17കാരിയെ ആറുപേര്* ചേര്*ന്ന് പീഡിപ്പിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    17കാരിയെ ആറുപേര്* ചേര്*ന്ന് പീഡിപ്പിച്ചു

    ചണ്ഡിഗഡ്: പതിനേഴുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തില്* ആറ് യുവാക്കള്*ക്കെതിരെ പൊലീസ് കേസെടുത്തു. നവംബര്* 13ന് ശനിയാഴ്ച പഞ്ചാബിലെ കുരലിയിലാണ് മാനഭംഗം നടന്നത്. ചൊവ്വാഴ്ചയാണ് പെണ്*കുട്ടി കുടുംബാംഗങ്ങള്*ക്കൊപ്പമെത്തി പൊലീസില്* പരാതി നല്*കിയത്.

    സംഭവത്തില്* ഇതേവരെയും അറസ്റ്റുകളൊന്നും നടന്നിട്ടില്ല. ശനിയാഴ്ച രാത്രി പെണ്*കുട്ടി ട്യൂഷന്* ക്ലാസിലേയ്ക്ക പോകുന്നതിനിടയില്* സമീപത്തെ കോളനിയില്* താമസിക്കുന്ന രണ്ടുപേര്* ചേര്*ന്ന് കുട്ടിയെ കാറില്* തട്ടിക്കൊണ്ടുപോവുകയായിരുന്നു.

    ഇവര്* കുട്ടിയുടെ കുരലിയിലുള്ള മൈനാപൂര്* എന്ന ഗ്രാമത്തില്* കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു. മറ്റു മൂന്നു പേര്* ഇവിടെ കാത്തുനില്*ക്കുകയായിരുന്നു. ഒടുവില്* രാത്രി വൈകി ഇവര്* കാറില്* പെണ്*കുട്ടിയെ വീടിന് സമീപത്ത് കൊണ്ടുവന്ന് ഇറക്കുകയായിരുന്നുവെന്ന് പരാതിയില്* പറയുന്നു.

    പെണ്*കുട്ടി പരാതി നല്*കാന്* വൈകിയതിനാല്*ത്തന്നെ പ്രതികള്* സ്ഥലത്തുനിന്നും കടന്നിട്ടുണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്. ഇതേവരെ ആരെയും പിടികൂടാന്* കഴിഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു.





    Powered by WizardRSS | Full Text RSS Feeds
Working...
X