ഫ്ലാറ്റ് വിവാദം: 30 എണ്ണം ബിനാമി പേരുകളില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഫ്ലാറ്റ് വിവാദം: 30 എണ്ണം ബിനാമി പേരുകളില്*

    മുംബൈ: മഹാരാഷ്ട്രയില്* കോണ്*ഗ്രസിനെ വെട്ടിലാക്കിയ ആദര്*ശ് ഫ്ലാറ്റ് കുംഭകോണം സംബന്ധിച്ച് സിബിഐ കൂടുതല്* വിവരങ്ങള്* കണ്ടെത്തി. ആകെയുള്ള 103 ഫ്ലാറ്റുകളല്* 30 എണ്ണം ബിനാമികളുടേതാണെന്നാണ് പ്രാഥമിക കണ്ടെത്തല്*. ചില ഫ്*ളാറ്റുകള്* വാങ്ങിയവരുടെ പേരുകളിലല്ല റെജിസ്റ്റര്* ചെയ്തിരിക്കുന്നത്. ചിലതിന്റെ ഉടമകള്* ആദര്*ശ് കോര്*പ്പറേറ്റീവ് ഹൗസിങ്ങ് സൊസൈറ്റിയംഗങ്ങളാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നത് തെറ്റാണെന്നും സിബിഐ അന്വേഷണത്തില്* തെളിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്*ട്ട് .

    സേനയുടെ കൈവശമുണ്ടായിരുന്ന മുംബൈയിലെ ഭൂമിയില്* തീരദേശ നിയമങ്ങള്* ലംഘിച്ചു നിര്*മിച്ച 31 നിലകളുള്ള ഫ്ലാറ്റിന് പ്രശ്*നങ്ങളൊന്നുമില്ലാതെ സര്*ട്ടിഫിക്കറ്റ് ലഭിക്കാനുണ്ടായ സാഹചര്യം അന്വേഷിക്കാനാണ് സിബിഐക്ക് പ്രതിരോധ മന്ത്രാലയം നിര്*ദ്ദേശം നല്*കിയിരിക്കുന്നത്.

    ചട്ടങ്ങള്* ലംഘിച്ച് ഫഌറ്റ് നിര്*മിക്കുന്നതിനു കൂട്ടുനിന്ന സൈനിക ഉദ്യോഗസ്ഥരുടെയും ഭൂമിയുടെ ചുമതലയുള്ള എസ്*റ്റേറ്റ് ഓഫീസര്*മാരുടെയും പങ്ക് അന്വേഷിക്കണമെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി ആവശ്യപ്പെട്ടിട്ടുണ്ട്.

    കാര്*ഗില്* യുദ്ധത്തില്* വീരമൃത്യു വരിച്ച ജവാന്മാരുടെ വിധവകള്*ക്കും കുടുംബങ്ങള്*ക്കും സൊസൈറ്റിയില്* വീടു നല്കാമെന്ന വാഗ്ദാനത്തെക്കുറിച്ചും അന്വേഷണം നടക്കും.

    ഫ്ലാറ്റ് കുംഭകോണം മഹാരാഷ്ട്രയിലെ രാഷ്ട്രീയം കലുഷിതമാക്കാന്* തുടങ്ങിയപ്പോള്*ത്തന്നെ സിബിഐ പ്രാഥമികാന്വേഷണം തുടങ്ങിയിരുന്നു. പ്രതിരോധ മന്ത്രാലയത്തിന്റെ പച്ചക്കൊടി ലഭിച്ചതോടെ, കേസ് രജിസ്റ്റര്*ചെയ്യുകയായിരുന്നു.





    Powered by WizardRSS | Full Text RSS Feeds
Working...
X