മുംബൈ: ഈയിടെ നടന്ന പവര്* ഗ്രിഡ് എഫ്*പിഒ യിലെ ഓഹരികള്* നവംബര്* 23 ന് ബോംബെ, ദേശിയ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്* ലിസ്റ്റ് ചെയ്യും. കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്* എസ് കെ ചതുര്*വേദിയാണ് ഇത് ഒരു ഇന്റര്*വ്യൂവില്* അറിയിച്ചത്. 170 കോടി ഡോളര്* ആണ് പൊതു വിപണിയില്* നിന്ന് കമ്പനി സ്വരൂപിച്ചത്.ചെറുകിട നിക്ഷേപകര്*ക്ക് 85.5 രൂപയ്ക്ക് പവര്*ഗ്രിഡ് ഓഹരി കിട്ടും. വിദേശ നിക്ഷേപകരും ഈ ഓഹരിയില്* വന്* താല്പര്യം കാണിച്ചിരുന്നു. വിദേശ നിക്ഷേപകര്*ക്ക് നടത്താവുന്നതിന്റെ 18 മടങ്ങ് നിക്ഷേപമാണ് ഉണ്ടായത്. ആകെ 14 ഇരട്ടിയാണ് നിക്ഷേപം നടന്നത്. അതുകൊണ്ട് തന്നെ അപേക്ഷിച്ച എല്ലാപേര്*ക്കും ഓഹരി ലഭിയ്ക്കാന്* സാദ്ധ്യതയില്ല.
Powered by WizardRSS | Full Text RSS Feeds
Powered by WizardRSS | Full Text RSS Feeds

