ചെന്നിത്തല ഇനിയെങ്കിലും കാര്യങ്ങള്* പഠിക്കണം:വിഎസ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ചെന്നിത്തല ഇനിയെങ്കിലും കാര്യങ്ങള്* പഠിക്കണം:വിഎസ്

    തിരുവനന്തപുരം: സര്*ക്കാര്* നിലപാടിന് കരുത്ത് പകരാനാണ് ലോട്ടറി ചട്ടത്തില്* ഭേദഗതി വരുത്തിയതെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്*. ഓര്*ഡിനന്*സ് ലോട്ടറി മാഫിയയെ സഹായിക്കാനായിട്ടാണ് എന്നുള്ള ആരോപണങ്ങളെ അദ്ദേഹം നിഷേധിച്ചു. രമേശ് ചെന്നിത്തല ഇനിയെങ്കിലും കാര്യങ്ങള്* പഠിക്കാന്* തയ്യാറാകണമെന്നും വിഎസ് ഉപദേശിച്ചു.ചട്ട ഭേദഗതി വരുത്തിയതുകൊണ്ട് മാത്രമാണ് ലോട്ടറി മാഫിയക്ക് കോടതിയില്* നിന്ന് സ്*റ്റേ ലഭിക്കാതെ പോയത്. ലോട്ടറി ചട്ടത്തില്* ഭേദഗതി വരുത്തിയത് സാന്റിയാഗോ മാര്*്ട്ടിന്റെ വിജയമാണെന്ന് കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് ചെന്നിത്തല പ്രസ്താവിച്ചിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

    എന്*ഡോസള്*ഫാന്* വിഷയത്തിലുള്ള കേന്ദ്ര നിലപാടിനേയും മുഖ്യമന്ത്രി വിമര്*ശിച്ചു. ലോകരാജ്യങ്ങള്*ക്കിടയില്* എന്*ഡോസള്*ഫാനെ ന്യായീകരിച്ചത് ഇന്ത്യ മാത്രമാണ്. കേരളത്തില്* നിന്നുള്ള ഒരു കേന്ദ്രമന്ത്രി എന്*ഡോസള്*ഫാനെ ന്യായീകരിക്കാന്* വന്നത് അപലപനീയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.





    Powered by WizardRSS | Full Text RSS Feeds
Working...
X