വഴുതനങ്ങാ ഫ്രൈ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വഴുതനങ്ങാ ഫ്രൈ

    ഒരു പൊരിച്ചവിഭവമില്ലെങ്കില്* ചോറിറങ്ങാത്തവര്* ചില്ലറയല്ല, ഇത്തരക്കാരില്* ഭക്തന്മാരുടെ കാര്യം കഷ്ടമാണ്. വൃശ്ചികമാസവും മണ്ഡല വ്രതവും എല്ലാംകൂടിയാകുമ്പോള്* പൊരിച്ച മീനും ഇറച്ചിയുമെല്ലാം ചിട്ടയ്ക്ക് പുറത്താണ്, നേരാംവണ്ണം ഭക്ഷണം കഴിയ്ക്കാന്* കഴിയാത്ത അവസ്ഥ. എന്തെങ്കിലുമൊരു പൊരിച്ചത് കൂട്ടി ചോറുകഴിയ്ക്കാന്* അടക്കാനാവാത്ത മോഹം. വഴുതനങ്ങാ ഫ്രൈ ഒന്ന് പരീക്ഷിയ്ക്കൂ തീര്*ത്തും വ്യത്യസ്തമായ ഒരു പൊരിച്ച വിഭവം. നല്ല അസ്സല്* വെജിറ്റേറിയന്*ആവശ്യമുള്ള സാധനങ്ങള്*

    1 വഴുതനങ്ങ -കാല്* കിലോഗ്രാം
    2 മുളക് പൊടി - ഒരു വലിയ സ്പൂണ്*
    ** കുരുമുളകുപൊടി - 1 ടീസ്പൂണ്*
    ** വെളുത്തുള്ളി- 5 അല്ലി
    ** ഇഞ്ചി- ചെറിയ കഷണം
    ** ചുവന്നുള്ളി 4 അല്ലി
    ** ഉപ്പ് - ആവശ്യത്തിന്
    ** കറിവേപ്പില ആവശ്യത്തിന്
    3 വെളിച്ചെണ്ണ- ആവശ്യത്തിന്

    തയ്യാറാക്കുന്ന വിധം
    വഴുതനങ്ങ നന്നായി കഴുകി വെള്ളം വാര്*ത്തശേഷം വട്ടത്തില്* കാല്* ഇഞ്ച് കനത്തില്* അരിഞ്ഞെടുക്കുക. ഇതിന് ശേഷം രണ്ടാമത്തെ ചേരുവകളെല്ലാം ചേര്*ത്ത് നന്നായി അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇത് വഴുതനങ്ങാ കഷണങ്ങളില്* പുരുട്ടിയശേഷം പത്തുമിനിറ്റ് വെയ്ക്കുക. പിന്നീട് ഫ്രൈ പാനില്* ആവശ്യത്തിന് എണ്ണയൊഴിച്ച് കഷണങ്ങള്* തിരിച്ചും മറിച്ചുമിട്ട് പൊരിച്ചെടുക്കുക.

    മേമ്പൊടി
    പൊരിക്കാനായി ഉണ്ടാക്കുന്ന മസാലയില്* അല്*പം കോണ്* ഫ്*ളോര്* ചേര്*ത്താല്* കഷണങ്ങള്*ക്ക് നല്ല മുരുമുരുപ്പ് കിട്ടും. ചോറിനൊപ്പമാണ് ഈ വിഭവം ഏറെ ചേരുക. അധികം ചൂടാറാതെ കഴിയ്ക്കണം, ചൂടാറുമ്പോള്* കഷണങ്ങളുടെ രുചി നഷ്ടപ്പെടും.

    ബലൂണ്* ബ്രിഞ്ചോള്* ആണ് ഉപോയോഗിക്കുന്നതെങ്കില്* കഷണങ്ങള്*ക്ക് നല്ല വലിപ്പം കിട്ടും





    Powered by WizardRSS | Full Text RSS Feeds
Working...
X