നിശബ്ദ പ്രണയവുമായി ഗുസാരിഷ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    നിശബ്ദ പ്രണയവുമായി ഗുസാരിഷ്

    വ്യത്യസ്തമായ ഒരു പ്രണയകഥയുമായി സഞ്ജയ് ബന്*സാലി ചിത്രം ഗുസാരിഷ് പ്രദര്*ശനത്തിനെത്തി. പ്രണയത്തിന്റെ വ്യത്യസ്തതലത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന 'ഗുസാരിഷിനെക്കുറിച്ച് മോശമല്ലാത്ത റിപ്പോര്*ട്ടുകളാണ് വരുന്നത്. ഐശ്വര്യറായിയും ഹൃത്വിക്*റോഷനും നായികാനായകന്മാരാകുന്ന ചിത്രം അപകടത്തില്* പരിക്കേറ്റ് ശയ്യാവലംബിയായ യുവാവിനും അവനെ വര്*ഷങ്ങളായി പരിചരിക്കുന്ന നഴ്*സിനും ഇടയില്* ഇതള്* വിരിയുന്ന നിശ്ശബ്ദ പ്രണയമാണ് ചിത്രീകരിക്കുന്നത്.

    അവശതകളെ അതിജീവിക്കാനുള്ള കരുത്തും പ്രേരണയും നല്*കുന്ന ചിത്രം, ദയാവധത്തിന്റെ വിവിധ വശങ്ങളും ചര്*ച്ച ചെയ്യുന്നുണ്ട്.

    മജീഷ്യനായ എതന്* മസ്*കരീഞ്ഞ എന്ന ഗോവക്കാരനെയാണ് ഹൃത്വിക് റോഷന്* അവതരിപ്പിക്കുന്നത്. എന്നാല്* അപകടമേറിയ ഒരു ഇനം അവതരിപ്പിക്കുന്നതിനിടെ അദ്ദേഹത്തിന് പിഴവ് പറ്റുന്നു. ആ പിഴവ് അവന്റെ ജീവിതത്തെത്തന്നെ തകര്*ക്കുന്നു. നട്ടെല്ലിന് പരിക്കേറ്റ് കിടപ്പിലായതോടെ എതന്റെ മാജിക് കരിയര്* അവസാനിക്കുന്നു.

    എന്തിനും ഏതിനും പരസഹായം വേണ്ട എതാനെ ശുശ്രൂഷിക്കുന്ന നഴ്*സായ സോഫിയ ഡിസൂസയുടെ വേഷമാണ് ഐശ്വര്യ റായിയുടേത്.

    പന്ത്രണ്ട് വര്*ഷമായുള്ള ഇവരുടെ ബന്ധം മനസ്സുകള്* തമ്മിലുള്ള തീവ്രപ്രണയമായി മാറുന്നു.സോഫിയയുടെ പ്രേരണയാല്* എതാന്* ഒരു റേഡിയോ ജോക്കിയാകുന്നു. മനോഹരമായ ശബ്ദവും നര്*മബോധവും വാചാലതയുംകൊണ്ട് അവന്* ജനങ്ങളുടെ പ്രിയങ്കരനായി മാറുന്നു.

    ഒടുവില്* അപകടത്തിന്റെ 14ാം വാര്*ഷികദിവസം ഏവരെയും ഞെട്ടിച്ച് എതാന്* ദയാവധത്തിനായുള്ള അപേക്ഷ(ഗുസാരിഷ്)യുമായി കോടതിയെ സമീപിക്കുന്നു. സോഫിയയുടെ മനസ്സില്* ഇതുണ്ടാക്കിയ ആഘാതം ഏറെ വലുതായിരുന്നു. പിന്നീടുണ്ടാകുന്ന സംഘര്*ഷഭരിതമായ മുഹൂര്*ത്തങ്ങളിലൂടെ കഥ വികസിക്കുന്നു.

    ചിത്രത്തിന്റെ നിര്*മാണത്തിലും തിരക്കഥാ രചനയിലും പങ്കാളിയായ സംവിധായകന്* സഞ്ജയ്*ലീലാബന്*സാലിതന്നെയാണ് ഇതിലെ ഗാനങ്ങളും ഒരുക്കിയിരിക്കുന്നത്.

    ഐശ്വര്യയും ബന്*സാലിയും ഒന്നിച്ച മുന്* ചിത്രങ്ങളായ 'ഹം ദില്* ദെ ചുകെ സനം', 'ദേവദാസ്' എന്നിവ വിജയമായിരുന്നു. ഹൃത്വിക്കിനോടൊപ്പം ഐശ്വര്യ അഭിനയിച്ച 'ധൂം', 'ജോധാ അക്ബര്*' എന്നിവയും വിജയമായിരുന്നു.

    ഹൃത്വിക്കിനാകട്ടെ 'കൈറ്റ്*സി'ന്റെ പരാജയശേഷം ഇറങ്ങുന്ന ചിത്രമെന്നനിലയില്* വിജയം കൂടിയേ തീരൂ.എല്ലാതരം പ്രേക്ഷകരെയും ആകര്*ഷിക്കുന്ന ഘടകങ്ങള്* ചിത്രത്തിലുണ്ടെന്നും അതിനാല്* പ്രേക്ഷകര്* കൈവിടില്ലെന്ന ശുഭപ്രതീക്ഷയിലാണ് ബന്*സാലിയും.





    Powered by WizardRSS | Best Membership Software
Working...
X