കോഴിക്കോട്: അഞ്ച് ദശകത്തോളം അരങ്ങിലും അഭ്രപാളികളും നിറസാന്നിധ്യമായിരുന്ന പ്രശസ്ത നടി ശാന്താദേവി (85) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യാശുപത്രിയില്* ശനിയാഴ്ച രാത്രി ഏഴോടെയായിരുന്നു അന്ത്യം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് രോഗം കടുത്തതിനെത്തുടര്*ന്ന് ആശുപത്രിയില്* പ്രവേശിപ്പിച്ചത്. മകന്* സുരേഷ്*കുമാറും സഹോദരി ലക്ഷ്മിയും മരണസമയത്ത് ഒപ്പമുണ്ടായിരുന്നു. മൃതദേഹം ഞായറാഴ്ച രാവിലെ 11.30 മുതല്* 1.30 വരെ കോഴിക്കോട് ടൗണ്*ഹാളില്* പൊതുദര്*ശനത്തിനു വെക്കും. തുടര്*ന്ന് വിലാപയാത്രയായി മാവൂര്* റോഡ് ശ്മശാനത്തിലെത്തിച്ച് രണ്ടു മണിയോടെ സംസ്*കരിക്കും.
ജീവിതവൃത്തിയ്ക്ക് വേണ്ടിയാണ് ശാന്താദേവി അഭിനയരംഗത്തേക്കിറങ്ങിയത്. പിന്നീടത് ജീവിതത്തിന്റെ ഭാഗമായി മാറുകയായിരുന്നു. തനതുശൈലിയിലുള്ള വേഷങ്ങളിലൂടെ അവര്* പ്രേക്ഷക മനസ്സില്* ഇടം കണ്ടെത്തി..
പൊറ്റമ്മല്*ത്തോട്ടത്തിലെ കണ്ണക്കുറുപ്പിന്റെയും കാര്*ത്ത്യായനി അമ്മയുടെയും പത്തുമക്കളില്* ഏഴാമത്തെ മകളാണ് ശാന്താദേവി. പതിനെട്ടാം വയസില്* അമ്മയുടെ അമ്മാവന്റെ മകന്* ബാലകൃഷ്ണനുമായായിരുന്നുു ആദ്യ വിവാഹം. ഇവര്*ക്ക് ഒരു മകന്* പിറന്നെങ്കിലും ദാമ്പത്യം അധികകാലം ആയുസ്സുണ്ടായില്ല. തുടര്*ന്ന് ഗായകനും നടനുമായ കോഴിക്കോട് അബ്ദുള്*ഖാദറിനെ വിവാഹം കഴിച്ചു. അബ്ദുള്*ഖാദറുമൊത്തുള്ള ജീവിതമാണ് ശാന്താദേവിയെ കലാരംഗത്തേക്കു നയിച്ചത്.
അഞ്ഞൂറിലധികം സിനിമകളില്* വ്യത്യസ്ത കഥാപാത്രത്തെ അരങ്ങിലെത്തിച്ച ഇവര്* ഒട്ടേറെ നാടകങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്* അവതരിപ്പിച്ചു. 1954ല്* വാസു പ്രദീപിന്റെ സ്മാരകം എന്ന നാടകത്തില്* ആമിനയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അഭിനയജീവിതത്തിന് തുടക്കംകുറിച്ചത്. രാമു കാര്യാട്ടിന്റെ മിന്നാമിനുങ്ങായിരുന്നു ആദ്യ സിനിമ. മുറപ്പെണ്ണ്, മൂടുപടം, കുഞ്ഞാലിമരയ്ക്കാര്*, അശ്വമേധം, കുട്ടിക്കുപ്പായം, ഇരുട്ടിന്റെ ആത്മാവ്, കുട്ട്യേടത്തി, നഗരമേ നന്ദി, അസുരവിത്ത് തുടങ്ങിയവ അഭിനയിച്ച സിനിമകളില്* പ്രധാനപ്പെട്ടതാണ്. 2009ല്* പുറത്തിറങ്ങിയ അന്*വര്* റഷീദിന്റെ 'ദ ബ്രിഡ്ജ് 'ആണ് അവസാന സിനിമ. ജീവിതസായാഹ്നത്തില്* ഉപേക്ഷിയ്ക്കപ്പെടുന്ന നിസ്സഹായയായ അമ്മയുടെ വേഷമായിരുന്നു സിനിമയില്* ശാന്താദേവിക്ക്.
1992ല്* ഭരത് ഗോപിയുടെ 'യമനം'എന്ന സിനിമയിലെ അഭിനയത്തിന് സഹനടിക്കുള്ള ദേശീയ പുരസ്*കാരവും 1978ല്* മികച്ച നടിക്കുള്ള സംഗീതനാടക അക്കാദമിയുടെ അവാര്*ഡും ലഭിച്ചു. 2006ല്* കേരള സംഗീത നാടക അക്കാദമിയുടെ സമഗ്ര സംഭാവനാ പുരസ്*കാരവും ഇവരെ തേടിയെത്തി. നല്ല ഗായിക കൂടിയായ ശാന്താദേവി ആകാശവാണിയില്* എ ഗ്രേഡ് ആര്*ടിസ്റ്റായിരുന്നു. മക്കള്*: സുരേഷ്ബാബു, പരേതനായ സത്യജിത്ത്. മരുമക്കള്*: റാണി, പരേതയായ സോഫിയ.
Powered by WizardRSS | Best Membership Software