വിഎസിനെ നേരില്* കാണുമെന്ന് ലാവലിന്* സാക്ഷി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വിഎസിനെ നേരില്* കാണുമെന്ന് ലാവലിന്* സാക്ഷി

    തിരുവനന്തപുരം: തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ലാവലിന്* കേസിലെ പ്രധാന സാക്ഷി ദീപക് കുമാര്* തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്*ക്ക് പരാതി നല്*കി. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനു ലാവ്*ലിന്* കേസിലെ പ്രധാന വിവരങ്ങളും രഹസ്യരേഖകളും നേരില്* കൈമാറുമെന്ന് ദീപക് കുമാര്* പറഞ്ഞു. മുഖ്യമന്ത്രിയെ കാണാന്* ദീപക് കുമാര്* ക്ലിഫ് ഹൗസില്* പോയിരുന്നെങ്കിലും അദ്ദേഹം ദില്ലിയില്* ആയിരുന്നതിനാല്* മടങ്ങി. മുഖ്യമന്ത്രി സത്യസന്ധനാണെന്നും തിരികെയെത്തുംവരെ കാത്തിരിക്കുമെന്നും ദീപക് കുമാര്* പറഞ്ഞു.

    എല്ലാ രേഖകളും കൈമാറും. തനിക്ക് എന്തെങ്കിലും അപകടം സംഭവിച്ചാലും വിഎസ് ഉള്*പ്പെടെയുള്ളവര്* സത്യം മനസ്സിലാക്കണം. കേസിന്റെ രേഖകളെല്ലാം സിബിഐക്കു നല്*കിയിട്ടുണ്ടെന്നും ജീവനു ഭീഷണിയുള്ള കാര്യം അവരെ അറിയിച്ചിട്ടുണ്ടെന്നും ദീപക് കുമാര്* പറഞ്ഞു.

    തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ എറണാകുളം മുതല്* ആലപ്പുഴ വരെ ഒരു വാഹനം പിന്തുടര്*ന്നതായും തോക്ക് ചൂണ്ടുന്ന ആംഗ്യം കാണിച്ച് അവര്* പോയതായും അദ്ദേഹം പറഞ്ഞു.





    Powered by WizardRSS | Best Membership Software
Working...
X