കൊച്ചി ഐപിഎല്* ടീമിന് മരണമണി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കൊച്ചി ഐപിഎല്* ടീമിന് മരണമണി

    മുംബൈ: കൊച്ചി ഐപിഎല്* ടീമിന്റെ ഉടമസ്ഥത സംബന്ധിച്ച തര്*ക്കം പരിഹരിയ്ക്കപ്പെടാന്* സാധ്യത ഇല്ലാതായതോടെ ടീമിന്റെ ഭാവി അനിശ്ചിതത്വത്തില്*.ടീം ഉടമകള്*ക്കിടയില്* ഉടലെടുത്ത തര്*ക്കത്തില്* വിട്ടുവീഴ്ച ചെയ്യാന്* ഇരുകൂട്ടരും തയാറാവാത്ത സാഹചര്യത്തില്* ബുധനാഴ്ച ചേരുന്ന ഐപിഎല്* ഭരണ സമിതി യോഗം ടീമിന്റെ കരാര്* റദ്ദാക്കുമെന്നാണ് കരുതപ്പെടുന്നത്.

    നേരത്തെ ഓഹരി ഉടമകള്* തമ്മിലെ പ്രശ്*നങ്ങള്* പരിഹരിക്കാന്* ബിസിസിഐ കൊച്ചിക്ക് 30 ദിവസത്തെ സമയം അനുവദിച്ചിരുന്നു. ഇതില്* പരാജയപ്പെട്ടാല്* 31 ാം ദിവസം ഐപിഎല്* കരാര്* റദ്ദാക്കുമെന്നും ബി.സി.സി.ഐ വ്യക്തമായ മുന്നറിയിപ്പ് നല്*കിയിരുന്നു. ഒക്*ടോബര്* 27 നാണ് ബി.സി.സി.ഐ ടീമിന് ഈ മുന്നറിയിപ്പ് നല്*കിയിരുന്നത്.

    റോണ്*ഡീവൂവില്* നിന്നും സഹ ഉടമസ്ഥരില്* നിന്നുമുള്ള മറുപടി ഗവേര്*ണിങ് കൗണ്*സിലിന് ലഭിച്ചതായി ബിസിസിഐ പ്രസിഡണ്ട് ശശാങ്ക് മനോഹര്* പറഞ്ഞു. കത്തില്* നിന്നും ഇരു വിഭാഗത്തിന്റെയും പ്രശ്*നങ്ങള്* ഇപ്പോഴും പരിഹരിച്ചിട്ടില്ല എന്നാണ് മനസിലാവുന്നത്. ഗവേര്*ണിങ് കൗണ്*സില്* അവര്*ക്ക് 30 ദിവസത്തെ സമയം അനുവദിച്ചതാണ്. പരിഹാരമായിട്ടില്ലെങ്കില്* 31ാം ദിവസം ഫ്രാഞ്ചൈസി റദ്ദാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

    ഇങ്ങനെ സംഭവിച്ചാല്* രാജസ്ഥാന്* റോയല്*സിനും കിങ്*സ് ഇലവന്* പഞ്ചാബിനും പിന്നാലെ ഐപിഎല്* കരാര്* റദ്ദാക്കപ്പെടുന്ന മൂന്നാമത്തെ ടീം ആവും കൊച്ചി. ഒറ്റ മത്സരം പോലും കളിയ്ക്കാതെ പുറന്തള്ളപ്പെടുന്ന ആദ്യ ടീമെന്ന സ്ഥാനവും കൊച്ചിയ്ക്ക് മേല്* പതിയും.





    Powered by WizardRSS | Full Text RSS Feeds
Working...
X