അംബാനിയുടെ കൊട്ടാരത്തെക്കുറ?? ?ച്ച് അന്വേഷണം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    അംബാനിയുടെ കൊട്ടാരത്തെക്കുറ?? ?ച്ച് അന്വേഷണം

    മുംബൈ: മുകേഷ് അംബാനി ഈയിടെ പണിത 27 നിലകളുള്ള കൊട്ടാരത്തെക്കുറിച്ച് സെന്*ട്രല്* വിജിലന്*സ് കമ്മിഷന്* അന്വേഷിയ്ക്കുന്നു. കെട്ടിടം പണിതത് വഖഫ് ബോര്*ഡില്* നിന്ന തട്ടിയെടുത്ത 4532 ചതുരശ്ര മീറ്റര്* സ്ഥലത്ത് കൂടി ആണെന്ന വിഷയമാണ് പ്രധാനമായും കമ്മിഷന്* അന്വേഷിയ്ക്കുന്നത്. ഭൂമി കൈയേറിയതിനെക്കുറിച്ച് വിശദമായ വിവരങ്ങള്* നല്*കാനായി കമ്മിഷന്* മഹാരാഷ്ട്ര സര്*ക്കാരിനോട് ആവശ്യപ്പെട്ടിരിയ്ക്കുകയാണ്. ന്യൂനപക്ഷ മന്ത്രാലയത്തിലെ ഡയറക്ടറായ അഷീഷ് ജോഷിയാണ് വിജിലന്*സ് കമ്മിഷനെ ഭൂമി കൈയേറ്റം സംബന്ധിച്ച വിഷയം അറിയിച്ചത്.

    5000 കോടിയോളം വില വരുന്നതാണ് ഈ കെട്ടിടം. ഈ വിഷയത്തെക്കുറിച്ച് പ്രതികരിയ്ക്കാന്* മുകേഷ് അംബാനിയുടെ ഓഫീസ് വിസമ്മതിച്ചു. ഇത് വഖഫ് ബോര്*ഡിന്റെ സ്ഥലം അല്ലെന്നും സ്ഥലം ഉടമയ്ക്ക് നല്*കേണ്ട പണം വാങ്ങിയപ്പോള്* നല്*കിയുട്ടുണ്ടെന്നുമാണ് മുകേഷുമായി അടുപ്പം ഉള്ള വ്യക്തികള്* പറയുന്നത്.

    ഭൂമി സംബന്ധിച്ച വിഷയം കൈകാര്യം ചെയ്യുന്നത് സംസ്ഥാന സര്*ക്കാരാണ്. മഹാരാഷ്ട്രയില്* സംസ്ഥാന വിജിലന്*സ് കമ്മിഷന്* നിലവിലില്ല. സംസ്ഥാന വിഷയങ്ങളില്* കേന്ദ്ര വിജിലന്*സ് കമ്മിഷന്* ഇടപെടാറില്ല. വിഷയത്തെക്കുറിച്ച് അന്വേഷിയ്ക്കാനായി സംസ്ഥാനത്തോട് ആവശ്യപ്പെടാറേ ഉള്ളു.





    Powered by WizardRSS | Best Membership Software
Working...
X