പ്രവാചക നിന്ദ: ക്രിസ്ത്യന്* സ്ത്രീയ്ക്ക് വധശിക്ഷ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പ്രവാചക നിന്ദ: ക്രിസ്ത്യന്* സ്ത്രീയ്ക്ക് വധശിക്ഷ

    ലാഹോര്*: പ്രവാചകനെ നിന്ദിച്ചുവെന്ന കുറ്റത്തിന് ക്രിസ്തുമത വിശ്വാസിയായ സ്ത്രീയ്ക്ക ്പാകിസ്താനിലെ പ്രാദേശിക കോടതി വധശിക്ഷ വിധിച്ചു. അഞ്ചുകുട്ടികളുടെ അമ്മയാണ് ഇവര്*. രാജ്യത്ത് ആദ്യമായാണ് മതനിന്ദയുടെ പേരില്* ഒരു സ്ത്രീക്ക് വധശിക്ഷ നല്*കുന്നത്. താലിബാന്* ഭീഷണി നേരിടുന്ന രാജ്യത്ത് ഈ വിധി ഇസ്*ലാമിക തീവ്രവാദത്തെ പ്രത്സാഹിപ്പിക്കുന്നതാണെന്ന് ആരോപിച്ച് മനുഷ്യാവകാശ പ്രവര്*ത്തകര്* രംഗത്തെത്തിയിട്ടുണ്ട്.

    നാല്പത്തിയഞ്ചുകാരിയായ ആസിയാ ബീബിക്ക് പഞ്ചാബ് പ്രവിശ്യയിലെ നങ്കന ജില്ലാകോടതിയാണ് ശിക്ഷ വിധിച്ചത്.

    2009 ജൂണില്* പാടത്തു ജോലിചെയ്യുന്നതിനിടെ പാത്രത്തില്*നിന്നു വെള്ളമെടുക്കാന്* കൂടെയുണ്ടായിരുന്ന മുസ്*ലിം സ്ത്രീകള്* സമ്മതിക്കാതിനെത്തുടര്*ന്നുണ്ടായ തര്*ക്കമാണ് കേസിനാധാരം.

    മുസ്*ലിങ്ങളല്ലാത്തവര്* വെള്ളത്തില്* തൊട്ടാല്* അശുദ്ധമാകുമെന്നാണ് കൂടെയുണ്ടായിരുന്ന മുസ്ലീം സ്ത്രീകള്* വാദിച്ചത്.

    ഇതേത്തുടര്*ന്ന് മുഹമ്മദ് നബിക്കെതിരെ ആസിയ അപകീര്*ത്തികരമായ പരാമര്*ശങ്ങള്* നടത്തിയെന്ന് അവര്* പോലീസില്* പരാതി നല്*കുകയായിരുന്നു. വിധിക്കെതിരെ ലാഹോര്* ഹൈക്കോടതിയില്* അപ്പീല്* നല്*കുമെന്ന് ആസിയയുടെ ഭര്*ത്താവ് പറഞ്ഞു.

    മതനിന്ദയുമായി ബന്ധപ്പെട്ട നിയമങ്ങള്* അസംബന്ധമാണെന്നും അവ നീക്കം ചെയ്യണമെന്നുമാണ് മനുഷ്യാവകാശപ്രവര്*ത്തകരുടെ വാദം. മതനിന്ദയുടെ പേരില്* കഴിഞ്ഞ വര്*ഷം മുസ്*ലിം ദമ്പതിമാര്*ക്ക് ജയില്* ശിക്ഷ വിധിച്ചിരുന്നു. എന്നാല്*, ഈ കുറ്റത്തിന് ഇതുവരെ ആര്*ക്കെതിരെയും വധശിക്ഷ നടപ്പാക്കിയിട്ടില്ല.





    Powered by WizardRSS | Full Text RSS Feeds
Working...
X