശങ്കര്*, നിര്*മാതാക്കളായ സണ്* പിക്*ചേഴ്*സിനുമാണ് കോടതി നോട്ടീസ് അയച്ചിരിയ്ക്കുന്നത്. നഷ്ടപരിഹാരമായി ഒരു കോടി രൂപ തരണമെന്നും യന്തിരന്റെ കഥ തന്റേതാണെന്ന് പ്രഖ്യാപിയ്ക്കുകയും വേണമെന്നാണ് അമുദയുടെ ആവശ്യം. 1996ല്* നക്കീരന്* വാരികയില്* ജുഗിബ എന്ന പേില്*പ്രസിദ്ധീകരിച്ച നോവല്* 2007ല്* പുസ്തകമായും പുറത്തിറക്കിയിരുന്നുവെന്ന് അമുദ അവകാശപ്പെടുന്നു.

    നേരത്തെ തെലുങ്ക് നോവലിസ്റ്റായ മൈനാംപട്ടി ഭാസ്*ക്കര്* എന്നയാളും .യന്തിരന്റെ കഥ തന്റേതാണെന്ന് അവകാശപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. 1984ല്* പ്രസിദ്ധീകരിച്ച നോവലലെ കോമഡിരംഗങ്ങള്* ശങ്കര്* അതുപലെ തന്നെ പകര്*ത്തിയെന്നാണ് ഭാസ്*ക്കര്* ആരോപിയ്ക്കുന്നത്.





    Powered by WizardRSS | Full Text RSS Feeds
Working...
X