ആങ് സാന്* സ്യൂചിയ്ക്ക് മോചനം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ആങ് സാന്* സ്യൂചിയ്ക്ക് മോചനം

    യാങ്കോണ്*: അടിച്ചമര്*ത്തപ്പെട്ട സ്വന്തം ജനതയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി തടവറയില്* 15 വര്*ഷം ഹോമിച്ച ആങ് സാന്* സ്യൂചിയ്ക്ക് മോചനം. സമാധാന പോരാളിയും നൊബേല്* സമാധാന പുരസ്*കാര ജേത്രിയുമായ സ്യൂ ചിയെ വീട്ടുതടങ്കലില്*നിന്ന് മോചിപ്പിക്കാനുള്ള ഉത്തരവില്* കഴിഞ്ഞ ദിവസം മ്യാന്*മാര്* പട്ടാളഭരണകൂടം ഒപ്പിട്ടിരുന്നു. ശനിയാഴ്ച ഉത്തരവ് നടപ്പാക്കി. യാങ്കോണിലെ ഇന്യ നദിക്കരയിലെ സ്വന്തം വീട്ടില്* തടവില്* കടന്ന സ്യൂചിയുടെ മോചനം രാജ്യത്തെ ജനാധിപത്യവിശ്വാസികളെ ആവേശത്തിലാഴ്ത്തി. ശനിയാഴ്ച സ്യൂചിയുടെ വീടിന് മുന്നിലെ ബാരിക്കേഡുകള്* പൊലീസ് ഉദ്യോഗസ്ഥര്* മാറ്റിത്തുടങ്ങിയതോടെയാണ് സ്യൂചിയുടെ മോചനം ഉടനുണ്ടാകുമെന്ന് ഉറപ്പായത്. ഒടുവില്* കാത്തിരിപ്പിന് വിരാമമിട്ട് കൈയടികളുടെയും പൂമാലകളുടെയും നടുവിലേക്കു കൈവീശി പുഞ്ചിരിയോടെ സ്യൂചി ഇറങ്ങിവന്നതോടെ ആയിരക്കണക്കിന് വരുന്ന ആരാധകരുടെ ആവേശം അണപൊട്ടി.

    ആര്*ത്തിരമ്പിയ ജനക്കൂട്ടത്തെ അഭിസംബോധനം ചെയ്യാനും സ്യൂചി തയാറായി, നമ്മള്* ഒന്നിച്ചു പ്രവര്*ത്തിക്കും, ജനാധിപത്യത്തിനായുള്ള പോരാട്ടം തളരാതെ തുടരുമെന്ന സ്യൂചിയുടെ വാക്കുകള്* പട്ടാള ഭരണകൂടത്തിനുള്ള മുന്നറിയപ്പു കൂടിയായി. ജനക്കൂട്ടത്തിന്റെ ആരവം മൂലം സ്യൂചിക്ക് അധികമൊന്നും പറയാനായില്ല. തന്റെ പ്രസംഗം കേള്*ക്കാന്* ഞായറാഴ്ച പാര്*ട്ടി ആസ്ഥാനത്തേക്കു വരാന്* എല്ലാവരെയും ക്ഷണിച്ച് അവര്* വീടിനുള്ളിലേക്കു തിരിച്ചുപോയി.

    യുഎസ്. പ്രസിഡന്റ് ബരാക് ഒബാമ ഉള്*പ്പെടെയുള്ള ലോകനേതാക്കള്* സ്യൂചിയുടെ മോചനത്തെ സ്വാഗതം ചെയ്തു. 1989 മുതല്* 2010 വരെയുള്ള 21 വര്*ഷങ്ങളില്* 15 വര്*ഷവും സ്യൂചി വീട്ടുതടങ്കലിലായിരുന്നു. ഇതിനിടെ 1995ലും 2002ലും പട്ടാളം അവരെ മോചിപ്പിച്ചു.

    1990ല്* നടന്ന പൊതു തിരിഞ്ഞെടുപ്പില്* 80 ശതമാനം സീറ്റുകളും നേടി സ്യൂചിയുടെ നാഷണല്* ലീഗ് ഫോര്* ഡെമോക്രസി പാര്*ട്ടി വന്*വിജയം നേടിയിരുന്നു. എന്നാല്* പട്ടാളഭരണകൂടം അവരെ തടവിലാക്കി അധികാരം പിടിച്ചെടുത്തു. അന്നുമുതല്* ഇവരുടെ മോചനത്തിനായി ലോകരാജ്യങ്ങള്* ആവശ്യപ്പെട്ടു വരികയായിരുന്നു.





    Powered by WizardRSS | Full Text RSS Feeds
Working...
X