ദീപികയ്ക്ക് ചുട്ട മറുപടിയുമായി കത്രീന

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ദീപികയ്ക്ക് ചുട്ട മറുപടിയുമായി കത്രീന

    മുംബൈ: ദീപിക പഡുകോണും കത്രീന കൈഫും തമ്മിലുള്ള പോര് മുറുകുകയാണ്. കത്രീന ഇന്ത്യക്കാരി അല്ലെന്ന് പറയാതെ പറഞ്ഞാണ് ദീപിക തന്റെ കത്രീന വിരോധം വെളിവാക്കിയത്.യു പി എ ചെയര്* പേഴ്സന്* സോണിയ ഗാന്ധിയെകുറിച്ച് ബിജെപി നേതാക്കള്* ചിലപ്പോഴൊക്കെ പറയുന്നത് പോലെയാണ് ദീപിക, കത്രീനയെക്കുറിച്ച് പറഞ്ഞത്. കോഫി വിത്ത് കരണ്* എന്ന പരിപാടിയില്* ദീപിക പറഞ്ഞത് എന്തെന്നല്ലേ. കത്രീനയുടെ പാസ്*പോര്*ട്ട് പരിശോധിയ്ക്കേണ്ടതുണ്ടെന്ന്. കത്രീന വിദേശിയാണെന്ന് പറഞ്ഞോ, ഇല്ല, എന്നാല്* പറഞ്ഞില്ലേ.. ദേശീയ വാദികളായ സംവിധായകരും നിര്*മ്മാതാക്കളും കത്രീനയ്ക്ക് ഇനി അവസരങ്ങള്* നല്*കരുതെന്ന ഒളിയമ്പ് ആ വാക്കുകളില്* ഉണ്ടായിരുന്നോ?

    എന്തായാലും ഇത് കേട്ട് മിണ്ടാതിരിയ്ക്കാന്* കത്രീന തയാറല്ല. തന്റെ പാസ്പോര്*ട്ട് ആര്*ക്കും പരിശോധിയ്ക്കാം, അതില്* പ്രത്യേകിച്ച് ഒന്നും ഇല്ലെന്നായിരുന്നു കത്രീനയുടെ മറുപടി. 'തീസ് മാര്* ഖാന്*' എന്ന ചിത്രത്തിന്റെ ഒരു പരിപാടിയില്* പങ്കെടുക്കവേയാണ് കത്രീന് പാസ്പോര്*ട്ടിനെ കുറിച്ച് പ്രതികരിച്ചത്.





    Powered by WizardRSS | Full Text RSS Feeds
Working...
X