ബസ്സിനുള്ളില്* മണിയടിച്ച് തെറ്റയില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ബസ്സിനുള്ളില്* മണിയടിച്ച് തെറ്റയില്*

    പാലാ കെഎസ്ആര്*ടി സ്റ്റാന്*ഡില്* നിന്നും ഷൊര്*ണൂരേക്ക് പാകുന്ന ബസില്* ടിക്കറ്റ് കൊടുക്കാനൊരു വിഐപി കണ്ടക്ടര്*. വേറാരുമല്ല സാക്ഷാല്* ഗതാഗതമന്ത്രി തന്നെയായിരുന്നു മണിയടിച്ച് ബസ്സില്* കയറിയ കണ്ടക്ടര്*.ഗതാഗത മന്ത്രിയുടെ പുതിയ പരീക്ഷണമാണ് ഇതെന്ന് കരുതിയെങ്കില്* തെറ്റി, ഒരു സിനിമാ ഷൂട്ടിങിന് വേണ്ടിയാണ് മന്ത്രി ജോസ് തെറ്റയില്* കാക്കിയണിഞ്ഞ് കണ്ടക്ടറായി ബസ്സില്* കയറിയത്. നവാഗത സംവിധായകന്* മഹാദേവന്* സംവിധാനം ചെയ്യുന്ന കാണാക്കൊമ്പത്തിന്റെ ആദ്യരംഗത്തിലാണ് മന്ത്രി കണ്ടക്ടറായി വേഷമിട്ടത്.

    ഈ സിനിമയുടെ പ്രത്യേകതകള്* ഇവിടെയും തീരുന്നില്ല. കാണാക്കൊമ്പത്തിന്റെ ആദ്യ ക്ലാപ്പടിച്ചതും മറ്റൊരു വിഐപിയായിരുന്നു. പാലാക്കാരുടെ എല്ലാമെല്ലാമായ കെഎം മാണിയായിരുന്നു തെറ്റയലിനെ സാക്ഷി നിര്*ത്തി ആദ്യക്ലാപ്പടിച്ചത്. ഒരൊറ്റ സീനില്* മാത്രമാണ് തെറ്റയില്* ഈ സിനിമയില്* പ്രത്യക്ഷപ്പെടുന്നത്. ഇതാദ്യമായല്ല മന്ത്രി സിനിമയില്* അഭിനയിക്കുന്നത്. നേരത്തെ നഗരം എന്നൊരു ചിത്രത്തില്* ഒരു ജഡ്ജിയായും ജോസ് തെറ്റയില്* അഭിനയിച്ചിരുന്നു.

    മന്ത്രിയുടെ സിനിമാഭിനയവും മാണിച്ചായന്റെ ക്ലാപ്പടിയും ക്യാമറയില്* പകര്*ത്താന്* വന്*മാധ്യമപ്പട തന്നെ പാലാ സ്റ്റാന്*ഡിലെത്തിയിരുന്നു. ബിജു മേനോന്*, മൈഥിലി എന്നിങ്ങനെ ഒട്ടേറെ പ്രമുഖ താരങ്ങള്* കാണാക്കൊമ്പത്തില്* അഭിനയിക്കുന്നുണ്ട്.





    Powered by WizardRSS | Full Text RSS Feeds
Working...
X